വീണ്ടുമൊരു ഫോൺ പൊട്ടിത്തെറിച്ചുള്ള ദാരുണ മരണം കൂടെ! ഇനിയെങ്കിലും ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക!


ഫോൺ പൊട്ടിത്തെറിച്ചുള്ള മരണങ്ങൾ ഇന്ന് പല സ്ഥലങ്ങളിൽ നിന്നായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ഫോൺ ചാർജിലിട്ട് ഉറങ്ങുമ്പോൾ നടക്കുന്ന അപകടങ്ങൾ, ഫോൺ ഹെഡ്സെറ്റ് വഴി വൈദ്യുതി കടന്ന് വന്നുള്ളുള്ള അപകടങ്ങൾ അങ്ങനെ പല സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ എന്നാൽ, അല്പം ഭയാനകമായ ഒരു സംഭവമായിരുന്നു മലേഷ്യയിൽ കുറച്ചു ദിവസം മുമ്പ് നടന്നത്. Cradle Fund സിഇഒ ആയ നസ്രിൻ ഹസൻ തന്റെ മുറിയിൽ ചാർജിലിട്ട ഫോൺ പൊട്ടിത്തെറിച്ച് അതുമൂലമുണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞത്.

Advertisement

തീപിടിത്തം മൂലം സാരമായ പരിക്കേറ്റ അദ്ദേഹം വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. "അദ്ദേഹത്തിന് രണ്ടു ഫോണുകൾ ഉണ്ടായിരുന്നു. ഒന്ന് ബ്ലാക്ക്ബെറി, മറ്റൊന്ന് വാവെയ്. ഏതാണ് പൊട്ടിത്തെറിച്ചത് എന്ന് ഞങ്ങൾക്കറിയില്ല." ഹസന്റെ ബന്ധുക്കളിൽ ഒരാൾ പറയുന്നത് ഇങ്ങനെയാണ്. പോലീസിന്റെ നിഗമനപ്രകാരം മുറിയിൽ ഫോൺ പൊട്ടിത്തെറിച്ച് തീ പടരുകയും അതുമൂലമുണ്ടായ പുകയും തീയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു എന്നാണ്.

Advertisement

ഫോൺ മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്നും രക്ഷ നേടാനും ശരിയായ രീതിയിൽ ചാർജ്ജ് ചെയ്യാനും വേണ്ടി പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. അതിനു മുമ്പ് ചില അപകടങ്ങൾ കൂടെ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ. ഇവയിലൂടെ ചിലതെങ്കിലും നിങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റും.

ഇതുപോലെ സ്മാർട്ഫോൺ മൂലമുണ്ടായ മറ്റു പല ദുരന്തങ്ങൾക്കും ലോകം സാക്ഷിയായിട്ടുണ്ട്. അവയിൽ ചിലത് താഴെ വായിക്കാം.

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

ടെക്‌സാസിൽ 2015ൽ നടന്നതാണ് ഈ സംഭവം. പട്രീഷ്യ അലൻ എന്ന സ്ത്രീ തന്റെ 9, 10, 11 മാത്രം പ്രായമുള്ള മൂന്ന് കുട്ടികളുമൊത്ത് തങ്ങളുടെ അപ്പാർട്ട്മെന്റ് പരിസരത്തുള്ള നീന്തൽ കുളത്തിൽ പോയതായിരുന്നു. മൂന്ന് കുട്ടികൾക്കും നീന്താൻ അറിയില്ല എന്ന കാര്യം ആ അമ്മയ്ക്കും അച്ഛനും നല്ലപോലെ അറിയാമായിരുന്നു. മക്കളെ നീന്തൽ കുളത്തിന്റെ പരിസരത്ത് വിട്ട് അമ്മ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ ശേഷം മക്കളെ കാണാതെ വന്നപ്പോൾ പരതിയ അമ്മ കണ്ടത് വെള്ളത്തിൽ മുങ്ങി മരിച്ച തന്റെ മൂന്ന് കുട്ടികളുടെ വിറങ്ങലിച്ച ശവശരീരങ്ങൾ മാത്രമായിരുന്നു.

