ജൂണ്‍ 16 മുതല്‍ താജ്മഹലില്‍ 30 മിനിറ്റ് സൗജന്യ വൈ-ഫൈ


ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തത് സംബന്ധിച്ച് സന്ദര്‍ശകര്‍ പരാതി ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് 30 മിനിറ്റോളം സൗജന്യ വൈ-ഫൈ ലഭ്യമാക്കാന്‍ തുടങ്ങുന്നു.

Advertisement

ബിഎസ്എന്‍എല്ലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അധികം ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 30 രൂപ വീതം ഈടാക്കുന്നതാണ്.

Advertisement

നിങ്ങളെ അപകടത്തിലാക്കുന്ന നിങ്ങളുടെ ഇമെയിലിലുളള 10 കാര്യങ്ങള്‍...!

കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പദ്ധതി ജൂണ്‍ 16-ന് ഉദ്ഘാടനം ചെയ്യും. താജ്മഹല്‍ പ്രധാന കവാടത്തില്‍ നിന്ന് 30 മീറ്റര്‍ ചുറ്റളവിലാണ് വൈ-ഫൈ ലഭിക്കുക.

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍..!

നിലവില്‍ ആഗ്രയില്‍ പൊതു വൈ-ഫൈ സൗകര്യം ഉളളത് ആഗ്രാ കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് മാത്രമാണ്. 2014-ല്‍ മാത്രം 60.72 ലക്ഷം ആളുകളാണ് താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയത്.

Best Mobiles in India

Advertisement

English Summary

Ravi Shankar Prasad to launch wi-fi facility at Taj Mahal on June 16.