പ്രാവുകളില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച് കാലാവസ്ഥാ വിവരങ്ങള്‍ ശേഖരിക്കുന്നു


കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ സെന്‍സര്‍ ഘടിപ്പിച്ച പ്രാവുകള്‍. രാവിലെ പറന്നുപോവുകയും വൈകുന്നേരം തിരിച്ചെത്തുകയും ചെയ്യുന്ന പരിശീലനം ലഭിച്ച പ്രാവുകളെ ഉപയോഗിച്ചാണ് പഠനം. ബിര്‍മിങ്ഹാം സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ നൂതന ആശയത്തിന് പിന്നില്‍.

Advertisement

വ്യക്തമായ ന്യായീകരണമുണ്ട്.

ബ്രിട്ടണിലെ വിവിധ നഗരങ്ങളിലെ താപനില, ആര്‍ദ്രത, കാറ്റിന്റെ സ്ഥിതി, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന റിക്ക് തോമസ് പറഞ്ഞു. പ്രാവുകളെ ഉപയോഗിച്ച് പഠനം നടത്തുന്നതിനും അദ്ദേഹത്തിന് വ്യക്തമായ ന്യായീകരണമുണ്ട്.

Advertisement
സംവിധാനങ്ങള്‍

'പക്ഷികള്‍ക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാം. പക്ഷികള്‍ക്ക് പകരം ഡ്രോണുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ ചെലവ് കൂടും. മാത്രമല്ല പ്രാദേശിക നിയമങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കഴിയൂ.' തോമസ് വ്യക്തമാക്കി.

സെന്‍സര്‍ ഘടിപ്പിക്കുന്നത്.

പ്രാവുകള്‍ക്ക് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാവാത്ത വിധത്തിലാണ് സെന്‍സര്‍ ഘടിപ്പിക്കുന്നത്. പ്രാവുകളുടെ ശരീരഭാരത്തിന്റെ വെറും മൂന്ന് ശതമാനമാണ് സെന്‍സറിന്റെ ഭാരം. സെന്‍സര്‍ ഘടിപ്പിക്കുമ്പോള്‍ പ്രാവുകളുടെ ശരീരത്ത് കുത്തേല്‍ക്കാതിരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നു

പ്രാവുകള്‍ തിരിച്ചെത്തിയതിന് ശേഷം സെന്‍സറുകള്‍ ഇളക്കിയെടുത്ത് ഡാറ്റ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നു. ഇതിനായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഗവേഷകസംഘം ഉറപ്പാക്കിയിട്ടുണ്ട്.

പഠനത്തില്‍ പങ്കെടുക്കുന്നത്.

നിലവില്‍ അഞ്ച് പ്രാവുകളാണ് പഠനത്തില്‍ പങ്കെടുക്കുന്നത്. ഇവ 41 തവണകളിലാണ് ഏകദേശം 1000 കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. പരിശീലനം ലഭിച്ച കൂടുതല്‍ പ്രാവുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് പഠനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഗവേഷക സംഘത്തിന്റെ തീരുമാനം.

വിലയിരുത്തപ്പെടുന്നു

നഗരങ്ങളില്‍ മലിനീകരണം വ്യാപിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ പഠനം സഹായിക്കും. മലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ ഇത് പ്രാദേശിക സര്‍ക്കാരുകളെ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

നിങ്ങൾ ഫോൺ പിടിക്കുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തും

നിങ്ങൾ ഫോൺ പിടിക്കുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തും

നിങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും നിങ്ങൾ പെരുമാറുന്ന രീതിയും എല്ലാം ശ്രദ്ധിക്കുക. ഈ ചോദ്യം ഉയർത്താനുള്ള കാര്യം നമ്മുടെ ഫോണുകൾ ഹോൾഡ് ചെയ്യുന്ന രീതിയാണ്. നാം ഒരു പ്രത്യേക രീതിയിലായിരിക്കും നമ്മൾ ഫോണുകൾ എല്ലായ്പ്പോഴും കൈവശം വയ്ക്കുക, അവയെ സംരക്ഷിക്കുന്നതിനായി നമ്മൾ പലരീതിയിലും ഫോണുകൾ കൈയിൽ വെച്ചിരിക്കുന്നത് കാണാറുണ്ട്. കൈയിൽ നിങ്ങളുടെ ഫോണുകൾ സൂക്ഷിക്കുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെ നിർദ്ദേശിക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു