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

2015 മെയ് മാസം റൊമാനിയക്കാരിയായ അന്ന ഉർസു എന്ന പതിനെട്ടുകാരിക്ക് സംഭവിച്ചത് ഏറെ ദൗർഭാഗ്യകരമായ ഒന്നായിരുന്നു.തന്റെ സമപ്രായക്കാരൊക്കെ കാട്ടികൂട്ടുന്ന പോലെയുള്ള സെൽഫി ഭ്രമം തലക്ക് പിടിച്ച പെൺകുട്ടി തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ അൽപ്പം വ്യത്യസ്‍തമായ ഒരു സെൽഫി എടുക്കാം എന്ന ആശയവുമായി കയറിയത് ട്രെയിനിന്റെ മുകളിലേക്കായിരുന്നു. നിർഭാഗ്യവശാൽ ആ പെൺകുട്ടി ട്രെയിനിന് മുകളിലായി ഉള്ള ഇലക്ട്രിക്ക് ലൈനിൽ തട്ടുകയും നിമിഷനേരങ്ങൾ കൊണ്ട് തന്നെ കത്തക്കരിഞ്ഞു പോവുകയും ചെയ്തു. ആശുപത്രിയിൽ ഉടനെ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു.

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

2014 ജൂലായ് മാസം ആയിരുന്നു ബാർട്ടൺവില്ലയിൽ ഈ സംഭവം നടന്നത്. വെൻഡി റെയ്‌ബോൾട്ട് എന്ന സ്ത്രീയുടെ വീട് അഗ്നിക്കിരയായി എങ്കിലും അവരും അവരുടെ മകളും കാര്യമായ പരുക്കുകൾ ഒന്നും തന്നെയില്ലാതെ രക്ഷപ്പെട്ടിരുന്നു. പക്ഷെ മൊബൈൽ ഫോൺ വീടിനുള്ളിലാണെന്ന കാര്യം ഓർമ്മ വന്നപ്പോൾ അതെടുക്കാൻ വീണ്ടും വീടിനകത്തേക്ക് ഓടി. തീ ശക്തി പ്രാപിച്ചപ്പോൾ പുറത്തുവരാൻ കഴിയാത്ത വിധം വീടിനുള്ളിൽ അകപ്പെടുകയും അവസാനം തീ ആ സ്ത്രീയുടെ ജീവൻ കൊണ്ട് പോകുകയും ചെയ്തു.

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

2015ൽ ആയിരുന്നു സംഭവം. ഫോണിലേക്ക് നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഈ സ്ത്രീ. ഒരു ട്രക്ക് വന്നു ഇടിച്ചതും സ്ത്രീ തെറിച്ചു എതിരെ വരുന്ന മറ്റൊരു ട്രക്കിന്റെ അടിയിലേക്ക് പോയതും ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങിയതും എല്ലാം തന്നെ വളരെ പെട്ടന്നായിരുന്നു.

5. ഫോൺ ചാർജിലിട്ട് ഹെഡ്സെറ്റും ചെവിയിൽ വെച്ചു കിടക്കുന്നവർക്ക് ഈ സംഭവം ഒരു പാഠമാകട്ടെ..!

ചണ്ഡീകരഹിൽ നിന്നും 100 കിലോമീറ്റർ അകലെ യമുനാനഗർ ജില്ലയിലെ പാണ്ടിയോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഫോൺ ചാർജിലിട്ട് ഹെഡ്സെറ്റ് ഉപയോഗിച്ച് പാട്ട് കേൾക്കുന്നതിനിടെ ആയിരുന്നു ഷോക്കടിക്കുകയും അത് മരണത്തിന് കാരണമാകുകയും ചെയ്തത്.

ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൊതുവെ ഫോണിൽ നിന്നും വരുന്ന വൈദ്യുതി ഒരാളുടെ മരണത്തിന് കാരണം ആകില്ലെങ്കിലും ചിലപ്പോഴെങ്കിലും ഇത്തരത്തിൽ ഫോൺ വില്ലനാകാറുണ്ട്. അതിന് പ്രധാന കാരണം പലപ്പോഴും മോശം ചാർജറുകളോ ഹെഡ്സെറ്റുകളോ ചിലപ്പോൾ ഫോണുകൾ തന്നെയോ ആകാറുമുണ്ട്. എന്തായാലും ഇത്തരത്തിൽ മൊബൈൽ ചാര്ജിലിട്ട ശേഷം അതുപയോഗിച്ച് ഹെഡ്സെറ്റ് വഴി പാട്ടുകേൾക്കുകയും മറ്റും ചെയ്യുന്നവർ ചുരുങ്ങിയത് അത് ഒറിജിനൽ ഹെഡ്സെറ്റ് അല്ലെങ്കിൽ ചാർജർ തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യം കൂടെ ഒന്ന് ശ്രദ്ധയിൽ വെക്കുന്നത് നന്നാകും.

