ആമസോണ്‍ പ്രൈം മാതൃകയില്‍ പേടിഎം ഫസ്റ്റ്


പ്രമുഖ ഇ-വാലറ്റ് കമ്പനിയായ പേ-ടിഎം ആമസോണ്‍ പ്രൈം മാതൃകയില്‍ പ്രീമിയം സബ്ര്‌സ്‌ക്രിപ്ഷനുമായി വിപണിയിലെത്തുന്നു. 'പേടിഎം ഫസ്റ്റ്' എന്ന പേരിലാണ് പുത്തന്‍ ഫീച്ചറുമായി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ആമസോണ്‍ പ്രൈം നല്‍കുന്ന സേവനങ്ങളുടെ മാതൃകയാണ് പേടിഎം ഫസ്്റ്റ് പിന്തുടരുകയെന്നാണ് അറിയുന്നത്. കൂടാതെ പേടിഎം ഓഫറുകളും ഇതിനോടൊപ്പമുണ്ടാകും.

Advertisement

ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ്

ആദ്യ വര്‍ഷം ഏകദേശം മൂന്നു മില്ല്യണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള പേടിഎം ശ്രമിക്കുന്നത്. 750 രൂപയാണ് പേടിഎം ഫസ്റ്റിന്റെ സബ്‌സ്‌ക്രിപ്ഷന്‍ തുക നിശ്ചയിച്ചിരിക്കുന്നത്. ഇനാഗുരല്‍ ഓഫറെന്ന നിലയില്‍ കുറച്ചു കാലത്തേക്ക് 100 രൂപയുടെ കാഷ് ബാക്കും ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ത്താണ് പേടിഎം ഫസ്റ്റിന്റെ വരവ്.

Advertisement
പേടിഎം അറിയിച്ചിട്ടുണ്ട്.

സൊമാറ്റോ ഗോള്‍ഡ് അംഗത്വം, ഗാനാ ആപ്പില്‍ വാര്‍ഷിക അംഗത്വം, സോണി ലിവ് സബ്‌സ്‌ക്രിപ്ഷന്‍, ViU പ്രീമിയം, ഇറോസ് നൗ, ഊബര്‍ (6000 രുപ വരെ ബെനിഫിറ്റ്‌സ്), ഊബര്‍ ഈറ്റ്‌സ് (2400 രൂപ വരെ ബെനിഫിറ്റ്‌സ്), എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം പേടിഎം ഫസ്റ്റ്ിനു കീഴില്‍ വരും. 12,000 രൂപയുടെ ഓഫര്‍ വരെ നല്‍കുന്ന കമ്പനികളുമായി കൈകോര്‍ത്തുകഴിഞ്ഞതായി പേടിഎം അറിയിച്ചിട്ടുണ്ട്.

വിപണിയിലെത്തിക്കുന്നതില്‍

'പേടിഎം ഫസ്റ്റിനെ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വീഡിയോ, മ്യൂസിക്ക് സ്ട്രീമിംഗ്, ഫുഡ് ആന്‍ഡ് ട്രാവല്‍, ഷോപ്പിംഗ് ആന്‍ഡ് ലൈഫ് സ്റ്റൈല്‍ എന്നീ രംഗങ്ങളില്‍ പേടിഎം ഫസ്റ്റ് നിങ്ങളെ സഹായിക്കും. പ്രമുഖ ബ്രാന്‍ഡുകളെ ഉള്‍ക്കൊള്ളിക്കാനായത് നേട്ടമാണ്. ഉപയോക്താവിന് തികച്ചും ഉപയോഗപ്രദമായിരിക്കും സബ്‌സ്‌ക്രിപ്ഷന്‍.'- പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് പറയുന്നു.

ലഭ്യമാക്കിയിരിക്കുകയാണ്.

ഓരോ മാസവും സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 100 രൂപ ഓഫര്‍ ഉപയോക്താക്കള്‍ക്കു ലഭിക്കും. ഇപ്രകാരം 1,500 രൂപയുടെ വരെ വിവിധ ഓഫറുകള്‍ പേടിഎം ലഭ്യമാക്കിയിരിക്കുകയാണ്. പേടിഎം മാളില്‍ അണ്‍ലിമിറ്റഡ് ഫ്രീ ഷിപ്പിംഗും നിലവില്‍ ലഭ്യമാണ്. പേടിഎം ഫസ്റ്റ് ഉപയോക്താക്കള്‍ക്കായി 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയറും ഉണ്ടായിരിക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ റേഡിയേഷന്‍ ലെവല്‍ എങ്ങനെ പരിശോധിക്കാം?

Best Mobiles in India

English Summary

Paytm introduces 'Paytm First' premium subscription-based program like Amazon Prime