നിങ്ങൾ സാധനങ്ങൾ സൂക്ഷിക്കുന്ന രീതി, മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റം തുടങ്ങിയവ എല്ലാവരും ശ്രദ്ധിക്കുന്ന കാര്യമാണ് അതുപോലെ താനെയാണ് നിങ്ങളുടെ ഫോൺ പിടിക്കുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചും നിങ്ങൾ എങ്ങനെ ഒരു ബന്ധം പുലർത്താമെന്നതിനെ കുറിച്ചും പറയുന്നു. ജീവിതത്തിൽ തങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് വിശദീകരിക്കുന്ന, നിങ്ങൾ ഫോൺ പിടിക്കുന്ന 4 രീതികളാണ് ഇവിടെ വിശദികരിക്കുന്നത്, കൂടാതെ, അവയുമായി നിങ്ങളുടെ വ്യക്തിത്വത്തിനുള്ള ബന്ധവും ഇവിടെ വിശദികരിക്കുന്നു.

ഫോൺ സൂക്ഷിക്കുന്നത്

നമ്മൾ എപ്പോഴും ഫോൺ സൂക്ഷിക്കുന്നത് നെഞ്ചോട് ചേർത്താണ്, അതിനാൽ നിങ്ങളുടെ ഫോൺ പിടിക്കുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെ കാണിക്കുന്നു. ജീവിതത്തിൽ നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് വിശദീകരിക്കുന്ന കാര്യങ്ങൾ മറ്റ് ആളുകളുടെ കാര്യമായി എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നു. അതിനാൽ, നിങ്ങൾ ഫോൺ പിടിക്കുന്ന രീതിയും നിങ്ങളുടെ സ്വഭാവത്തെ അത് എങ്ങനെ വിശദീകരിക്കുന്നു എന്ന് കാണിക്കുന്ന 4 വഴികളാണ് ഇവിടെ പറയുന്നത്.

1. തള്ളവിരൽ ഫോണിൽ ഉപയോഗിക്കുന്നത്

നിങ്ങൾ ഫോൺ ഉപയോഗിക്കുന്നത് തള്ളവിരൽ ഉപയോഗിച്ചാണെങ്കിൽ നിങ്ങൾക്ക് ഉത്ക്കണ്ഠയും പരിപാലനസ്വഭാവവും ഉണ്ടായിരിക്കും. ജീവിതത്തിന്റെ നല്ലവശവും കാണുവാൻ സാധിക്കുന്ന ഒരാളാണ് നിങ്ങൾ എന്നർത്ഥം. നിങ്ങൾക്ക് ഏത് പ്രശനമായാലും അത് ലളിതമായി പരിഹരിക്കുവാൻ സാധിക്കും. നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളുടെ കഴിവുകളുമായി പൊരുത്തപ്പെടുകയും ശരിയാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. നിങ്ങളെ ഏല്പിച്ചിരിക്കുന്ന കാര്യങ്ങളിൽ നിന്ന് നിങ്ങൾ പിന്മാറില്ല. സ്നേഹബന്ധങ്ങളിൽ നിങ്ങൾ ഒരു വ്യക്തിയെ കുറിച്ച് തീരുമാനിക്കാൻ മാസങ്ങളുടെ കാലയളവ് എടുക്കും.

