പബ്‌ജി ഗെയിമിനോടുള്ള ആസക്തി: യുവതി വിവാഹമോചനം ആവശ്യപ്പെട്ടു


യൂ.എ.ഇയിൽ നിന്നുള്ള ഒരു യുവതി വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്, ഇതിനു പിന്നിലെ പ്രധാനം പ്രശ്‌നം എന്നത് വളരെ രസകരമായതാണ്.

പബ്ജി ഗെയിം കളിക്കുന്നതില്‍ നിന്നും ഭര്‍ത്താവ് തടഞ്ഞതിനെ തുടർന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

പബ്‌ജി

അജ്മാന്‍ പോലീസിലെ സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ വഫാ ഖലീല്‍ അല്‍ ഹൊസാനിയാണ് ഒരിക്കല്‍ ഇങ്ങനെ ഒരു വിചിത്രമായ കേസ് തങ്ങള്‍ക്ക് ലഭിച്ചതായി വെളിപ്പെടുത്തിയതെന്ന് ഗള്‍ഫ് ന്യൂസ് പറഞ്ഞു. ഒരു അറബ് വനിതയെ അന്വേഷണത്തിന് ആവശ്യപ്പെട്ടതായി ക്യാപ്റ്റൻ അൽ ഹൊസാനി പറഞ്ഞു.

പബ്ജിയോടുള്ള പ്രേമം

20 വയസുകാരിയായ ഭാര്യയ്ക്ക് പബ്ജിയോടുള്ള പ്രേമം കൂടിവരുന്നുണ്ടെന്ന് ശ്രദ്ധിച്ച ഭര്‍ത്താവ് അവരെ ഈ കളിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതുവഴി അവരുടെ ശ്രദ്ധ കുടുംബജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് അയാള്‍ കരുതി. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തര്‍ക്കം മൂർച്ഛിച്ചതോടെയാണ് യുവതി സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ സെന്ററിനെ സമീപിച്ചത്.

യൂ.എ.ഇ

തന്റെ ഇഷ്ടാനുസരണം കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നു എന്ന് പറഞ്ഞാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഗെയിമില്‍ നിന്നും തനിക്ക് സന്തോഷവും ആശ്വാസവും ലഭിക്കുന്നുവെന്നും, ഇത് കളിക്കുന്നത് തനിക്കു ഒഴിവാക്കാൻ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഗെയിം

താന്‍ പബ്ജിയിലെ ചാറ്റ് ഓപ്ഷന്‍ ഉപയോഗിക്കാറില്ലെന്നും അതുകൊണ്ട് അപരിചിതരുമായി ഇടപഴകുന്നില്ലെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം മാത്രമേ താൻ ഗെയിം കളിക്കാറുള്ളൂ എന്നും യുവതി പറയുന്നു.

ടെൻസെന്റ്

ഗെയിമിനോട് താന്‍ അടിമപ്പെടുമെന്നും വീടിനോടും കുടുംബത്തോടുമുള്ള ചുമതലകളില്‍ നിന്നും അത് തന്നെ അകറ്റുമെന്നും ഭര്‍ത്താവ് ഭയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

വിവാഹമോചനം

എന്നാല്‍ ഇത് തന്റെ ഭാര്യയുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നതല്ലെന്നും കുടുംബത്തെ ഒന്നിപ്പിച്ച് നിര്‍ത്താനാണ് താന്‍ ശ്രമിച്ചതെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഇത്തരം ഒരു സന്ദർഭത്തിൽ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും അയാള്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.

Most Read Articles
Best Mobiles in India
Read More About: pubg game addiction news

Have a great day!
Read more...

English Summary

The woman justified her demand for divorce by saying that she was being deprived of her right to choose her means of entertainment as she derived pleasure and comfort from the game. It was well within limits, she said, adding that she had not activated the chat option where she would be exposed to strangers and was playing the game only with her friends and relatives.