ആമസോൺ എക്കോ ഉപകരണങ്ങൾ ഇപ്പോൾ വാങ്ങാം; വിലക്കിഴിവുമായി ആമസോൺ ഇന്ത്യ


ആമസോൺ എക്കോ ഉപകരണങ്ങൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഇന്ത്യ. ലോകമൊട്ടുക്കുമുള്ള നിരവധി ആളുകളെ ആകർഷിച്ച ആമസോണിന്റെ എക്കോ സീരീസിൽ ഉള്ള ഉപകരണങ്ങൾ എവിടെത്തെയും പോലെ ഇന്ത്യയിലും മികച്ച പ്രതികരണം ആണ് ഉപഭോക്താക്കൾക്ക് ഇടയിൽ നിന്നുമുണ്ടായത്.

Advertisement

ഇതിൽ ഏറ്റവും ചെറുതായ 4499 രൂപയുടെ സ്പീക്കർ 400 രൂപ കുറച്ച് 4099 രൂപക്ക് ഇപ്പോൾ വാങ്ങാൻ സാധിക്കും. ഇതിലെ രണ്ടാം തലമുറക്കാരനായ വോയ്സ് കണ്ട്രോളും ഡോൾബി സൗണ്ടുമുള്ള മോഡൽ ഇപോൾ 8999 രൂപക്ക് നിങ്ങൾക്ക് ആമസോണിൽ നിന്നും വാങ്ങാൻ സാധിക്കും. ഈ നിരയിലെ ഏറ്റവും സുന്ദരനും ഏറെ സവിശേഷതകൾ ഉള്ളതുമായ 12999 രൂപയുടെയും 14999യുടെയും മോഡലുകൾ അതേ വിലയിൽ തന്നെ തുടരും.

Advertisement

സ്മാർട്ട് സ്പീക്കർ മേഖലയിൽ ഇപ്പോഴും മുമ്പിൽ ആമസോൺ തന്നെ ആണ്. 80 ശതമാനത്തിലധികം മാർക്കറ്റ് ഷെയർ നിലനിർത്താനുള്ള വ്യക്തമായ കാരണങ്ങളും ഈ ഉപകരണങ്ങൾക്ക് പിന്നിലുണ്ട്. എന്നിരുന്നാലും, ഇപ്പോൾ ഗൂഗിൾ ഹോം സ്മാർട്ട് സ്പീക്കറുകളിൽ നിന്ന് കടുത്ത മത്സരം നേരിടുകയാണ് ആമസോണ്.

ഗൂഗിൾ ഹോം, ഗൂഗിൾ ഹോം മിനി സ്മാർട്ട് സ്പീക്കർമാർക്കെതിരെയുളള മല്സരത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ഈ വില കുറയ്ക്കൽ എന്ന് സ്പഷ്ടം. 2018 ആദ്യപാദം ഏറ്റവുമധികം വിറ്റുപോയ സ്മാർട് സ്പീക്കർ ഗൂഗിൾ ഹോം ആണ് എന്നതും അമസോണിന് വിനയാകുന്നുണ്ട്.

ആമസോൺ എക്കോയും എക്കോ ഡോട്ടും അലെക്സ എന്ന പേരിലുള്ള ഒരു ഡിജിറ്റൽ അസിസ്റ്റന്റിനൊപ്പം പ്രവർത്തിക്കുന്ന വയർലെസ്സ് ഹാൻഡ്സ് ഫ്രീ സ്പീക്കറുകൾ ആണെന്ന് ലളിതമായി അറിയാത്തവർക്ക് മനസ്സിലാക്കാം. സംഗീതം പ്ലേ ചെയ്യാൻ, ഡിജിറ്റൽ അസിസ്റ്റന്റ്, കാലാവസ്ഥ പരിശോധിക്കൽ, ഫോൺ കോളുകൾ, അലാറങ്ങൾ സെറ്റ് ചെയ്യൽ എന്നിങ്ങനെ ഒരുപാട് മേന്മകൾ ഈ സ്മാർട്ട് സ്പീക്കറുകൾ കൊണ്ട് നമുക്ക് സാധ്യമാകുന്നുണ്ട്.

Advertisement

ആദ്യം വന്ന എക്കോ സ്പീക്കറുകള്‍ എല്ലാം തന്നെ ഓഡിയോ വോയിസ് കമാന്റുകളും വോയിസ് അടിസ്ഥാനമാക്കിയുളള പ്രതികരണങ്ങളും ആയിരുന്നു തന്നത് എങ്കിൽ ഇവിടെ വീഡിയോ ഘടകം കൂടെ ചേര്‍ത്താണ് എക്കോ സ്പോട്ട് നമുക്ക് കാണാൻ കഴിയുക. എക്കോ സ്പോട്ട് എത്തുന്നത് വട്ടത്തിലുള്ള മനോഹരമായ ഒരു ഡിസ്‌പ്ലേയോട് കൂടിയുമാണ്.

AI പോർട്രെറ്റ്, പുത്തൻ ഡിസൈൻ.. തുടങ്ങി അടിമുടി മാറ്റത്തോടെ MIUI 10; നിങ്ങളുടെ ഫോണിന് അപ്‌ഡേറ്റ് ഉണ്ടോ അറിയാം!

ഇതിനര്‍ത്ഥം ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ സൃഷ്ടിക്കാന്‍ മാത്രമല്ല കഴിയുന്നത്, ആമസോണിന്റെ പ്രൈം വീഡിയോ സ്‌പോട്ടും വെര്‍ച്ച്വല്‍ ഫേസ്-ടൂ-ഫേസ് സംഭാഷണം നടത്താനും കഴിയും. ഇവയ്ക്കെല്ലാം തന്നെ ബാഹ്യമായ മറ്റൊരു സ്പീക്കറിലേക്ക്, അല്ലെങ്കിൽ ഹെഡ്സെറ്റ്, അതുമല്ലെങ്കിൽ ബ്ലൂടൂത്ത് ഓഡിയോ ഉപകരണങ്ങൾ എന്നിവയിലേക്ക് ബന്ധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്.

Best Mobiles in India

Advertisement

English Summary

Price Cut in Amazon Echo Devices in India