2. സ്ക്രോൾ, ടൈപ്പ് ചെയ്യുന്നതിനും തള്ളവിരൽ ഉപയോഗിക്കുന്നത്

എന്തും അവകാശപെടുന്നതിന് മുൻപും, അല്ലെങ്കിൽ ഒരു ഉചിതമായ ഒരു തിരുമാനമെടുക്കുവാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളെയും കുറിച്ച് മറ്റുള്ളവർ എന്താണ് പറയുന്നതെന്ന് എപ്പോഴും ചിന്തിക്കുന്ന ഒരാളായിരിക്കും നിങ്ങൾ, എല്ലാവരുടെയും ഹൃദയത്തെ വിജയിക്കാൻ നിങ്ങൾക്ക് സാധിക്കും. ഒരു വ്യക്തിയെക്കുറിച്ച് തീരുമാനിക്കാൻ നിങ്ങൾക്ക് ഒരു ദിവസം മാത്രമേ വേണ്ടിവരുന്നുള്ളു, ആ വ്യക്തിയോടുള്ള ബന്ധത്തിൽ നിങ്ങൾ വളരെയധികം പ്രയത്നിക്കുന്നു. നിങ്ങൾ തെറ്റായ ബന്ധങ്ങളിൽ അകപ്പെടാനുള്ള സാധ്യതയുണ്ട്.

3. രണ്ട് തള്ളവിരലുകളും ഉപയോഗിക്കുന്നത്

നിങ്ങൾ വേഗത്തിൽ കാര്യക്ഷമതയോടെ ജോലി ചെയ്യുന്നവരാണ്. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് സന്മാർഗ്ഗികത കാണാൻ കഴിയും, അവിടെ നിങ്ങൾക്ക് ഒരു നിമിഷത്തിനുള്ളിൽ ഒരു പ്രശ്നം വിശകലനം ചെയ്യാൻ കഴിയും. നിങ്ങൾക്ക് മൂന്ന് വ്യക്തിത്വങ്ങളുണ്ടായിരിക്കും, അവ അധ്വാനിക്കുന്ന ജനങ്ങളുമായി ആശയങ്ങൾ ചർച്ച ചെയ്യുക, മറ്റ് ആളുകളുമായി പരിചരണം ഉണ്ടാക്കുക, തുടങ്ങിയ കാര്യങ്ങളിൽ നന്നായി ഇടപഴകുന്നതിന് സഹായിക്കുന്നു. എന്നാൽ, ഒരു വ്യക്തിയുടെ ഹൃദയത്തെ ജയിക്കാൻ നിങ്ങൾക്ക് കഴിയില്ല, എല്ലായ്പ്പോഴും ആ വ്യക്തിയാൽ നിങ്ങൾ ഒഴിവാക്കപ്പെടുന്നു.

4. ചൂണ്ടുവിരൽ ഉപയോഗിക്കുന്നത്

ഈ രീതിയിൽ നിങ്ങൾ വളരെ സൃഷ്ടിപരവും കലാപരവുമാണെന്നാണ് ഇതിനർത്ഥം. നിങ്ങളുടെ ആശയങ്ങളെല്ലാം വിലമതിക്കപ്പെടും, നിങ്ങളുടെ ജോലിസ്ഥലത്തെ സഹപ്രവർത്തകരാൽ നിങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. നിങ്ങൾക്ക് സ്നേഹബന്ധത്തിൽ വളരെ നാണം തോന്നുന്ന ഒരാളായിരിക്കും, അത്തരം ബന്ധത്തിൽ ആദ്യ നീക്കം നടത്താൻ നിങ്ങൾ വളരെ ഭയപ്പെടുന്ന ആളായിരിക്കും.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ പെട്ടെന്നൊരു നാൾ നിന്നുപോയാൽ??

നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ പെട്ടെന്നൊരു നാൾ നിന്നുപോയാൽ??

ഉപയോഗിച്ച് കൊണ്ടിരിക്കെ പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഫോൺ നിന്നുപോയാൽ എന്ത് ചെയ്യണം? സർവീസ് ചെയ്യാൻ കൊടുക്കും, അല്ലെങ്കിൽ വേറെയൊരു പുതിയ ഫോൺ വാങ്ങും.. അല്ലെ. എന്നാൽ ഇതിനെല്ലാം മുമ്പായി ചെയ്തുനോക്കേണ്ട ചില കാര്യങ്ങളുണ്ട്.