ചാർജ്‌ജിലിടുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ

കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടുക

ഒരു ഫോണിനെ സംബന്ധിച്ചെടുത്തോളം അതിന്റെ ഒറിജിനൽ ചാർജർ ഉപയോഗിക്കുന്ന ഗുണം വേറെയൊന്നിനും കിട്ടില്ല. ഓരോ ഫോണിലും കൃത്യമായ അളവിലും തോതിലും ചാർജ്ജ് ചെയ്യാനും ബാറ്ററിയുടെ കാര്യക്ഷമത വർധിപ്പിക്കാനും അവയുടെ ഒറിജിനൽ ചാർജ്ജറിന് മാത്രമേ സാധിക്കുകയുള്ളൂ. ഒറിജിനല്‍ നഷ്ടപെട്ടാൽ പറ്റുമെങ്കിൽ കമ്പനി ചാര്‍ജര്‍ തന്നെ വാങ്ങുക.

അല്ലെങ്കിൽ ഒറിജിനലിനോട് നീതിപുലർത്തുന്ന നിലവാരമുള്ള ചാർജ്ജറുകളുമാവാം. യാതൊരു കാരണവശാലും പിൻ ഒന്ന് തന്നെയല്ലേ എന്നും കരുതി കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടാതിരിക്കുക. ഇല്ലാത്ത പൈസ കൊടുത്ത് വാങ്ങിയ ഫോൺ കുറച്ചു അധികം നാൾ കയ്യിലിരിക്കണം എങ്കിൽ ഇത് പിന്തുടരുക.

 

നേരം വെളുക്കുവോളം ഫോൺ ചാർജ്‌ജിലിടുക

നമ്മളിൽ പലരും ചെയ്തുപോരുന്ന ഒരു ശീലം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ അങ്ങ് ചാർജിലിടും. രാവിലയാകുമ്പോഴേക്കും ചാർജ്ജിങ് ഒക്കെ എപ്പോഴോ ഫുൾ ആയി ഫോൺ ചൂടായി കിടക്കുന്നുണ്ടാകും. ഫോൺ മാത്രമല്ല, ചാർജ്ജറും. ഈ ശീലം എന്ന് നിർത്തുന്നുവോ അന്ന് നമ്മുടെ ഫോണിന്റെ ആയുസ്സ് വർദ്ധിച്ചുകൊള്ളും.

എന്നാൽ ഇന്നിറങ്ങുന്ന പല മൊബൈലുകളും ചാർജ്ജ് ഫുൾ ആയാൽ പിന്നീട് കയറാതിരിക്കുന്ന സൗകര്യത്തോട് കൂടിയാണ് വരുന്നത്. അതിനാൽ അത്ര പ്രശ്നമില്ല. പക്ഷെ അപ്പോഴും ചാർജർ ഓണിലാണെന്ന കാര്യം നമ്മൾ മറക്കരുത്. കഴിവതും കിടക്കുമ്പോൾ ചാർജിലിടുന്നത് ഒഴിവാക്കുന്നത് തന്നെയാവും എല്ലാം കൊണ്ടും നല്ലത്.

 

ഒന്ന് കുറയുമ്പോഴേക്കും വീണ്ടും ചാർജ്ജ് ചെയ്യുന്നത് ഒഴിവാക്കുക

പലരുടെയും ശീലമാണിത്. എപ്പോഴും 100 ശതമാനം, അല്ലെങ്കിൽ 90 ശതമാനത്തിന് മേൽ ചാർജ് ഫോണിൽ സൂക്ഷിക്കണം എന്നത് എന്തോ വല്ല അവാർഡും കിട്ടാനുള്ള പ്രവൃത്തി പോലെ ചെയ്തുപോരും. ഇടയ്ക്കിടെ ഇങ്ങനെ ഫോണ്‍ ചാര്‍ജിങ് ചെയ്തുകൊണ്ടിരിക്കും.

എപ്പോഴും ഫോണ്‍ ഫുള്‍ ചാര്‍ജില്‍ ആയിരിക്കാനാവും ഇങ്ങനെ ചെയ്യുക. പക്ഷെ നിര്‍ത്താതെ ഇങ്ങനെ ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് ഫോണിന്റെ ബാറ്ററിയുടെ കാലാവധി കുറയ്ക്കും എന്നതില്‍ യാതൊരു സംശയവുമില്ല. പിന്നെ അവാർഡായിരിക്കില്ല കിട്ടുക, പകരം കത്തിക്കരിഞ്ഞ ബാ

 

അനാവശ്യമായി തന്നെ തൊടുന്നവരോട് AI സെക്സ് റോബോട്ട് സമന്ത ഇനി 'നോ' പറയും! റോബോട്ടിന് വില 3 ലക്ഷം!

നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിൽ ഇല്ലാത്ത എന്നാൽ വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് പാശ്ചാത്യർക്കിടയിൽ ഏറെ പ്രാചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് സെക്സ് ഡോളുകൾ. ഇതിനായി നിരവധി ആവശ്യക്കാരും ഉണ്ട്. വെറുമോരു ഡോൾ എന്നതിലുപരി സാങ്കേതികതയുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് AI സംവിധാനത്തിൽ പ്രവർത്തിക്കുന്ന സെക്സ് റോബോട്ടുകൾ ആണ് ഈ കൂട്ടത്തിൽ ഏറ്റവും കേമൻ.

വെറുമൊരു പാവയോ റോബോട്ടോ അല്ല സമന്ത

വെറുമൊരു പാവയോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന രീതിയിലല്ല ഈ AI സെക്സ് റോബോട്ടുകൾ പ്രവർത്തിക്കുക. പകരം കൃത്വിമ ബുദ്ധി നൽകപ്പെട്ട ഇവ സന്ദർഭങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും പ്രതികരിക്കാനും ശേഷിയുള്ളവ കൂടെയാണ്. അതിനാൽ ബുദ്ധിയുള്ള ഇത്തരം റോബോട്ടുകൾക്ക് ആവശ്യക്കാർ ഏറെയുമാണ്, അവ വാങ്ങാനുള്ള ചിലവ് വളരെ കൂടുതലുമാണ്. അതിനിടെയാണ് ഈയടുത്തായി ഈ റോബോട്ടുകളിൽ ചില പുതിയ മാറ്റങ്ങൾ കൂടെവരുത്താൻ പോകുന്നത്. ഒരേ സമയം ചിന്തിപ്പിക്കുന്നതും സാങ്കേതിക വിദ്യയുടെ വളർച്ച കാണിച്ചുതരുന്നതുമാണ് ഈ മാറ്റങ്ങൾ. എന്താണ് സംഭവം എന്ന് നോക്കാം.

അനാവശ്യമായി ആരെങ്കിലും തൊട്ടാൽ 'നോ' പറയാൻ AI വിദ്യ

ഈ റോബോട്ടുകൾ ഉപയോഗിക്കുന്നവർക്ക് അനാവശ്യമായി ഇനി അവയെ തൊടാനോ ഇടപഴകാനോ സാധിക്കില്ല. റോബോട്ട് പ്രതികരിക്കും. നിങ്ങൾ അടുത്തേക്ക് ചെന്നാൽ 'വേണ്ട' എന്ന് പറയും. അതിനെ മാന്യമല്ലാത്ത രീതിയിലോ അനാവശ്യമായോ തൊടുകയോ മറ്റോ ചെയ്‌താൽ അപ്പോൾ അത് പ്രതികരിക്കും. അതുപോലെ അതിന് ഒരു മൂഡ് ഇല്ലെങ്കിൽ, അല്ലെങ്കിൽ അത് ബോറടിച്ചിരിക്കുമ്പോൾ തന്റെ ഉടമയോട് ഒട്ടും പ്രതികരിക്കാത്ത അവസ്ഥയിൽ ആവാനുള്ള സംവിധാനവും അതിൽ ഉണ്ടാവും.

പരീക്ഷണം വിജയകരം

'സെക്‌സ്‌ബോട്ട് സമന്ത'യുടെ നിർമ്മാതാവായ ഡോകടർ സെർജി സാന്റോസ് തന്റെ ഈ AI റോബോട്ടിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നതിനായി ഒരു 'ഡമ്മി മോഡ്' ഓപ്ഷൻ ചേർക്കാനുള്ള കാര്യങ്ങൾ പരീക്ഷിച്ചു വരികയാണ്. ന്യൂകാസ്റ്റിലിലെ ലൈഫ് സയൻസ് സെന്ററിൽ നടന്ന ഒരു പ്രദർശനത്തിൽ ഇതിന്റെ ആദ്യ ഘട്ടമെന്നോണം സമന്ത ഇത്തരത്തിൽ തന്നെ അനാവശ്യമായി തൊടുകയും സംസാരിക്കുകയും ചെയ്യുന്ന ആളുകളോട് 'നോ' പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

വില മൂന്ന് ലക്ഷം മുതൽ..

