ഗംഭീര ഓഫറുകളുമായി പെയ്ടിഎം! ഉടൻ വാങ്ങുന്നവർക്ക് ആനുകൂല്യങ്ങൾ വേറെയും!


പെയ്ടിഎം ഈയടുത്തായി മികച്ച ഓഫറുകളും കിഴിവുകളും നല്ലപോലെ നൽകുന്നുണ്ട്. അതിനാൽ തന്നെ മികച്ച ഒരുപിടി ഉത്പന്നങ്ങൾ ഇന്ന് പെയ്ടിഎം മാൾ വഴി വിവാങ്ങുന്നവർ നിരവധിയാണ്. ഇവിടെ പെയ്ടിഎം എല്ലാ ചൊവ്വാഴ്ചയും ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്ക്, പ്രത്യേകിച്ച് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഹെഡ്സെറ്റുകൾ, സ്പീക്കറുകൾ എന്നിവയ്ക്കാണ് ഓഫറുകൾ നൽകുന്നത്. പ്രധാന ഓഫറുകൾ ചുവടെ പരിചയപ്പെടുത്തുകയാണ് ഇന്ന്.

ആപ്പിൾ മാക്ബുക്ക് എയർ 12,452 രൂപ വിലക്കുറവിൽ

ആപ്പിൾ മാക്ബുക്ക് എയറിന് 77,200 രൂപയാണ് വില. ഈ ലാപ്ടോപ്പ് ഇപ്പോൾ 12,452 രൂപ വിലക്കുറവിൽ 64,748 രൂപയ്ക്ക് വാങ്ങാം എന്നത് പെയ്ടിഎം ഓഫറുകളിൽ ഏറ്റവും മികച്ച ഒന്നാണ്. ഇതോടൊപ്പം ഒരു പ്രമോ കോഡ് ഉപയോഗിച്ചും ഉപഭോക്താക്കൾക്ക് 7,500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പണമടച്ച് 24 മണിക്കൂറിനു ശേഷം പേയ്മെന്റ് പെയ്ടിഎം വാലറ്റിൽ ക്രെഡിറ്റ് ചെയ്യും. 13.3 ഇഞ്ച് ഡിസ്പ്ലേ, ഇന്റൽ എച്ച്ഡി ഗ്രാഫിക്സ് 6000, 1.8GHz ഡ്യുവൽ കോർ ഇന്റൽ കോർ ഐ 5 പ്രോസസർ എന്നിവയാണ് ആപ്പിൾ മാക്ബുക്ക് എയറിന്റെ പ്രധാന സവിശേഷതകൾ.

അസൂസ് വിവോബുക്ക് എസ് 15

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ലാപ്ടോപ്പാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അസൂസ് വിവോബുക്ക് എസ് 15 വാങ്ങുകയാണെങ്കിൽ 2,500 രൂപ നിങ്ങൾക്ക് കിഴിവ് നേടാം. ഇതുപ്രകാരം ഉപഭോക്താക്കൾക്ക് ലാപ്ടോപ്പ് 62,490 രൂപ നിരക്കിൽ വാങ്ങാം. കൂടാതെ, പേയ്മെന്റ് നടത്തുന്ന സമയത്ത് പ്രൊമോ കോഡ് കോഡ് ആയ LAPTOP5500 ഉപയോഗിക്കുകയാണെങ്കിൽ 5,500 രൂപ അധിക കാഷ് ബാക്ക് കൂടെ നേടാം. ഫുൾ എച്ച്ഡി നാനോ എഡ്ജ് ഡിസ്പ്ലേ, 8-ാം തലമുറ ഇന്റൽ കോർ ഐ 5 പ്രൊസസർ, സിംഗിൾ ചാർജിൽ 8 മണിക്കൂർ ബാറ്ററി ബാക്ക്അപ്പ് എന്നിവയാണ് അസൂസ് വിവോബുക്ക് എസ് 15ന്റെ പ്രധാന സവിശേഷതകൾ.

Skullcandy S2DUY-L676 ജിബ് ഇയർഫോണുകൾ

Skullcandyയിൽ നിന്നുള്ള ബഡ്ജറ്റ് ഇയർഫോട്ടുകൾ Paytm Mall ൽ 799 രൂപയ്ക്കാണ് വിൽക്കുന്നത്. 200 രൂപ ഡിസ്കൗണ്ട് നൽകിയാൽ ഉപഭോക്താക്കൾക്ക് മറ്റൊരു ഓഫർ ലഭിക്കും. വ്യത്യസ്ത നിറങ്ങളിൽ ഈ ഇയർഫോണുകൾ നിങ്ങൾക്ക് ലഭിക്കും.

JBL T110 പ്യുയർ ബാസ് ഇയർഫോണുകൾ

ജെബിഎൽ ടി 110 പ്യുയർ ബാസ് ഇയർഫോണുകൾ 448 രൂപയ്ക്ക് ഫ്ളാറ്റ് ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് 842 രൂപയും ഒരു പ്രമോ കോഡ് ഉപയോഗിച്ച് 200 രൂപയും ക്യാഷ്ബാക്ക് ലഭിക്കും. മികച്ച രൂപകൽപ്പനയിൽ എത്തുന്ന ഈ ഇയർഫോൺ എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളും ഉപയോഗിക്കാവുന്നതുമാണ്.