പലതും നമുക്കറിയാം. എന്നാൽ അറിയാത്തവരും ഇവിടെ ഉണ്ട് എന്നറിയാം. എന്തായാലും ഈ വിധം നമ്മുടെ ഫോൺ പെട്ടന്നൊരു ദിവസം പണിമുടക്കിയാൽ എന്തൊക്കെ നമ്മൾ ആദ്യമേ ചെയ്തു നോക്കണം എന്നതിനെ കുറിച്ച് പറയുകയാണിവിടെ.

 

സ്ക്രീൻ മാത്രം ഓൺ ആവാത്തതാണോ?

ഇങ്ങനെയൊരു പ്രശ്നം നമ്മളിൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. പെട്ടെന്ന് നോക്കിയാൽ ഫോൺ ഓൺ ആവുന്നില്ല എന്ന് തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ഒന്നുകിൽ നോട്ടിഫിക്കേഷൻ ലൈറ്റ് കത്തുന്നതായി കാണാം. അല്ലെങ്കിൽ ഫോണിൽ നിന്നും മറ്റു ശബ്ദങ്ങൾ കേൾക്കാം. ഫോണിലേക്ക് വേറൊരു ഫോണിൽ നിന്നും കോൾ ചെയ്തു നോക്കുകയാണെങ്കിൽ ഒന്നുകൂടെ നല്ലത്. ഫോൺ റിങ്ങ് ചെയ്യുന്നതായി മനസ്സിലാകും.

മതിയായ ചാർജ്ജ് ഉണ്ടോ ഫോണിൽ?

ഇതെന്തു ചോദിക്കാൻ എന്ന് സംശയിക്കാൻ വരട്ടെ. കാരണം ഇത്തരത്തിൽ പലപ്പോഴും ഫോൺ ഓൺ ആകാത്ത വിഷയത്തിൽ പലർക്കും പറ്റുന്ന അബദ്ധം ആണിത്. ഫോണിൽ സിനിമയോ മറ്റോ കണ്ട് ഉറങ്ങിപ്പോകും. രാവിലെയാകുമ്പോഴേക്കും ബാറ്ററിയെല്ലാം തീർന്ന് ഫോൺ ചാർജ്ജ് നന്നേ കാലിയായിട്ടുണ്ടാവും. അങ്ങനെ പൂർണ്ണമായും ബാറ്ററി കാലിയായാൽ ചില ഫോണുകളിൽ തിരിച്ച് ചാർജ്ജ് കയറി ഫോൺ ഓൺ ആകാൻ സമയമെടുക്കും.

ചിലപ്പോൾ അരമണിക്കൂർ വരെയൊക്കെ വേണ്ടി വരും ഫോൺ ഓൺ ആവാൻ. ഇതറിയാതെ നമ്മൾ ഫോൺ ചാര്ജിലിട്ടിട്ട് രണ്ടു മിനിറ്റ് കഴിയുമ്പോഴക്കും ഫോൺ ഓൺ ആവുന്നില്ലല്ലോ എന്നും പറഞ്ഞുകൊണ്ട് ഷോപ്പിൽ കൊണ്ടുക്കൊടുത്താൽ നല്ല കടക്കാരൻ അല്ലെങ്കിൽ അവർ ചിലപ്പോൾ നിങ്ങളെ പറ്റിച്ച് വലിയ എന്തെങ്കിലും പ്രശ്നമുണ്ടെന്നൊക്കെ പറഞ്ഞു പണം തട്ടിയെടുക്കാൻ സാധ്യതയുണ്ട്.

എവിടെയെങ്കിലും നിന്ന് ഫോൺ നനഞ്ഞുവോ?

