18 വയസിനു താഴെയുള്ള കളിക്കാര്‍ക്ക് ഇടവേള നിര്‍ബന്ധമാക്കി പബ്ജി; മുന്‍കരുതല്‍


കഴിഞ്ഞ കുറേകാലങ്ങളായി നിരന്തരം വാര്‍ത്തകളില്‍ ഇടംനേടുകയാണ് ഓണ്‍ലൈന്‍ ഗെയിമായ പബ്ജി. കൂടുതലും വിലക്കുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുട്ടികള്‍ പബ്ജിയില്‍ അടിമപ്പെടുന്നതിനാല്‍ പല സ്‌കൂളുകളിലും കോളേജുകളിലും പബ്ജിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്തിനേറെ സി.ആര്‍.പി.എഫില്‍ പോലും വിലക്കേര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായി.

മുന്നോട്ടുവരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

കളിച്ചു തുടങ്ങിയാല്‍ ലഹിവസ്തുക്കളെ വെല്ലുന്ന പബ്ജി ഗെയിമിന് ആരാധകരേറെയാണ്. കൂടുതലും യുവാക്കളും 18 വയസിനു താഴെയുള്ളവരുമാണ് ഗെയിമിന് അടിമകള്‍. അതിനാല്‍ത്തന്നെ ഗെയിമിന്റെ ചൈന ആസ്ഥാനമായുള്ള പബ്ലിഷറായ ടെന്‍സെന്റ് പുതിയ നിര്‍ദേശവുമായി മുന്നോട്ടുവരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

സജ്ജീകരണം ഏര്‍പ്പെടുത്തുന്നത്.

ഗെയിം കളിക്കുന്നവരുടെ മുഴുവന്‍ കണക്കെടുത്തശേഷം 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് മുന്നറിയിപ്പു നല്‍കാനാണ് കമ്പനി തയ്യാറാകുന്നത്. 18 വയസിനു താഴെയുള്ളവര്‍ ഗെയിം കളിക്കാനായി തുടങ്ങുമ്പോള്‍ത്തന്നെ മുന്നറിയിപ്പ് മെസ്സേജ് നല്‍കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. വയസിനെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും ഗെയിം കളിയില്‍ നിന്നും പിന്തിരിയുന്നതിനുമായാണ് ഇത്തരമൊരു സജ്ജീകരണം ഏര്‍പ്പെടുത്തുന്നത്.

ഇത് സഹായിക്കും.

ഒരുതവണ മാത്രമല്ല മറിച്ച് നിരധി പ്രാവശ്യം പോപ്പ് അപ്പായി ഈ നിര്‍ദേശം ഗെയിമിനൊപ്പം പ്രദര്‍ശിപ്പിക്കും. അഥവാ കളി കുറെ സമയമായി തുടരുന്നവരാണെങ്കില്‍ ചെറിയൊരു ഇടവേളയെടുക്കാന്‍ ഇത് സഹായിക്കും.

പുത്തന്‍ ചുവടുവെയ്പ്പാണ്

'ലക്ഷക്കണക്കിനു ആരാധകരാണ് പബ്ജിക്കുള്ളത്. ലോകമാകമാനം പബ്ജിക്ക് ആരാധകരുണ്ട്. 18 വയസിനു താഴെയുള്ള കളിക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്ന പുതിയ സമ്പ്രദായം ഗെയിമിംഗ് രംഗത്ത് തീര്‍ച്ചയായും പുത്തന്‍ ചുവടുവെയ്പ്പാണ്. ഇത് കുട്ടികളെ ബോധവാന്മാരാക്കുമെന്നുറപ്പാണ്.' - ടെന്‍സെന്റ് ഗെയിംസ് മാനേജര്‍ വിന്‍സന്റ് വാംഗ് പറയുന്നു.

വിപണിയിലെത്തിയിട്ടുണ്ട്

അഡിക്ടീവ് ഗെയിമിംഗില്‍ പേരുകേട്ട കമ്പനിയാണ് ടെന്‍സെന്റ് ഗെയിംസ്. പബ്ജി പോലെത്തന്നെ ഹോണര്‍ ഓഫ് കിംഗ്‌സ്, അരീന ഓഫ് വാലോര്‍ എന്നിങ്ങനെ നിരവധി ഗെയിമുകള്‍ ടെന്‍സെന്റ് ഗെയിംസില്‍ നിന്നും ചൈനീസ് വിപണിയിലെത്തിയിട്ടുണ്ട്. ഈ ഗെയിമുകള്‍ക്കെതിരെയും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

വിപണിയിലെ മികച്ച ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍; വണ്‍പ്ലസ് 7 ഫസ്റ്റ് ഇംപ്രഷന്‍

Most Read Articles
Best Mobiles in India
Read More About: pubg news technology

Have a great day!
Read more...

English Summary

PUBG Mobile Is Asking Gamers Under 18 To Take A Break In Gaming, In Order To Avoid More Bans