ഏതായാലും ഈ AI സെക്സ് റോബോട്ട് ഉടൻ തന്നെ കച്ചവടാടിസ്ഥാനത്തിൽ വിപണിയിൽ എത്തിക്കാനായി വൻതോതിലുള്ള നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 4,700 ഡോളർ (3 ലക്ഷം രൂപക്ക് മുകളിൽ) ആയിരിക്കും വില വരുക. എന്നാണ് ഇത് വിപണിയിൽ എത്തുക എന്നതിനെ കുറിച്ച് ഇപ്പോൾ കൃത്യമായ അറിവുകൾ ഇല്ല.

സമന്തക്കെതിരെ

സെക്സ് റോബോട്ട്, സെക്സ് ഡോൾ എന്നീ ആശയങ്ങൾ തുടങ്ങിയ നാൾ മുതലേ ഇതിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും ശബ്ദമുയർത്തിയവർ നിരവധിയാണ്. അതിന് പ്രധാന കാരണം സംസ്കാരം തന്നെ. മതപരമായ ചുറ്റുപാടുകളും ഇത്തരത്തിൽ പലരെയും ഇത്തരം സെക്സ് ആവശ്യങ്ങൾക്കായി ഒരു പാവയെ ഉണ്ടാക്കുന്നതിനോടുള്ള എതിർപ്പിന് കാരണമാകുന്നു. ഇപ്പോൾ സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള കരുത്ത് കൂടെ ലഭ്യമാകുന്നതോടെ വിഷയം കൂടുതൽ ഗൗരവം നിറഞ്ഞതാകും.

AI സാങ്കേതികവിദ്യ മുന്നോട്ട്

എന്തായാലും സംസ്കാരവും മതവുമെല്ലാം ഒരുഭാഗത്ത് നിൽക്കുമ്പോൾ അവയിൽ വ്യക്തിപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ നമുക്ക് ഓരോരുത്തർക്കും അവകാശമുണ്ട്, സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ സാങ്കേതികവിദ്യയെ സംബന്ധിച്ചെടുത്തോളം ആ ഭാഗം മാത്രം ചിന്തിക്കുമ്പോൾ പുത്തൻ കാൽവെയ്പുകളാണ് ഇവ ഓരോന്നും നമുക്ക് കാണിച്ചു തരുന്നത്. പ്രത്യേകിച്ച് AI വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം റോബോട്ടുകൾ പോലെ വേറെയും പല തരത്തിലുള്ള നമുക്ക് ഒരിക്കലും ഊഹിക്കാൻ പോലും പറ്റാത്ത കണ്ടുപിടിത്തങ്ങൾ ഇനിയും ടെക്ക് ലോകത്ത് നടന്നുകൊണ്ടിരിക്കും.

ഒരിക്കലും വരരുതേ എന്ന് നിങ്ങൾ ആഗ്രഹിച്ച ആ കാര്യം ഫേസ്ബുക്ക് മെസ്സഞ്ചറിൽ എത്തുന്നു!

ഫേസ്ബുക്ക് മെസ്സഞ്ചറിൽ നിങ്ങൾക്ക് തീരെ ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത ഒരു കാര്യം ഉടൻ ആരംഭിക്കുകയാണ്. ഇഷ്ടപ്പെടാൻ സാധ്യത ഇല്ല എന്നല്ല, ഇഷ്ടപ്പെടുകയേ ഇല്ല. സംഭവം പരസ്യങ്ങളാണ്. അതും വെറും പരസ്യങ്ങൾ അല്ല വീഡിയോ പരസ്യങ്ങളാണ് ഫേസ്ബുക്ക് ഇനി മുതൽ ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഉൾക്കൊള്ളിക്കാൻ പോകുന്നത്. അതും ഓട്ടോ പ്ലെ വീഡിയോ പരസ്യങ്ങൾ.

വരുമാനമില്ലാത്ത വെബ്‌സൈറ്റിന് എങ്ങനെ മുന്നോട്ട് പോകാനാകും

നമുക്കറിയാം ഒരു വെബ്സൈറ്റ് അല്ലെങ്കിൽ വെബ് അധിഷ്ഠിത സേവനങ്ങൾ, ആപ്പുകൾ എന്നിവയെ സംബന്ധിച്ചെടുത്തോളം ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് പരസ്യങ്ങളിലൂടെയാണല്ലോ. ഗൂഗിൾ പരസ്യങ്ങളും അതല്ലാത്ത തേർഡ് പാർട്ടി പരസ്യങ്ങളുമായി ഏതൊരു വെബ്സൈറ്റിന്റെയും പ്രധാന വരുമാന മാർഗ്ഗം പരസ്യങ്ങളാകുമ്പോൾ ഫേസ്ബുക്കും ആ മാർഗ്ഗം പിന്തുടരുന്നതിൽ അതിശയമില്ല.