ഫോൺ നനഞ്ഞു എന്ന് പറയുമ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കാൻ മാത്രം നനഞ്ഞു എന്നോ ഫോണിൽ വെള്ളം തെറിച്ചു എന്നോ കരുതേണ്ടതില്ല. ചെറിയ രീതിയിലുള്ള നനയലുകളും മതിയാകും ഫോൺ തകരാറിലാകാൻ. പലപ്പോഴും ചെറിയ നനവുകൾ പോലും വേണ്ടത്ര നമ്മൾ ശ്രദ്ധിക്കാതെ വിട്ടാൽ വാട്ടർ പ്രൂഫ് അല്ലാത്ത ഫോണുകളെ സംബന്ധിച്ചെടുത്തോളം അത് മതിയാകും ഫോൺ നാശമാകാൻ.

ലോഗോ സ്ക്രീൻ മാത്രം കാണുന്നു; അവിടെ തന്നെ നില്കുന്നു

ഇതിന് കാരണം ബൂട്ട്ലൂപ്പ് ആണ്. തൊട്ടുമുമ്പ് ശരിയായ രീതിയിൽ അല്ലാത്ത എന്തെങ്കിലും സോഫ്റ്റ് വെയർ അപ്ഡേറ്റ്, ഒഎസ് അപ്ഡേറ്റ് എന്നിങ്ങനെ ഫോൺ സിസ്റ്റത്തിനെ ബാധിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ഫോൺ തുടക്കത്തിൽ തന്നെ നിന്നുപോകാൻ കാരണമാകുന്നു. നിങ്ങൾക്ക് ഒരു ബാക്ക് അപ്പ് ഉണ്ടെങ്കിൽ റിക്കവറി ചെയ്തെടുക്കാം. സോഫ്റ്റ് വെയർ പഴയതിലേക്ക് തന്നെ മാറ്റിയും പ്രശ്നം പരിഹരിക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയാത്തവർ സർവീസ് സെന്ററിന്റെ സഹായം തേടുകയാവും ഉചിതം.

ഇനി പ്രശ്നം ചാർജറിനോ അല്ലെങ്കിൽ പിന്നിനോ ആണെങ്കിലോ?

ഇതും തള്ളിക്കളയാൻ പറ്റാത്ത ഒരു കാര്യമാണ്. കാരണം ചിലപ്പോൾ നമ്മുടെ ഫോണിനായിരിക്കില്ല, മറിച്ച് നമ്മുടെ ചാർജ്ജറിനാണ് പ്രശ്നമെങ്കിലോ. അല്ലെങ്കിൽ ചാർജർ പിൻ കണക്ട് ചെയ്യുന്ന സ്ലോട്ടിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ.. അതിനാൽ വെറുതെ ഫോണിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഫോൺ കാലാവധി കഴിഞ്ഞതാണെങ്കിൽ

ഇങ്ങനെയും ഒരു സാധ്യതയുണ്ടല്ലോ. ഈ കാരണം ഒരുപക്ഷെ നമുക്ക് തന്നെ മനസ്സിലാക്കാൻ പറ്റുമല്ലോ. വര്ഷങ്ങളായി ഉപയോഗിച്ച് അതിന്റെ സോഫ്റ്റ്‌വെയറും ഹാർഡ് വെയറും എല്ലാം തന്നെ പണിയായി ഇനിയങ്ങോട്ട് ഒരടി മുമ്പോട്ട് പോകില്ല എന്ന അവസ്ഥയിൽ എത്തുമ്പോൾ ഫോൺ അതിന്റെ അവസാന ശ്വാസവും നിലച്ചുകൊണ്ട് ഒരുപാട് ഓർമ്മകൾ ബാക്കിയാക്കികൊണ്ട് ഈ ലോകത്തോട് വിടപറയും. ഈ അവസ്ഥയിൽ വേറെയൊരു ഫോൺ വാങ്ങുക എന്നതല്ലാതെ വേറെ ഒന്നും ചെയ്യേണ്ടതില്ല എന്നറിയാമല്ലോ.

Best Mobiles in India

English Summary

Pigeons With Tiny Sensors On Their Back Are Collecting Data To Help Us Fight Climate Change