സ്റ്റീവ് ജോബ്സ് എന്നത് ഒരു ഇറ്റാലിയൻ കമ്പനി; ഒന്നും ചെയ്യാനാവാതെ ആപ്പിൾ!


ആപ്പിളിന്റെയല്ലാത്ത ഒരു സ്റ്റീവ് ജോബ്സ് കമ്പനിയെ കുറിച്ച് കേട്ടിട്ടുണ്ടോ.. അതും ആപ്പിളിന്റെ ഏകദേശം അതേപോലുള്ള ലോഗോയും കമ്പനിയുടെ പേര് സ്റ്റീവ് ജോബ്സ് എന്നും ആയാൽ എങ്ങനെയുണ്ടാകും. എന്നിട്ട് ഈ കമ്പനി സ്റ്റീവ് ജോബ്സ് എന്ന പേരിൽ ജീൻസുകൾ ഇറക്കുകയും ചെയ്യുന്നു. ഇതിൽ പ്രതിഷേധിച്ച് ആപ്പിൾ പരാതി കൊടുത്തിട്ടും വിധി ആപ്പിളിന് എതിരായി വരുകയും ചെയ്തിട്ടുണ്ടെങ്കിലോ.. ആ സംഭവമാണ് പറയാൻ പോകുന്നത്. സ്റ്റീവ് ജോബ്സ് എന്ന ജീൻസ് കമ്പനിയുടെ ഉടമകളായ രണ്ടു ചെറുപ്പക്കാരെ കുറിച്ചും.

Advertisement

സംഭവം തുടങ്ങുന്നത് 2012ൽ

സംഭവം തുടങ്ങുന്നത് 2012ൽ ആണ്. മറ്റു പല കമ്പനികൾക്കും വേണ്ടി ജീൻസും മറ്റു വസ്ത്രങ്ങളുമെല്ലാം നിർമ്മിച്ചുകൊടുക്കുന്ന വിൻസെൻസോ, ഗിയാകോമോ എന്നീ രണ്ടു സഹോദരങ്ങൾ ആ സമയത്താണ് സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ പദ്ധതിയിടുന്നത്. കമ്പനിക്ക് എന്ത് പേരിടണം എന്ന ചർച്ചയിലാണ് അവരുടെ മനസ്സിലേക്ക് ഒരു കാര്യം ഓർമ്മ വന്നത്.

Advertisement
സ്റ്റീവ് ജോബ്സ് എന്ന ജീൻസ് കമ്പനി

സ്റ്റീവ് ജോബ്സ് എന്ന പേര്. ആപ്പിളിന്റെ സ്ഥാപകൻ ആയിരുന്നെങ്കിലും കൂടെ കമ്പനി ഇതുവരെ സ്റ്റീവ് ജോബ്സ് എന്ന പേര് ട്രേഡ്മാർക്ക് ചെയ്തില്ലായിരുന്നു. ആരെങ്കിലുമൊക്കെ തങ്ങളുടെ കമ്പനി സ്ഥാപകന്റെ പേര് ഇട്ട് ഒരു കമ്പനി തുടങ്ങുമെന്ന് ആപ്പിളും വിചാരിച്ചിട്ടുണ്ടാവില്ല. പക്ഷെ ഈ രണ്ടു സുഹൃത്തുക്കളുടെ മനസ്സിൽ ആ വിചാരം വന്നു. വന്നു എന്ന് മാത്രമല്ല. ആ പേരിട്ട് ഒരു ജീൻസ് ബ്രാൻഡ് ആ വർഷം തുടങ്ങുകയും ചെയ്‌തു.

പേരുപോലെ തന്നെ ലോഗോയും

പേരുപോലെ തന്നെ വിവാദങ്ങൾ വലിച്ചിഴക്കുന്നതായിരുന്നു കമ്പനിയുടെ ലോഗോയും. ആപ്പിളിന്റെ ലോഗോ ഒരു ആപ്പിൾ ആയിരുന്നെങ്കിൽ ഇവിടെ ആപ്പിളിന്റെ ഇല J എന്ന അക്ഷരത്തിൽ ചേർത്ത് ആപ്പിളിന്റെ എന്തെങ്കിലും സബ് ബ്രാൻഡ് ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു. അതോടെ ആപ്പിൾ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.

ആപ്പിളിന്റെ വാദങ്ങൾ കോടതിക്ക് നിരസിക്കേണ്ടി വന്നു..

പക്ഷെ ആപ്പിളിന്റെ വാദങ്ങൾ കോടതിക്ക് നിരസിക്കേണ്ടി വന്നു. സ്റ്റീവ് ജോബ്സ് എന്ന പേര് ട്രേഡ്മാർക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നത് തന്നെ പ്രധാന കാരണം. അതേപോലെ ആപ്പിൾ ലോഗോയും ഈ ലോഗോയും ഏകദേശം ഒരേപോലെയാണെന്ന വാദവും ആപ്പിളിന് സമർഥിക്കാൻ കഴിഞ്ഞില്ല. അങ്ങനെ നിയമയുദ്ധങ്ങൾക്കൊടുവിൽ സ്റ്റീവ് ജോബ്സ് എന്ന കമ്പനി കേസുകളിൽ നിന്നും വിമുക്തമാകുകയായിരുന്നു.

പുതിയ പദ്ധതികളുമായി കമ്പനി

ഇപ്പോൾ പുതിയ പല ഉൽപ്പന്നങ്ങളും നിർമ്മിക്കാനുള്ള പദ്ധതികളുമായി നടക്കുകയാണ് ഈ കമ്പനി. ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വരെയുണ്ട് കമ്പനിയുടെ പദ്ധതികളിൽ. അതിനാൽ തന്നെ ഒരുപക്ഷെ നാളെ ഒരു ആപ്പിൾ ഷോപ്പിനടുത്ത് സ്റ്റീവ് ജോബ്സ് എന്ന പേരിലുള്ള ഒരു ഇലക്ട്രോണിക്ക് സ്ഥാപനം കൂടെ കണ്ടാൽ അതിശയിക്കേണ്ടതില്ല.

ഒരു പുതിയ ആൻഡ്രോയിഡ് ഫോൺ വാങ്ങിയാൽ അതിൽ ആദ്യം ചെയ്യേണ്ട 8 കാര്യങ്ങൾ!

കടപ്പാട്: businessinsider

Best Mobiles in India

English Summary

Real Story Behind Steve Jobs Jeans Company.