പബ്ജി ഗെയിം നിരോധിക്കണമെന്ന് കശ്‌മീരിലെ വിദ്യാർത്ഥി സംഘടന

പബ്ജി ഗെയിമിന് ജനപ്രീതി ലഭിച്ചു തുടങ്ങിയ നാള്‍ മുതല്‍ ഗെയിമിനെതിരെയുള്ള വിമര്‍ശനങ്ങളും ഒരു തടസ്സവുമില്ലാതെ തന്നെ വ്യാപകമായി വരുന്നുണ്ട്.


വൻ രീതിയിൽ അടുത്തിടെയായി ഏറ്റവും കൂടുതൽ ജനപ്രീതിയാര്‍ജിച്ച, പ്രധാനമായും യുവാക്കൾക്കിടയിൽ തരംഗമായ വീഡിയോ ഗെയിം ആണ് 'പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട്' അഥവ പബ്ജി.

Advertisement

ഏതൊരു വീഡിയോ ഗെയിമിനേയും പോലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുനിടയിലാണ് പബ്ജിയ്ക്ക് പ്രചാരമുള്ളത്. എന്നാല്‍ ഇപ്പോഴത്തെ സംസാരം എന്നത് ഒരു വിദ്യാര്‍ഥി സംഘടന തന്നെ പബ്ജിയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നു.

Advertisement

ഇന്‍ഫ്രാറെഡ് ഹെയര്‍ ഡ്രയര്‍ ഉള്‍പ്പെടെ സിഇഎസ് 2019-ലെ വിചിത്ര കണ്ടുപിടുത്തങ്ങള്‍

പബ്ജി ഗെയിം

പബ്ജി ഗെയിം ഉടൻ തന്നെ നിരോധിക്കണമെന്ന ആവശ്യവുമായി ഗവര്‍ണർ സത്യപാൽ നായിക്കിനെ സമീപിച്ചിരിക്കുകയാണ് ജമ്മു-കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. ഗെയിം നല്ല രീതിയിൽ യുവാക്കൾക്കിടയിലും, വിദ്യാർത്ഥികൾക്കിടയിലും ഇതിനോട് അഡിക്ഷൻ സൃഷ്ടിക്കുന്നുണ്ടെന്നും പത്താംതരം, പ്ലസ് ടു പരീക്ഷകളിലെ വിദ്യാര്‍ത്ഥികളുടെ മോശം പ്രകടനത്തിന് അത് കാരണമാകുന്നുവെന്നും സംഘടന അഭിപ്രായപ്പെടുന്നു.

പബ്ജി ഗെയിമിന് ജനപ്രീതി ലഭിച്ചു

"പരീക്ഷകളില്‍ മോശം പ്രകടനം ഉണ്ടായ ഉടന്‍ തന്നെ പബ്ജി ഗെയിം നിരോധിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയുപം സ്വീകരിച്ചിട്ടില്ല", അസോസിയേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ റഫീഖ് മഖ്ദൂമി പറഞ്ഞു.

ഗെയിമിനെതിരെയുള്ള വിമര്‍ശനങ്ങള്‍

ഭാവി തുലയ്ക്കുന്ന ഗെയിം എന്നാണ് ജമ്മു-കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അബ്രാര്‍ അഹമ്മദ് ഭട്ട് പബ്ജി ഗെയിമിനെ വിശേഷിപ്പിച്ചത്. പബ്ജി ഗെയിമിന് ജനപ്രീതി ലഭിച്ചു തുടങ്ങിയ നാള്‍ മുതല്‍ ഗെയിമിനെതിരെയുള്ള വിമര്‍ശനങ്ങളും ഒരു തടസ്സവുമില്ലാതെ തന്നെ വ്യാപകമായി വരുന്നുണ്ട്.

പബ്ജി മൊബൈൽ റിലീസ്

അതേസമയം അമിതമായ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം എന്ന വസ്തുത പരിഗണിക്കാതെയാണ് വിദ്യാര്‍ത്ഥി സംഘടന പബ്ജി ഗെയിമിനെ മാത്രം പഴിചാരുന്നതെന്ന നിരീക്ഷണമുണ്ട്. അതുകൊണ്ടുതന്നെ പബ്ജി ഗെയിം നിരോധിക്കാന്‍ സംഘടന ചൂണ്ടിക്കാണിച്ച കാരണം ആവശ്യമായ പിന്‍ബലമില്ലാത്തതാണ്.

മാർച്ച് അവസാനമാണ് പബ്ജി മൊബൈൽ റിലീസ് ചെയ്‌തത്‌, വളരെ ചെറിയ സമയം കൊണ്ടുതന്നെ വൻ ജനപ്രീതി നേടിയ ഈ ഗെയിം ആൻഡ്രോയിഡിലും, ആപ്പിൾ ആ.ഓ.എസിലും ലഭ്യമാണ്.

Best Mobiles in India

English Summary

PUBG Mobile is being blamed for poor class X and XII exam results. The student body has likened PUBG to drugs. It has requested for an immediate ban.