പബ്‌ജി മൊബൈൽ സോമ്പി മോഡ്: എങ്ങനെ സർവൈവ് റ്റിൽ ഡോൺ അതിജീവിക്കണം ?

മറ്റ് രീതികൾ പോലെ, ലാൻഡിംഗ് സ്ഥലങ്ങൾ ഒരു "സോമ്പി: സർവൈവ് ടിൽ ഡോൺ" മത്സരിക്കുന്ന സമയത്ത് നിർണായക പങ്ക് വഹിക്കുന്നു. ഇവിടെയുള്ള മികച്ച മാർഗ്ഗം എന്നത് ഭൂപടത്തിൽ ജനവാസമുള്ള സ്ഥലങ്ങളിൽ എത്തിച്ചേരുക.


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ടെന്‍സെന്റ് ഗെയിംസ് പബ്ജി മൊബൈലില്‍ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സോംബി മോഡ് ആണ് പുതിയ പതിപ്പില്‍ വന്ന പ്രധാന പ്രതികതകളിൽ ഒന്ന്. 'റസിഡന്റ് ഈവിള്‍ 2' മായി ചേർന്നാണ് 'സര്‍വൈവ് ടില്‍ ഡൗണ്‍ മോഡ്' ടെന്‍സെന്റ് അവതരിപ്പിച്ചത്.

Advertisement

പുതിയ അപ്ഡേറ്റിൽ, സഹകളിക്കാര്‍ക്കൊപ്പം വരുന്ന സോംബികളെകൂടി കൈകാര്യം ചെയ്യേണ്ടിവരും പുതിയ കളിയില്‍. കളിക്കാര്‍ക്കൊപ്പം കളിച്ച് അതിജീവിക്കാന്‍ പ്രയാസപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം സോംബി മോഡ് പ്രയാസകരമായ ഒന്നായിരിക്കും. അതായത് ചിക്കന്‍ ഡിന്നര്‍ കഴിക്കുക എന്നത് പ്രയാസകരമായ ഒരു കാര്യമായിരിക്കും. സോംബി മോഡില്‍ അതിജീവനം ലളിതമാക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.

Advertisement

തട്ടിപ്പു കോളുകള്‍ തടയാന്‍ സെമാന്റക്കിന്റെ പുത്തന്‍ സംവിധാനം

കൃത്യമായ ചാട്ടം

മറ്റ് രീതികൾ പോലെ, ലാൻഡിംഗ് സ്ഥലങ്ങൾ ഒരു "സോമ്പി: സർവൈവ് ടിൽ ഡോൺ" മത്സരിക്കുന്ന സമയത്ത് നിർണായക പങ്ക് വഹിക്കുന്നു. ഇവിടെയുള്ള മികച്ച മാർഗ്ഗം എന്നത് ഭൂപടത്തിൽ ജനവാസമുള്ള സ്ഥലങ്ങളിൽ എത്തിച്ചേരുക എന്നുള്ളതാണ്. 'പൊചിങ്കി' പോലുള്ള ജനപ്രീതിയാർജ്ജിച്ച സ്ഥലങ്ങളിൽ വെച്ച് സോമ്പികളെ കൊല്ലാൻ സഹായിക്കുന്ന കൂടുതൽ കളിക്കാർ ഉണ്ടായിരിക്കും.

അനുയോജ്യമായ സ്ഥലം നോക്കിയിറങ്ങുക

മറ്റുള്ള കളികളിലെന്ന പോലെ, സാന്‍ഹോക്ക് മാപ്പില്‍ നല്ല സ്ഥലം നോക്കി വേണം ഇറങ്ങാന്‍. അതായത് ആവശ്യമായ ആയുധ സാമഗ്രികളും മറ്റ് ഉപകരണങ്ങളും ധാരാളമായി ലഭിക്കുന്ന സ്ഥലം നോക്കി വേണം ഇറങ്ങാന്‍. അധികമാരും ഇറങ്ങാത്ത സ്ഥലം നോക്കി ഇറങ്ങുന്നതാവും വിവേകപരമായ നീക്കം.

പബ്‌ജി സംഘമായി കളിക്കുക

സാധാരണ കളിയേക്കാള്‍ ശ്രദ്ധ വേണ്ട കളിയാണ് സോംബി മോഡ് പതിപ്പിലുള്ളത്. മനുഷ്യ നിയന്ത്രിതമാണ് മറ്റു കളിക്കാര്‍. എന്നാല്‍ സോംബികളുടെ പ്രവൃത്തികള്‍ അപ്രതീക്ഷിതമാണ്. പരസ്പര സഹകരണത്തോടെ മാത്രമേ സോംബികളെ നേരിടാന്‍ സാധിക്കുകയുള്ളു, അല്ലാത്ത പക്ഷം, കളി പരാജയപ്പെട്ടേക്കാം. കാരണം . ഒറ്റയ്ക്ക് കളിക്കുന്നവര്‍ സോംബികളെ നേരിടുമ്പോള്‍ മറ്റുള്ള കളിക്കാര്‍ അത് മുതലെടുത്ത് നിങ്ങളെ വകവരുത്തിയേക്കും. സംഘമായി കളിച്ച്‌ വഴക്കം വന്നതിന് ശേഷം മാത്രം സോംബി മോഡ് ഒറ്റയ്ക്ക് കളിക്കുന്നതാണ് ഉചിതം.

