ട്രെയിനിങ് മോഡ് അവതരിപ്പിച്ച് PUBG!


ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച, ഏറെ ജനപ്രീതി ഉള്ള മൊബൈൽ ഗെയിമുകളിൽ ഒന്നാണ് PUBG. 100 ആളുകളുമായി പുറപ്പെടുന്ന വിമാനം ആ വലിയ ദ്വീപിൽ എത്തുന്നതോടെ നമ്മൾ പാരച്യൂട്ട് വഴി താഴേക്ക് പറന്നിറങ്ങി കളി ആരംഭിക്കും.

ഈ ആക്ഷൻ ഗെയിം

രണ്ടു മോഡുകളിൽ ആയി കളിക്കാവുന്ന ഗെയിം, സോളോ ആയും രണ്ടു പേർ ആയും നാല് പേർ ആയി ഗ്രൂപ്പ് ആയും കളിക്കാം. നമ്മുടെ സുഹൃത്തുക്കളോട് ചേർന്ന്, മറ്റുള്ളവരോട് ചേർന്ന് ഒറ്റക്ക് തുടങ്ങി പല വിധത്തിൽ കളിക്കാവുന്ന ഈ ആക്ഷൻ ഗെയിം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ ആളുകളുടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അത്ര മാത്രം ഗെയിം താല്പര്യം ജനിപ്പിക്കുന്നത് ആണ് എന്നത് തന്നെയാണ് കാരണം.

"Fix PUBG"

ഏതാനും ആഴ്ചകൾക്ക് മുമ്പ് ഡവലപ്പർ ബ്ലൂ ഹോൾ "Fix PUBG" എന്ന പേരിൽ ഒരു ക്യാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കൾ ഏറ്റവും ആവശ്യപ്പെട്ട സവിശേഷതകളിൽ ഒനായിരുന്നു ഇവിടെ വരുന്ന പരിശീലന മേഖല. ധാരാളം ഗണ്ണുകൾ, ഷൂട്ടിംഗ്, ഡ്രൈവ് ചെയ്യൽ, സ്കൈഡൈവിംഗ് തുടങ്ങി ഓരോന്നും പരിശീലിക്കാൻ ആയുള്ള ഈ ട്രെയിനിങ് മോഡ് ഇപ്പോൾ നിലവിൽ വന്നിരിക്കുകയാണ്.

PUBG

PUBG ഭൂപടത്തിൽ ഓരോ സ്ഥലങ്ങൾ കണ്ടെത്തുക, PUBGയുടെ എല്ലാ വശങ്ങളും പരിശീലിക്കുക, ഗെയിമിലെ വിവിധ വാഹനങ്ങൾ ഡ്രൈവർ ചെയ്തുനോക്കുക, കൂടുതൽ പരിശീലനങ്ങളിലൂടെ ഗെയിം പ്ളേ മെച്ചപ്പെടുത്തുക, ഓരോ ആയുധങ്ങളും അവയുടെ ഉപയോഗങ്ങളും തിരിച്ചറിയുക എന്ന് തുടങ്ങി പല സൗകര്യങ്ങൾ ആണ് ഇവിടെ ലഭ്യമാവുക.

ട്രെയിനിങ് മോഡ്

ഏതായാലും ഇത്തരത്തിൽ കമ്മ്യൂണിറ്റി ഫീഡ്ബാക്ക് ശ്രദ്ധിക്കുകയും സമയബന്ധിതമായി ഇത് നടപ്പാക്കുകയും ചെയ്യുന്നത് ഡവലപ്പർ ആരാധകരോട് ചെയ്യുന്ന ഏറ്റവും നല്ല കാര്യം തന്നെയാണ്. ആരാധകരുടെ ആവശ്യങ്ങൾക്കായി ഇനിയും കൂടുതൽ സൗകര്യങ്ങൾ വരും ദിവസങ്ങളിൽ എത്തും എന്നും പ്രതീക്ഷിക്കാം. PC കളിക്കാർക്ക് ആണ് ഈ ട്രെയിനിങ് മോഡ് ആദ്യം ലഭ്യമാകുക. വൈകാതെ തന്നെ Xboxലും എത്തും.

ലോകത്തിലെ ആദ്യത്തെ 8K QLED ടിവിയുമായി സാംസങ്!

Most Read Articles
Best Mobiles in India
Read More About: game smartphone mobiles technology

Have a great day!
Read more...

English Summary

PUBG Rolls Out New Training Mode