എന്നാൽ ഫേസ്ബുക്കിന് പരസ്യം കുത്തിനിറയ്ക്കാൻ സാധിക്കില്ല

എന്നാൽ മറ്റു പലരെയും പോലെ നിരന്തരം പരസ്യങ്ങൾ നൽകാനോ കാണുന്നിടത്തെല്ലാം പരസ്യങ്ങൾ കൊടുക്കാനോ ഫേസ്ബുക്കിന് സാധിക്കില്ല. കാരണം ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്വർക്കിങ്ങ് സൈറ്റ് ആയ ഫേസ്ബുക്ക് കോടിക്കണക്കിന് ആളുകൾ ദിനവും ഉപയോഗിക്കുമ്പോൾ അവർക്കെല്ലാം ബുദ്ധിമുട്ടാകുന്ന രീതിയിൽ പരസ്യങ്ങൾ മാറരുത് എന്നത് തന്നെ.

ഒന്ന് ആലോചിച്ചു നോക്കൂ..

നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ.. ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇടണമെങ്കിൽ ഈ പരസ്യം 30 സെക്കൻഡ് കാണുക ശേഷം പോസ്റ്റ് ചെയ്യാം എന്ന രീതിയിൽ ഒരു പരസ്യം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്, അല്ലെങ്കിൽ ഒരാളുടെ പോസ്റ്റിന് കമന്റ് ഇടയനായി ഒരു മിനിറ്റ് നീളമുള്ള പരസ്യം കാണേണ്ട അവസ്ഥ.. അതാണ് പറഞ്ഞത് മറ്റുള്ളവരെ പോലെ ഫേസ്ബുക്കിൽ പരസ്യങ്ങൾ കുത്തിനിറയ്ക്കൽ പ്രാവർത്തികമായ കാര്യമല്ല.

ബാധിക്കുക ഫേസ്ബുക്കിന്റെ ജനപ്രിയതയെ

ഇത്തരത്തിൽ പരസ്യങ്ങൾ തിരുകിക്കയറ്റിയാൽ അത് ഫേസ്ബുക്കിന്റെ ജനപ്രിയതയെ കാര്യമായി ബാധിക്കും എന്ന് ഫേസ്ബുക്കിനും നല്ലപോലെ അറിയാം. എന്നാലും ചില മാർഗ്ഗങ്ങൾ വഴി ഫേസ്ബുക്ക് കാര്യമായി സമ്പാദിക്കുന്നുണ്ട്. ഫേസ്ബുക്ക് പേജ് പരസ്യങ്ങൾ, മറ്റു പരസ്യങ്ങൾ, പേജ് പ്രൊമോഷൻ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയെല്ലാം കോടികൾ ഫേസ്ബുക്കിന് ദിനവും വരുമാനമായി ലഭിക്കുന്നുണ്ട്. ഇതിലേക്കാണ് ഫേസ്ബുക്ക് മെസ്സഞ്ചറിൽ കൂടെയും ഇനി പരസ്യങ്ങൾ കൊടുക്കാൻ പോകുന്നത്.

അതും ഓട്ടോ പ്ലെ പരസ്യങ്ങൾ

സാധാരണ പോസ്റ്റർ പരസ്യങ്ങൾ പോലും പലപ്പോഴും നമുക്ക് അരോചകമാകുമ്പോൾ നമ്മൾ സ്വകാര്യമായി ചാറ്റ് ചെയ്യുന്ന ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഇത്തരത്തിൽ നമുക്ക് നിർത്താൻ പറ്റാത്ത വീഡിയോ പരസ്യങ്ങൾ എത്തുന്നത് തീർത്തും ബുദ്ധിമുട്ട് തന്നെയാകും. എന്നാൽ ഇതും ഫേസ്ബുക്ക് ഓർത്തിരിക്കുമല്ലോ. എന്തെങ്കിലും രീതിയിലുള്ള ഒരു ഓപ്ഷനോട് കൂടിയായിരിക്കും ഇത് അവതരിപ്പിക്കുക എന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English Summary

Phone Explosion; Cradle Fund CEO Dies.