തോക്കുകളും പരമാവധി വെടിയുണ്ടകളും ശേഖരിക്കുക

കളിക്കാര്‍ക്കൊപ്പം സോംബികളെ കൂടി കൈകാര്യം ചെയ്യേണ്ടതുകൊണ്ട് മെച്ചപ്പെട്ട തോക്കുകളും നിറകളും ആവശ്യമാണ്. മനുഷ്യര്‍ക്ക് മുന്നില്‍ ഗ്രനേഡുകള്‍ ഫലപ്രദമാണെങ്കിലും സോംബികളെ കൈകാര്യം ചെയ്യാന്‍ ഗ്രനേഡ് ഉപയോഗിച്ചതുകൊണ്ട് കാര്യമില്ല. ഇരുട്ട് പശ്ചാത്തലമായതുകൊണ്ടുതന്നെ സ്‌മോക്ക് ഗ്രനേഡ് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ ഒന്നും കാണാത്ത സ്ഥിതിവരും. പകല്‍ സമയങ്ങളില്‍ കാണുന്ന സോംബികള്‍ക്ക് അത്ര ശക്തിയുണ്ടാവില്ല. സോംബികളെ വകവരുത്തുമ്പോഴും വെടിയുണ്ടകള്‍, ഹെല്‍ത്ത് കിറ്റ് പോലുള്ള സാമഗ്രികള്‍ ലഭിക്കും. അതുകൊണ്ട് പകല്‍ സമയങ്ങളില്‍ പരമാവധി സോംബികളെ വകവരുത്തി സാമഗ്രികള്‍ ശേഖരിക്കുക.

സോംബി തലവൻമാരെ നേരിടുമ്പോള്‍

പരമാവധി അകലം പാലിച്ചതിന് ശേഷം മാത്രമേ സോംബികളെ നേരിടാനായുള്ള മുന്നൊരുക്കം പാടുള്ളൂ. സോംബികളുടെ സാന്നിധ്യം അറിയിക്കുന്ന അടയാളം സ്‌ക്രീനില്‍ കാണിക്കും. രാത്രിസമയങ്ങളില്‍ സോംബികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. പബ്ജിയിലെ മറ്റ് കളികളില്‍ ഉള്ള റെഡ് സോണിന് സമാനമാണ്. സോംബി ബോസുകളുടെ വരവ്. ഇവര്‍ സാധാരണ സോംബികളേക്കാള്‍ ശക്തരാണ്. ഇവരില്‍ നിന്നും അകന്ന് നിൽക്കുവാൻ പ്രത്യകം ശ്രദ്ധിക്കുക. സോംബികളെ നേരിടുമ്പോള്‍ ഹെല്‍ത്ത് അതിവേഗം കുറയും. ഹെല്‍ത്ത് കിറ്റ് പ്രയോഗിക്കാന്‍ പറ്റിയ അവസരം കിട്ടിയെന്നു വരില്ല.

സോംബി വാക്‌സിന്‍

മറ്റ് കളികളില്‍ നിന്നും വ്യത്യസ്തമായി സോംബി ബോംബുകള്‍ ഈ കളിയില്‍ ലഭിക്കും. സോംബികളെ കൊല്ലാന്‍ ഇത് ഉപയോഗിക്കാം. പക്ഷെ മനുഷ്യനെ കൊല്ലാന്‍ ഇതുകൊണ്ട് സാധിക്കില്ല. സോംബികളുടെ കൂട്ടത്തിലേക്ക് ഇത് പ്രയോഗിക്കുന്നതാണ് നല്ലത്. സോംബകള്‍ കൂട്ടമായി വളയുമ്പോള്‍ നിങ്ങള്‍ക്ക് സമീപത്തായി തന്നെ ഇത് പ്രയോഗിക്കാം. സ്വയം രക്ഷയ്ക്ക് സോംബി വാക്‌സിനും ലഭ്യമാണ്. ഹെല്‍ത്ത് കിറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് സോംബി വാക്‌സിന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അതുവഴി വേഗത്തില്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

വാഹനം കണ്ടെത്തുക

ആവശ്യത്തിന് ആയുധങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ സമീപമുള്ള റോഡിലേക്കിറങ്ങി ഒരു വാഹനം കണ്ടെത്തുക. സോംബികളില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടാനും, പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് പോകാനും വാഹനം ഉപയോഗിച്ച് സാധിക്കും. സോംബികള്‍ക്കുമേല്‍ വാഹനം ഇടിച്ചും
അവയെ കൊല്ലാവുന്നതാണ്. സോംബികളില്‍ നിന്നും മാത്രമല്ല എതിര്‍കളിക്കാരില്‍ നിന്നും ഇങ്ങനെ രക്ഷപ്പെടാം.

സോമ്പിയുടെ സ്വഭാവം അറിയുക

രാത്രിയിൽ ദൃശ്യമാകുന്ന സോമ്പികൾ ആദ്യത്തേതിനെക്കാൾ കൈകാര്യം ചെയ്യുവാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. സോമ്പികളെ തുരത്തുന്ന എല്ലാ തരം ആയുധങ്ങളും ലഭ്യമാക്കുവാൻ ശ്രദ്ധിക്കുക.

ചിക്കൻ ഡിന്നർ

മറ്റ് കളിക്കാരെ കണ്ടെത്തുക, പുലരുമ്പോൾ അവരെ കൊല്ലുന്നതിനായി ലൊക്കേഷനുകൾ മാറുക. മാപ്പിലെ മറ്റ് കളിക്കാർ നീക്കം ചെയ്യപ്പെടുന്നത് വരെ ബാരേജ് അവസാനിക്കില്ല.

Best Mobiles in India

English Summary

PUBG Mobile has just received a new update which has brought the much-awaited Zombies Mode to the platform. While it has been named as the ‘Survive Till Dawn' survival mode, it is essentially a crossover collaboration between PUBG Mobile and Resident Evil 2. The PUBG Mobile Zombies mode is not something that even a professional player will find easy to survive.