ഫോട്ടോ മാപ്പ് നിങ്ങളുടെ ഫോട്ടോകൾ അനുസരിച്ച് എവിടെയൊക്കെ സഞ്ചരിച്ചു എന്ന് കാണിക്കുന്നു

ലൊക്കേഷന്റെ ഡാറ്റ ഉൾപ്പെട്ട ഫോട്ടോകൾ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് വേർതിരിക്കുവാനും സേവനങ്ങൾ പ്രയോജനപ്പെടുത്തുവാനും കഴിയും, മാത്രമല്ല, ലൊക്കേഷൻ ഡാറ്റ ലഭ്യമല്ലാത്ത ഫോട്ടോകൾ ഈ ആപ്പിൽ പ്രവർത്തിക്കില്ല.


ഗൂഗിൾ ഫോട്ടോകൾ ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകൾ അനായാസമായി വേർതിരിക്കാൻ സഹായിക്കുന്നതിന് ആൻഡ്രോയിഡ് ഡെവലപ്പർ സൃഷ്ടിച്ച ഒരു പുതിയ ആൻഡ്രോയിഡ് അപ്ലിക്കേഷൻ ആണ് ഫോട്ടോ മാപ്പ്.

Advertisement

ആന്‍ഡ്രോയിഡ് പൈ കരുത്തില്‍ മീഡിയാടെക്ക് പ്രോസസ്സറുമായി ഹുവായ് വൈ6 പ്രൈം വിപണിയില്‍

ഗൂഗിൾ ഫോട്ടോ

റിപ്പോർട്ട് പ്രകാരം, ഗൂഗിൾ ഫോട്ടോ അപ്ലിക്കേഷനുള്ള എല്ലാ ഫോട്ടോകളും ഈ അപ്ലിക്കേഷൻ യാന്ത്രികമായി എടുക്കുകയും തുടർന്ന് അവയെ മാപ്പിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഉപയോക്താക്കൾക്ക് അവർ സന്ദർശിച്ച എല്ലാ സ്ഥലങ്ങളും അവ സന്ദർശിക്കുന്നതിനായി സഞ്ചരിച്ച വഴികളും, മുൻകാലങ്ങളിൽ സന്ദർശിച്ചിട്ടുള്ള സ്ഥലങ്ങളും ഇതുവഴി അറിയുവാൻ സാധിക്കും.

Advertisement
ലൊക്കേഷന്റെ ഡാറ്റ

ലൊക്കേഷന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോട്ടോകളിൽ നിലവിലുള്ള ഫോട്ടോകളെ തരംതിരിക്കുന്നതിന് ഉപയോക്താക്കളെ ഇത്സഹായിക്കുന്നു, ചിത്രമെടുത്ത സ്ഥലത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ തികച്ചും ഒരു രസം തോന്നാം.

ഗൂഗിൾ ഫോട്ടോകൾക്ക് ഫോട്ടോ മാപ്പ്

ലൊക്കേഷന്റെ ഡാറ്റ ഉൾപ്പെട്ട ഫോട്ടോകൾ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് വേർതിരിക്കുവാനും സേവനങ്ങൾ പ്രയോജനപ്പെടുത്തുവാനും കഴിയും, മാത്രമല്ല, ലൊക്കേഷൻ ഡാറ്റ ലഭ്യമല്ലാത്ത ഫോട്ടോകൾ ഈ ആപ്പിൽ പ്രവർത്തിക്കില്ല.

ടൈംലൈൻ

എക്‌സ്.ഡി.എ ഡെവലപ്പർമാരുടെ റിപ്പോർട്ടനുസരിച്ച്, "ഗൂഗിൾ ഫോട്ടോകൾക്ക് ഫോട്ടോ മാപ്പ്" എന്ന പേരിൽ അപ്ലിക്കേഷൻ നിർമ്മിച്ചത് എക്‌സ്.ഡി.എ ഫോറത്തിൽ അംഗമായ ഡെന്നിയാണ്. ഗൂഗിൾ അവതരിപ്പിച്ച ടൈംലൈൻ ഫീച്ചറിന് സമാനമാണെന്നതാണ് ഈ റിപ്പോർട്ട്. എന്നാൽ, ഈ ആപ്ലിക്കേഷൻ ഫോട്ടോകളിൽ മാത്രം ശ്രദ്ധ ചെലുത്തുന്നവയാണ്.

ലൊക്കേഷൻ അനുസരിച്ചുള്ള ഫോട്ടോകൾ

ലൊക്കേഷൻ അനുസരിച്ചുള്ള ഗൂഗിൾ ഫോട്ടോകൾ സ്വയമേവയുള്ള ആൽബങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഈ ആപ്ലിക്കേഷൻനൽകുന്ന സേവനതിന്റെ അത്ര ചെലവ് ഈ ആപ്പിൽ വരുന്നില്ല. യഥാർത്ഥ ചിത്രങ്ങൾ മാപ്പ് ചെയ്യുന്നതിനു പുറമേ, ഈ ആപ്ലിക്കേഷൻ അവർക്ക് ഇഷ്ടപ്രകാരമുള്ള ചിത്രങ്ങളെ കാണുന്നതിനും ഇല്ലാതാക്കുന്നതും ഷെയർ ചെയ്യുന്നതിനും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

വ്യത്യസ്ത മോഡുകളിൽ

ആപ്ലിക്കേഷനിൽ തീയതിയും ഫയൽ നാമവും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ചിത്രങ്ങൾ തിരയാൻ കഴിയുന്നതാണ്. റിപ്പോർട്ട് പ്രകാരം, ആപ്ലിക്കേഷൻ സാറ്റലൈറ്റ്, ഹൈബ്രിഡ്, ടെറിയൻ എന്നിവയുൾപ്പെടെ വ്യത്യസ്ത മോഡുകളിൽ മാറാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഗൂഗിൾ ഡ്രൈവ്

ഇമേജുകളിലെ ലൊക്കേഷൻ ഡാറ്റയിലേക്ക് ആക്സസ് ലഭിക്കുന്നതിന് അപ്ലിക്കേഷൻ ഗൂഗിൾ ഡ്രൈവ് സമന്വയത്തെ ഉപയോഗപ്പെടുത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ഫോട്ടോകൾ ഉൾച്ചേർന്ന ലൊക്കേഷനിലേക്ക് ഗൂഗിൾ ഫോട്ടോകൾ എ.പി.ഐ ആക്സസ് നൽകുന്നില്ല എന്നതാണ് ഇതിന്റെ കാരണം. എന്നിരുന്നാലും, ഇതെല്ലാം നിങ്ങളുടെ ചിത്രങ്ങളെ "ലൊക്കേഷൻ ടാഗ്" ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

Best Mobiles in India

English Summary

This makes it easier for users to see all the places that they have visited and the vacations that they have taken in the past. This makes it easier for users to segregate the photos that are present on Google Photos according to the location and it is especially helpful if remember the place the image was taken at.