ഗൂഗിള്‍ പിക്‌സല്‍ 3എ ഉടൻ വിപണിയിലെത്തും: സവിശേഷതകളും മറ്റും

പിക്‌സല്‍ 3എ ഫോണിന് ഓറഞ്ച് പവര്‍ ബട്ടനുള്ള വെള്ള, മഞ്ഞ പവര്‍ ബട്ടനുള്ള പര്‍പ്പിള്‍, പൂര്‍ണമായും കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളാണുണ്ടാവുകയെന്ന് ഡ്രോയ്ഡ് ലൈഫ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു


ഗൂഗിള്‍ പിക്‌സല്‍ 3എ സ്മാര്‍ട്‌ഫോണുകള്‍ ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. മേയ് ഏഴിന് നടക്കാനിരിക്കുന്ന അവതരണ പരിപാടിയുടെ പരസ്യങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

Advertisement

ഗൂഗിള്‍ പിക്‌സല്‍ 3A

മുമ്പ് പുറത്തിറക്കിയ പിക്‌സല്‍ 3 പിക്‌സല്‍ 3 എക്‌സ് എല്‍ ഫോണുകളുടെ ചെറിയ വേരിയെന്റുകളാണ് പറയപ്പെടുന്ന പിക്‌സല്‍ 3എ, പിക്‌സല്‍ 3എ എക്‌സ്എല്‍ എന്നീ ഫോണുകളാണ് ഗൂഗിള്‍ ഇനി ഏതാനും ദിനങ്ങൾക്കുള്ളിൽ അവതരിപ്പിക്കുവാനായി പോകുന്നത്.

Advertisement
ഗൂഗിള്‍ നൈറ്റ് സൈറ്റ് സംവിധാനം

വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ഗൂഗിൾ ഈ സ്മാർട്ഫോണിനെ കുറിച്ച് പുറത്തുവിട്ടിരിക്കുന്നത്. ഏതാനും ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ ഈ സ്മാർട്ഫോണിനെ കുറിച്ച് അറിയുവാനായി ലഭ്യമായിട്ടുള്ളത്.

അണ്‍ലിമിറ്റഡ് ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജ്

പിക്‌സല്‍ 3എ ഫോണിന് ഓറഞ്ച് പവര്‍ ബട്ടനുള്ള വെള്ള, മഞ്ഞ പവര്‍ ബട്ടനുള്ള പര്‍പ്പിള്‍, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളാണുണ്ടാവുകയെന്ന് ഡ്രോയ്ഡ് ലൈഫ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

മോഷന്‍ ഓട്ടോഫോക്കസ്

രണ്ട് ഫോണുകളിലും ഗൂഗിള്‍ നൈറ്റ് സൈറ്റ് സംവിധാനം ലഭ്യമാന്നെന്നും പോര്‍ട്രെയ്റ്റ് മോഡ്, മോഷന്‍ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ മോഡുകളും അണ്‍ലിമിറ്റഡ് ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജും ഫോണിനൊപ്പം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പോര്‍ട്രെയ്റ്റ് മോഡ്

ആന്‍ഡ്രോയിഡ് പൈ ഓ.എസില്‍ ആയിരിക്കും ഫോണുകള്‍ എത്തുക എന്നും വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് ഓ.എസുകള്‍ ഇതില്‍ ലഭ്യമായേക്കുമെന്നും സൂചനയുണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമാണ് ഈ ബജറ്റ് പിക്‌സല്‍ ഫോണുകളില്‍ ഉണ്ടാവുമെന്ന് പറപ്പെടുന്ന മറ്റൊരു ഫീച്ചര്‍.

ആന്‍ഡ്രോയിഡ് പൈ

1080 x 2220 പിക്‌സല്‍ റെസല്യൂഷനിലുള്ള 5.6 ഇഞ്ച് ഡിസ്‌പ്ലേ, നോച്ച് സ്‌ക്രീന്‍ ആയിരിക്കും പിക്‌സല്‍ 3എയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 1080 x 2160 പിക്‌സലിന്റെ ആറ് ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും പിക്‌സല്‍ 3എ എക്‌സലിന്.

സ്‌നാപ്ഡ്രാഗണ്‍ 675 എസ്ഓസി

സ്‌നാപ്ഡ്രാഗണ്‍ 675 എസ്ഓസി പ്രൊസസറും 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജുമാവും പിക്‌സല്‍ 3എ സ്മാർട്ഫോണിന് ശക്തിപകരുക. പിക്‌സലല്‍ 3 യെ പോലെ 2915 എംഎഎച്ച് ശേഷിയുള്ള ചെറിയ ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ ലഭ്യമാകുക.

റിയര്‍ ക്യാമറ

അതേസമയം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാർട്ഫോണ്‍ ആയിരിക്കും പിക്‌സല്‍ 3എ എക്‌സ്.എല്‍. ഇതിന് ആറ് ജി.ബി റാമും 64 ജി.ബി സ്റ്റോറേജും ഉണ്ടായിരിക്കും. 3,430 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതില്‍ ഉണ്ടാവുക.

സെല്‍ഫി ക്യാമറ

ഈ രണ്ട് സ്മാർട്ഫോണുകള്‍ക്ക് 12.2 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാവും ഫോണുകള്‍ക്കുണ്ടാവുക. പിക്‌സല്‍ 3എ ഫോണിന് ഏകദേശം 35000 രൂപയും പിക്‌സല്‍ 3എ എക്‌സ് എലിന് 41,000 രൂപയുമായിരിക്കും ഉണ്ടാവുക.

Best Mobiles in India

English Summary

However, the leak also gives out a couple of promo materials that Google could be used for the Pixel 3a. The leaked advertisements mention all the highlight features of the Pixel 3a and confirming some of the aspects that we were doubtful about.