ആപ്പിള്‍ ദയാവധത്തിന് ഇരയാക്കിയ 10 ഉല്‍പ്പന്നങ്ങള്‍....!


സാങ്കേതിക വിദ്യ എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നതിനെക്കുറിച്ച് കഴിഞ്ഞ ഒരു പിടി വര്‍ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍ വിപ്ലവാത്മകമായ മാറ്റങ്ങളിലൂടെയാണ് കാണിച്ച് തന്നത്. പക്ഷെ ആ സമയത്തിനിടയില്‍ ആപ്പിള്‍ അവരുടെ പല ഡിവൈസുകളും പുതിയ പതിപ്പുകളെക്കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ കൊല്ലുകയാണ് ചെയ്തത്.

Advertisement

ഇത്തരത്തില്‍ അടുത്തിടെ കമ്പനി കൊന്നുകളഞ്ഞത് അവരുടെ ഐപോഡ് ക്ലാസ്സിക്കിനെയാണ്, ക്ലിക്ക് വീല്‍ ഉപയോഗിക്കുന്ന ഒരേയോരു ഐപോഡാണ് ഇത്.

Advertisement

താഴെ ആപ്പിള്‍ നിശബ്ദമായി കൊന്നുകളഞ്ഞ 10 ഉല്‍പ്പന്നങ്ങളെയാണ് നോക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

1

ഐഫോണ്‍ 3ജിഎസ് ആയിരുന്നു 32 ജിബി മെമ്മറി വാഗ്ദാനം ചെയ്തിരുന്ന ആദ്യ ഫോണ്‍. എന്നാല്‍ ഐഫോണ്‍ 6-ലേക്ക് എത്തിയപ്പോള്‍ 32 ജിബി പതിപ്പ് ഫോണുകളെ അവര്‍ നിശബ്ദമായി കശാപ്പ് ചെയ്തു.

 

2

2015-ലായിരുന്നു ഐപോഡ് നാനോ വിപണിയിലെത്തിയത്. പക്ഷെ 2012-ല്‍ എത്തിയപ്പോള്‍ പരമ്പരാഗത സമ ചതുരാകൃതിയില്‍ നിന്ന് ചതുരാകൃതിയിലേക്ക് അവര്‍ ചുവട് മാറ്റിയപ്പോള്‍ സ്വാഭാവികമായും സമ ചതുരാകൃതിയിലുളള ഐപാഡ് നാനോ വിസ്മൃതിയിലായി.

3

2012-ല്‍ ലൈറ്റ്‌നിങ് കേബിള്‍ അവതരിപ്പിക്കുന്നത് വരെ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ റീചാര്‍ജ് ചെയ്യാന്‍ ഈ 30 പിന്‍ കണക്ടര്‍ കേബിള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

 

4

2013-ല്‍ ഐഫോണ്‍ 5എസ്-ഉം 5സി-ഉം ആപ്പിള്‍ അവതരിപ്പിച്ചപ്പോള്‍ ഐഫോണ്‍ 5 സ്വാഭാവികമായ മരണത്തെ നേരിട്ടു.

5

2011-ലാണ് ഐപാഡ് 2 വിപണിയിലെത്തിയത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഐപാഡ് മിനി ആണ് ആളുകള്‍ താല്‍പ്പര്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആപ്പിള്‍ ഈ ഡിവൈസ് നിര്‍ത്തലാക്കി.

6

2012 മാര്‍ച്ചിലാണ് ന്യൂ ഐപാഡ് എത്തിയതെങ്കിലും ആ കൊല്ലം ഒക്ടോബറില്‍ തന്നെ ഐപാഡ് 4-ന്റെ വരവോട് കൂടി ഇത് കാലയവനികയ്ക്കുളളില്‍ മറഞ്ഞു.

7

2006-ല്‍ വൈറ്റ് മാക്ക്ബുക്ക് ലോഞ്ച് ചെയ്‌തെങ്കിലും 2011-ല്‍ മാക്ക്ബുക്ക് എയറിന്റെ വരവോടെ ഈ ഡിവൈസ് പതുക്കെ പതുക്കെ മരണ ശ്വാസം വലിക്കാന്‍ തുടങ്ങി.

 

8

2007-ല്‍ ആദ്യ ഐഫോണിന്റെ ലോഞ്ച് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ക്ലിക്ക് വീല്‍ ആദ്യമായി ഉപയോഗിച്ച ഐപോഡ് ക്ലാസ്സിക്ക് എത്തി. 160 ജിബിയില്‍ 40,000 പാട്ടുകള്‍ വരെ കൊളളുമായിരുന്ന ഈ ഡിവൈസ് ഐഫോണ്‍ 6-ന്റെ വരവോടെ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി.

9

2006-ല്‍ വെബ് സൈറ്റ് എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും ബ്ലോഗ് നിര്‍മ്മിക്കുന്നതിനും സഹായകമായ ഐവെബ് ആപ്ലിക്കേഷന്‍ എത്തിച്ചെങ്കിലും, 2012-ല്‍ ഐക്ലൗഡിലേക്ക് ആപ്പിള്‍ ചുവട് മാറ്റിയതോടെ ഐവെബ് അപ്രത്യക്ഷമായി.

 

10

2001-ല്‍ ആദ്യ ഐപോഡിനൊപ്പം വിപണിയിലെത്തിയ ഈ ഡിവൈസ് 2012-ല്‍ ഐഫോണ്‍ 5-ന്റെ ലോഞ്ചിനൊപ്പം പൂര്‍ണ്ണമായ രൂപമാറ്റത്തിന് വിധേയമാക്കി ഇയര്‍പോഡ്‌സ് എന്ന പേരില്‍ അവതരിപ്പിക്കുകയായിരുന്നു.

 

Best Mobiles in India

English Summary

We look here the products Apple quietly killed.