പേറ്റിഎം മാളില്‍ ഓഫര്‍ പെരുമഴ പ്രമുഖ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക്!


ഓഫറുകള്‍ നല്‍കുന്നത് ഒരു സ്ഥിര പരിപാടിയായി പല കമ്പനികളും ഏറ്റെടുത്തിരിക്കുകയാണ്. കാരണം ഈ മത്സര വിപണിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഓഫറുകള്‍ കൂടിയേ തീരു എന്നും അവര്‍ക്കറിയാം.

ഇത്തവണ പേറ്റിഎം മാള്‍ ഓഫറില്‍ ലാപ്‌ടോപ്പുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പ്രമുഖ കമ്പനികളായ ആപ്പിള്‍, ഡെല്‍, അസ്യസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 10,000 രൂപ വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്.

നിങ്ങള്‍ ഒരു പുതിയ ലാപ്‌ടോപ്പ് വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഇതാണ് വളരെ മികച്ച സമയമെന്നു ഞങ്ങള്‍ പറയും.

ഓഫറുകള്‍ എങ്ങനെ നേടാമെന്നു നോക്കാം.

1. Apple MacBook MNYF2HN/A

നിങ്ങള്‍ ഒരു മാക്ബുക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവിടെ രസകരമായ ഓഫര്‍ നിങ്ങളെ കാത്തിരിക്കുകയാണ്. 12 ഇഞ്ച് ആപ്പിള്‍ മാക്ബുക്കിന് 10,000 രൂപയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. 1,04,800 രൂപായാണ് ഇതിന്റെ വില. നിങ്ങള്‍ക്ക് ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ പേയ്‌മെന്റ് നടത്തുന്ന സമയത്ത് LAPTOP10000 എന്ന പ്രോമോ കോഡ് ചേര്‍ക്കേണ്ടതാണ്. ഷിപ്‌മെന്റ് നടന്ന് 12 മണിക്കൂറിനുളളില്‍ ക്യാഷ്ബാക്കായി ലഭിക്കുന്ന 10000 രൂപ ഉപയോക്താവിന്റെ പേറ്റിഎം വാലറ്റില്‍ ക്രഡിറ്റാകുന്നതാണ്.

2. Apple MacBook Air MQD32HN/A

അടുത്തതായി നിങ്ങള്‍ ഒരു ലൈറ്റര്‍ വേര്‍ഷനാണ് ആഗ്രഹിക്കുന്നതെങ്കില്‍ മാക്ബുക്ക് എയര്‍ തിരഞ്ഞെടുക്കാവുന്നതാണ്. 7,500 രൂപ വരെ ഇതിനു ക്യാഷ്ബാക്ക് ലഭിക്കും. 59,990 രൂപയാണ് ഇതിന്റെ വില. ഈ ഉത്പന്നത്തിന് ക്യാഷ്ബാക്ക് ലഭിക്കണമെങ്കില്‍ LAPTOP7500 എന്ന പ്രോമോ കോഡ് ഉപയോഗിക്കേണ്ടതാണ്. ഒരു പക്ഷേ നിങ്ങള്‍ COD വഴിയാണ് ഇത് ഓര്‍ഡര്‍ ചെയ്യുന്നതെങ്കില്‍ ഈ ക്യാഷ്ബാക്ക് ലഭിക്കില്ല.

3. Dell Inspiron 7560

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പാണ് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഡെല്‍ ഇന്‍സ്പിറോള്‍ 7560 തിരഞ്ഞെടുക്കാം. വിന്‍ഡോസ് 10 ഓപ്പറേറ്റിഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ലാപ്‌ടോപ്പിന്റെ വില 78,490 രൂപയാണ്. 8000 രൂപയാണ് ഈ ലാപ്‌ടോപ്പിന് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ഈ ഓഫര്‍ നേടണമെങ്കില്‍ ഉപയോക്താക്കള്‍ LAPTOP8000 എന്ന പ്രോമോ കോഡ് ഉപയോഗിക്കേണ്ടതാണ്.

4. Asus FX553VD-DM013

ഇനി നിങ്ങളൊരു ഗെയിമിംഗ് ലാപ്‌ടോപ്പാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അസ്യൂസ് FX553VD-DM013 വാങ്ങാവുന്നതാണ്. 9000 രൂപയാണ് ഈ ലാപ്‌ടോപ്പിന് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. NVIDIA GeForce GTX ഗ്രാഫിക്‌സോടു കൂടി എത്തിയ ഈ ലാപ്‌ടോപ്പിന്റെ വില 76,990 രൂപയാണ്. ഈ ലാപ്‌ടോപ്പിന് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കാനായി പ്രോമോ കോഡ് LAPTOP9000 എന്ന് ഉപയോഗിക്കുക.

5. Dell Inspiron Gaming 5577

ഡെല്‍ ഇന്‍സ്പിറോണ്‍ ഗെയിമിംഗ് 5577 മറ്റൊരു ഗെയിമിംഗ് ലാപ്‌ടോപ്പാണ്. വിന്‍ഡോസ് 10 ഹോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ലാപ്‌ടോപ്പിന് Nvidia GTX1050 ഗ്രാഫിക്‌സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8500 രൂപയാണ് ഇതിന് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ഈ ഓഫര്‍ നേടാനായി പേയ്‌മെന്റിന്റെ സമയത്ത് LAPTOP8500 എന്ന പ്രോമോ കോഡ് ഉപയോഗിക്കേണ്ടതാണ്. അതിനു ശേഷം പേറ്റിഎം വാലറ്റില്‍ ഓഫര്‍ തുക ക്രഡിറ്റാകുകയും ചെയ്യും.

ഇനി വൺപ്ലസ് 3/ 3Tക്കും ഫേസ് അൺലോക്ക് കിട്ടും!

Most Read Articles
Best Mobiles in India
Read More About: paytm offer india news

Have a great day!
Read more...

English Summary

Paytm Mall offers cashback of up to Rs 10,000 on laptops.