സോണി എംഡിആർ XB650BT ഹെഡ്ഫോണുകൾ

ഹെഡ്ഫോണുകൾക്കും ഈ അവസരത്തിൽ പെയ്ടിഎം ഓഫറുകൾ ലഭ്യമാണ്. സോണിയുടെ ബ്ലൂടൂത്ത് ഹെഡ്ഫോണുകൾക്ക് 1,400 രൂപ വിലയുള്ള ഫ്ലാറ്റ് ഡിസ്കൗണ്ടുപയോഗിച്ച് 6,090 രൂപയ്ക്ക് വാങ്ങാം. ഒപ്പം 914 രൂപയുടെ അധിക കാഷ്ബാക്ക് നൽകുകയും ചെയ്യുന്നു. 30 മണിക്കൂർ ബാറ്ററി ലൈഫ് സിംഗിൾ ചാർജിൽ വാഗ്ദാനം ചെയ്യുന്ന സോണിയിൽ നിന്നുള്ള മികച്ച ബജറ്റ് ഹെഡ്ഫോണുകൾ ആണിവ.

Sony XB550AP ബാസ് ഹെഡ്‌ഫോൺ

സോണിയിൽ നിന്നുള്ള ഈ വയർഡ് ഹെഡ്ഫോണുകൾപെയ്ടിഎം മാളിൽ 2,690 രൂപയ്ക്കാണ് വിൽക്കുന്നത്. 188 രൂപ ക്യാഷ്ബാക്കും നൽകുന്നുണ്ട് പെയ്ടിഎം. ഉപഭോക്താക്കൾ പണം അടയ്ക്കുന്ന സമയത്ത് ഇതിനായി ഒരു പ്രൊമോ കോഡ് ഉപയോഗിക്കേണ്ടതുണ്ട്. സോണി എക്സ്ബി 550AP എത്തുന്നത് 30 എംഎം ഡ്രൈവറും 5 ഹെ മുതൽ 22,000 ഹെർട്സ് വരെ കരുത്തോടും കൂടിയാണ്.

WONDERBOOM ബ്ലൂടൂത്ത് സ്പീക്കർ

ഈ WONDERBOOM ബ്ലൂടൂത്ത് സ്പീക്കർ 2,000 രൂപ കിഴിവിൽ 5,995 രൂപയ്ക്ക് ഇപ്പോൾ ഇവിടെ നിന്നും വാങ്ങാം. പേയ്മെന്റ് നടത്തുന്ന സമയത്ത് പ്രൊമോ കോഡ് SOUND15 ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ക്യാഷ്ബാക്ക് ലഭ്യമാകും.. UE Wonderboom ബ്ലൂടൂത്ത് സ്പീക്കർ ഒരേ സമയം മറ്റ് രണ്ട് വലിയ സ്പീക്കറുകളുമായി കണക്റ്റ് ചെയ്യാനും ഒരു ബട്ടൺ വഴി നിയന്ത്രിക്കാൻ കഴിയുന്നതുമാണ്.

JBL ഫ്ലിപ്പ് 4 ബ്ലൂടൂത്ത് സ്പീക്കർ

JBL ൽ നിന്നുള്ള ഫ്ലിപ്പ് 4 ബ്ലൂടൂത്ത് സ്പീക്കർ കിഴിവിന് ശേഷം 7,925 രൂപയ്ക്ക്നിങ്ങൾക്ക് വാങ്ങാം. കൂടാതെ ഉപഭോക്താക്കൾക്ക് 1189 രൂപയുടെ അധിക കാഷ്ബാക്ക് ഓഫറും ലഭിക്കും. ഒറ്റ ചാർജിൽ 12 മണിക്കൂർ ബാറ്ററി ബാക്ക്അപ്പ് അവകാശപ്പെടുന്ന 3000mAh ബാറ്ററിയാണ് സ്പീക്കറിന് പിന്തുണ നൽകുന്നത്.

WD 1TB പോർട്ടബിൾ ബാഹ്യ ഹാർഡ് ഡ്രൈവ്

വെസ്റ്റേൺ ഡിജിറ്റലിന്റെ 1TB പോർട്ടബിൾ ബാഹ്യ ഹാർഡ് ഡ്രൈവ് പെയ്ടിഎം ഓഫർ പ്രമാണിച്ച് 3,950 രൂപയ്ക്കാണ് വിൽക്കുന്നത്. 474 രൂപ ആണ് കിഴിവായി ലഭിക്കുക. യുഎസ്ബി 3.0 സപ്പോർട്ട് ഉള്ള ഈ ഹാർഡ് ഡ്രൈവ് വിൻഡോസ് എക്സ്പി, വിൻഡോസ് വിസ്ത, വിൻഡോസ് 7, വിൻഡോസ് 8, മാക് ഒഎസ് എന്നി പിന്തുണയ്ക്കുന്നതാണ്.

HP 1TB ബാഹ്യ ഹാർഡ് ഡിസ്ക്

HPയുടെ 1 ടിബി ബാഹ്യ ഹാർഡ് ഡിസ്ക്ക് ഇപ്പോൾ 3,999 രൂപയ്ക്ക് വാങ്ങാം. പ്രമോ കോഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 400 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. രണ്ട് വർഷത്തെ വാറണ്ടിയുമായി വരുന്ന ഈ ഹാർഡ് ഡിസ്ക് ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, നോട്ട്ബുക്കുകൾ എന്നിവയെല്ലാം തന്നെ പിന്തുണയ്ക്കുന്നവയാണ്.

Most Read Articles
Best Mobiles in India
Read More About: paytm news offer

Have a great day!
Read more...

English Summary

Paytm Tech Tuesdays Offers