പാനസോണിക് P95 ഫ്‌ളിപ്കാര്‍ട്ടില്‍; വില 3999 രൂപ മാത്രം


പാനസോണിക് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ P95 ഫ്‌ളിപ്കാര്‍ട്ട് വഴി ഇന്ത്യയില്‍ വില്‍ക്കുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 5 ഇഞ്ച് HD ഡിസ്‌പ്ലേയാണുള്ളത്. 4999 രൂപ വിലയുള്ള P95 മെയ് 13 മുതല്‍ 16 വരെ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് 3999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും.

1 GB റാം, 16 GB ഇന്റേണല്‍ സ്റ്റോറേജ്, 2300 mAh ബാറ്ററി, ആന്‍ഡ്രോയ്ഡ് നൗഗട്ട് 7.1.2, സ്പ്ലിറ്റ് സ്‌ക്രീന്‍, ബന്‍ഡില്‍ഡ് നോട്ടിഫിക്കേഷന്‍ മുതലായവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128 GB വരെ വികസിപ്പിക്കാനാകും.

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 8MP ക്യാമറയാണ് പിന്നില്‍. സെല്‍ഫി ക്യാമറ 5MP ആണ്. സീറോ ഷട്ടര്‍ ലാഗ്, പ്രൊഫഷണല്‍ മോഡ്, റെഡ് ഐ റിഡക്ഷന്‍ എന്നിവ ക്യാമറയുടെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. ഓട്ടോ-സീന്‍ ഡിറ്റക്ഷന്‍ മോഡ് ഉള്ളതിനാല്‍ ക്യാമറ, ബാക്ക്ഗ്രൗണ്ട് കണ്ടീഷനുകളും ലൈവ് ഫില്‍റ്ററുകളും സ്വയം ക്രമീകരിക്കും. സെപ്പിയ, മോണോ, അക്വാ എന്നിവ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രസ്റ്റഡ് ഫെയ്‌സ് റെക്കഗ്നിഷന്‍, ട്രസ്റ്റഡ് വോയ്‌സ് എന്നിങ്ങനെ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് രണ്ട് സ്മാര്‍ട്ട് ഫീച്ചറുകള്‍ P95-ല്‍ പാനസോണിക് സജ്ജീകരിച്ചിരിക്കുന്നു. അതായത് ഫോണില്‍ നോക്കിയും ഫോണിനോട് സംസാരിച്ചും ലോക്ക് എടുക്കാം. കാര്‍, വീട്, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എന്നിവ പോലുളള ട്രസ്റ്റഡ് ലൊക്കേഷന്‍സ് ഉപയോഗിച്ചും ഫോണ്‍ അണ്‍ലോക്ക് ചെയ്യാനാകും. ഓണ്‍ ബോഡി ഡിറ്റക്ഷന്‍ ഫീച്ചര്‍ ഉള്ളതിനാല്‍ ഉടമയുടെ കരസ്പര്‍ശം ഏല്‍ക്കുന്നത് വരെ ഫോണ്‍ അണ്‍ലോക്ക് ആവുകയില്ല. ഫോണ്‍ കൈയില്‍ നിന്ന് മാറ്റി എവിടെയെങ്കിലും വച്ചുകഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ലോക്ക് ആവുകയും ചെയ്യും.

ഈ വാട്സാപ്പ് മെസ്സേജ് ലഭിച്ചാൽ തുറക്കാതിരിക്കുക; ഫോൺ തന്നെ നിന്നുപോകാൻ സാധ്യതയുണ്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി കഴിഞ്ഞ മാസം Arbo Hub പുറത്തിറക്കിയിരുന്നു. പാനസോണിക് സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോക്താക്കള്‍ക്ക് വിവിധ ആപ്പുകളും സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന സംവിധാനമാണ് Arbo Hub. ഓല, അക്യുവെതര്‍, ന്യൂസ് പോയിന്റ്, മൊബിക്വിക്, ഗെയിംസോപ് തുടങ്ങിയ ജനപ്രിയ ആപ്പുകളുമായി കമ്പനി സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. എലുഗ റേ 700 ഉപയോക്താക്കള്‍ക്ക് Arbo Hub ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അധികം വൈകാതെ പാനസോണിക് P85 NXT, എലുഗ റേ 710 എന്നീ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ കമ്പനി പുറത്തിറക്കും.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Panasonic has announced the P95 smartphones in India. The P95 is powered by a Qualcomm Snapdragon processor and sports a 5-inch HD display. Priced at Rs 4999, the Panasonic P95 will be available at a launch price of just Rs 3999 at the Flipkart Big Shopping Day Sale. The sale will start from 13th May 2018 to 16th May 2018.