റംസാൻ വാട്ട്സ് ആപ്പ് സ്റ്റിക്കറുകൾ: എങ്ങനെ ഡൗൺലോഡും ഇൻസ്റ്റാളും ചെയ്യാം

റംസാൻ ദിനവുമായി ബന്ധപ്പെട്ട് അനവധി സ്റ്റിക്കറുകളാണ് ഇപ്പോൾ വാട്സാപ്പിൽ ലഭ്യമാക്കി കൊണ്ടിരിക്കുന്നത്. അറബി ഭാഷയുടെ രൂപത്തിലും, പള്ളികളുടെ ചിത്രങ്ങളും മറ്റുമാണ് റംസാൻ സ്റ്റിക്കറുകളായി വാട്ട്സ് ആപ്പിൽ


റംസാന്‍ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ്, എല്ലായിടത്തും റംസാൻ വ്രതം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇതിനോടപ്പം പങ്കുചേരുവാനായി വാട്സാപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്.

Advertisement

എങ്ങനെയാണ് വാട്സാപ്പ് ഈ ആഘോഷം വിപുലമാക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതം.

Advertisement

വാട്ട്സ് ആപ്പ്

റംസാൻ ദിനവുമായി ബന്ധപ്പെട്ട് അനവധി സ്റ്റിക്കറുകളാണ് ഇപ്പോൾ വാട്സാപ്പിൽ ലഭ്യമാക്കി കൊണ്ടിരിക്കുന്നത്. അറബി ഭാഷയുടെ രൂപത്തിലും, പള്ളികളുടെ ചിത്രങ്ങളും മറ്റുമാണ് റംസാൻ സ്റ്റിക്കറുകളായി വാട്ട്സ് ആപ്പിൽ എത്തുന്നത്.

റംസാന്‍ സ്റ്റിക്കറുകള്‍

വാട്സാപ്പ് തന്നെ പുറത്തിറക്കുന്നതും മറ്റ് ആപ്പുകള്‍ പുറത്തിറക്കുന്നതുമായ സ്റ്റിക്കറുകള്‍ വാട്സാപ്പില്‍ പങ്കുവെക്കാവുന്നതാണ്. വാട്സാപ്പ് സ്വന്തമായി റംസാന്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിയിട്ടില്ലാത്തതിനാല്‍ മറ്റ് ആപ്പുകളില്‍ നിന്നും അത് ഡൗണ്‍ലോഡ് ചെയ്യാം. അതിനായി വാട്സാപ്പ് തുറക്കുക. ടൈപ്പിങ് സ്പേസിന് ഇടതുവശത്തുള്ള ഇമോജി ഐക്കണ്‍ ക്ലിക്ക് ചെയ്യുക.

നിരവധി സ്റ്റിക്കറുകള്‍

ഇമോജികള്‍ക്ക് താഴെയുള്ള സ്റ്റിക്കര്‍ ഐക്കണ്‍ തിരഞ്ഞെടുക്കുമ്പോള്‍ നിരവധി സ്റ്റിക്കറുകള്‍ കാണാന്‍ സാധിക്കും. അതില്‍ ഏറ്റവും താഴെ ഗെറ്റ് മോര്‍ സ്റ്റിക്കേഴ്സ് (Get more stickers) എന്ന് കാണാം. അത് തിരഞ്ഞെടുത്താല്‍ നേരെ ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്കാണ് പ്രവേശിക്കുക.

വാട്സാപ്പ് സ്റ്റിക്കര്‍

അവിടെ വാട്സാപ്പ് സ്റ്റിക്കറുകള്‍ നല്‍കുന്ന തേഡ് പാര്‍ട്ടി വാട്സാപ്പ് സ്റ്റിക്കര്‍ ആപ്ലിക്കേഷനുകള്‍ കാണാം. പ്ലേ സ്റ്റോറിന്റെ സെര്‍ച്ച് ബാറില്‍ ‘വാട്സാപ്പ് സ്റ്റിക്കര്‍ ആപ്പ് ‘ (WAStickerApp) എന്ന് കാണാം ഇതോടൊപ്പം റംസാന്‍ എന്ന് കൂടി ചേര്‍ത്ത് സെര്‍ച്ച് ചെയ്യുക. അപ്പോള്‍ നിരവധി റംസാന്‍ സ്റ്റിക്കര്‍ ആപ്പുകള്‍ ദൃശ്യമാകും.

സ്റ്റിക്കര്‍ പായ്ക്കുകളുടെ പട്ടിക

അതില്‍ ഏതെങ്കിലും ഒരെണം ഇന്‍സ്റ്റാള്‍ ചെയ്യുക. ആ ആപ്പ് തുറക്കുമ്പോള്‍ റംസാന്‍ സ്റ്റിക്കര്‍ പായ്ക്കുകളുടെ പട്ടിക കാണാം. അതില്‍ ഇഷ്ടമുള്ളവ ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പിലെ സ്റ്റിക്കറുകള്‍ ഇഷ്ടമായില്ലെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് മറ്റൊരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സ്റ്റിക്കര്‍ ആപ്പ്

ഇഷ്ടമുള്ള സ്റ്റിക്കറുകള്‍ വാട്‌സാപ്പില്‍ ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത സ്റ്റിക്കര്‍ ആപ്പ് ഫോണില്‍ തന്നെ വേണം. അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ കഴിയില്ല.

Best Mobiles in India

English Summary

WhatsApp stickers have gained popularity among some users to send wishes to their friends and family on festivals and other occasions. As Ramadan comes knocking at the door, you may want to test out some third party Ramadan sticker packs for WhatsApp.