ഫെയ്‌സ്ബുക്കിനെ വെല്ലുവിളിക്കുന്ന പതിനാലുകാരന്‍



പ്രായ പൂര്‍ത്തിയായവര്‍ മാത്രമേ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അംഗമാകാവൂ എന്നൊക്കെയാണെങ്കിലും കൊച്ചു കൂട്ടികള്‍ വരെ വളരെ സജീവമായി ഇത്തരം സൈറ്റുകളിലൊക്കെ ഉണ്ട്.

കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത്തരം സൈറ്റുകളില്‍ അംഗമാവുക, എന്നും സ്‌കൂളില്‍ വെച്ചു കാണുന്നവരായാലും വൈകീട്ട് സഹപാഠികളോട് ഫെയ്‌സ്ബുക്ക് വഴി ഒരു ഹായ് അല്ലെങ്കില്‍ ഹലോ പറയുക എന്നതൊക്കെ ഒരു ശീലമായിട്ടുണ്ട്.

Advertisement

എന്നാല്‍ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു പതിനാലുകാരനെ നമുക്ക് പരിചയപ്പെടാം. പുനെ സ്വദേശിയായ വിഗ്നേഷ് സുന്ദരാജന്‍ എന്ന വെറും പതിനാലു വയസ്സുള്ള കുട്ടി സ്വന്തമായി ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റു തന്നെയങ്ങു ഉണ്ടാക്കിക്കളഞ്ഞു. ജനുവരി 21നാണ് മാസങ്ങളായുള്ള പ്രയത്‌നം അവസാനിപ്പിച്ച് ഈ സെറ്റകണക്റ്റ്.കോ.ഇന്‍ ലോഞ്ച് ചെയ്തത്.

Advertisement

സെറ്റകണക്റ്റ്.കോ.ഇന്‍ (zettaconnect.co.in) എന്നാണ് വിഗ്നേഷിന്റെ സൈറ്റിംന്റേ പേര്. സെറ്റ എന്നാല്‍ കമ്പ്യൂട്ടര്‍ ഭാഷയില്‍ ഒരു ബിറ്റ് മെമ്മറി എന്നാണ് അര്‍ത്ഥമാക്കുന്നത്. കണക്റ്റ് എന്നത് ബന്ധിപ്പിക്കുന്നത് എന്നും. തന്റെ സൈറ്റിന് ഇങ്ങനൊരു പേരിടാനുള്ള കാരണം വ്യക്തമാക്കുകയായിരുന്നു വിഗ്നേഷ്.

പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്, ഫെയ്‌സ്ബുക്കിന് സമാനമായ പല ഫീച്ചറുകളും ഈ ഇന്ത്യന്‍ സൈറ്റിലും ഉണ്ട്. എച്ച്ടിഎംഎല്‍, പിഎച്ച്പി എന്നീ കമ്പ്യൂട്ടര്‍ ഭാഷകളുപയോഗിച്ചാണ് വിഗിനേഷ് ഈ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന് രൂപം നല്‍കിയിരിക്കുന്നത്.

സര്‍ഗ്ഗപരതയിലെ ഒരു അപകടം എന്ന് ഫെയ്‌സ്ബുക്കിനെ വിശേഷിപ്പിക്കാറുള്ള ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനു ഒരു മറുപടിയായിരിക്കും ഈ പതിനാലുകാരന്‍.

Advertisement

ഗെയിമുകള്‍, ചാറ്റിംഗ്, ഫോട്ടകളും, വീഡിയോകളും അപ്ലോഡ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം സെറ്റകണക്റ്റിലുണ്ട്. നിലവില്‍ മുപ്പതോളം അംഗങ്ങളാണ് ഇതിലുള്ളത്.

Best Mobiles in India

Advertisement