പബ്‌ജി മൊബൈൽ ഗെയിമിൽ പരസ്പരം കണ്ടുമുട്ടി, തുടർന്ന് ദമ്പതികൾ വിവാഹിതരായി


പബ്‌ജി മൊബൈൽ ഇപ്പോൾ കുറച്ചു കാലമായി പ്രശ്‌നങ്ങളാൽ സ്തംഭിച്ചിരിക്കുകയാണ്. കളിക്കാർ ഈ ഗെയിമുകൾക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുന്നതും കുടുംബത്തിലും മറ്റ് മേഖലകളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ഈ ഗെയിം കൊണ്ടാണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. വിവിധ പ്രാഥമിക സ്കൂളുകളിൽ പബ്‌ജി മൊബൈൽ നിരോധിച്ചുകൊണ്ട് ഗുജറാത്ത് സർക്കാർ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

ലീഗോ ബ്രിക്സിൽ നിന്നും പ്രോസ്തെറ്റിക് കൈ നിർമിച്ച് അയൺ മാൻ ആരാധകനായ പത്തൊമ്പതുകാരൻ

പബ്‌ജി പ്രണയം

പബ്‌ജി മൊബൈലിൽ ഒരു ഗെയിം നഷ്ടപ്പെട്ടതിനെത്തുടർന്ന് ജമ്മു കാശ്മീർ സ്വദേശിയായ ഒരു കളിക്കാരൻ സ്വയം മുറിവേൽപ്പിക്കുകയും തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇതിന്റെ വെളിച്ചത്തിൽ, ഗെയിം വെറുതെ കളിച്ചുകളയേണ്ടതിന്റെ പ്രാഥമിക വസ്തുത പുനഃസ്ഥാപിക്കുന്ന ഒരു സംഭവം ഉണ്ട്.

പബ്‌ജി ദമ്പതികൾ

ഈ സാഹചര്യത്തിൽ, പബ്ജി മൊബൈൽ ഗെയിമിൽ കളിക്കാരായി, കണ്ടുമുട്ടി, പരസ്പരം പ്രണയിച്ച് വിവാഹിതരാകുന്ന രണ്ടുപേരുടെ സംഭവബഹുലമായ ഒരു കഥയാണ് ഇത്. നൂർഹൻ അൽ ഹാഷിഷ് എന്ന് പേരുള്ള വ്യക്തിയാണ് ഇദ്ദേഹം. പബ്‌ജി മൊബൈൽ ഗെയിമിന്റെ ആദ്യകാല കളിക്കാരിൽ ഒരാളായിരുന്നു നൂർഹാൻ-അൽ-ആശിഷ്. പബ്‌ജി ഗെയിം മത്സരങ്ങളിൽ ഇയാൾ തന്റെ ഭാവി പങ്കാളിയെ കണ്ടുമുട്ടി. പല കളികളിലുമൊക്കെയായി ഈ സൗഹൃദം വളർന്നു.

പബ്‌ജി മൊബൈൽ ഗെയിം

നൂർഹാൻ ട്വിറ്ററിൽ താൻ കണ്ടെത്തിയ പങ്കാളിയുമായി എങ്കയ്‌ജ്‌മെന്റ് നടത്തുമെന്നും അറിയിച്ചു. "പബ്‌ജിയിൽ നിന്നും തുടങ്ങി, ഇപ്പോൾ ഇവിടെ എത്തി നിൽക്കുന്നു", ഇതാണ് നൂർഹാൻ ട്വിറ്ററിൽ എഴുതിയത്. പുതിയ ദമ്പതികൾ ട്വിറ്ററിലൂടെ അവരുടെ ചിത്രങ്ങൾ വഴി എങ്കയ്‌ജ്‌മെന്റ് . അറിയിച്ചു. ഈ ദമ്പതികളുടെ കഥയെക്കുറിച്ച് മറ്റൊരു വിവരവും ഇല്ല.

പബ്‌ജി ലവ് സ്റ്റോറി

ഈ ട്വീറ്റുകൾ ഇപ്പോൾ ഭയങ്കര വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്, 13,600 ലൈക്കുകളാണ് ഇതിന് ലഭിച്ചത്. അങ്ങനെ ചിക്കൻ ഡിന്നർ ലഭിക്കാൻ പറന്നുവരുന്ന ഓരോ സ്ത്രീകൾക്കും, പുരുഷന്മാർക്കും ഇത് ഒരു നല്ല വാർത്തയാണ്.

Most Read Articles
Best Mobiles in India
Read More About: pubg game news online

Have a great day!
Read more...

English Summary

The man in question is named Nourhan-al-Hashish and he was one of the early adopters of the PUBG Mobile game and used to play with his squad with other players. In one of his normal matches, he met his future partner. The friendship blossomed over numerous games and Nourhan announced that he was getting engaged to his partner on Twitter after they met on the fields of PUBG.