ഐഫോൺ 7, 7 പ്ലസ് മോഡലുകളുടെ ചുവന്ന പതിപ്പ് ആപ്പിൾ പിൻവലിക്കുന്നു!


ഐഫോൺ 8, ഐഫോൺ 8പ്ലസ് എന്നീ മോഡലുകൾ ഐഫോൺ എക്സ് മോഡലിനൊപ്പം കഴിഞ്ഞ ദിവസം ആപ്പിൾ കാലിഫോർണിയയിൽ വച്ചു നടന്ന ചടങ്ങിൽ പുറത്തിറക്കുകയുണ്ടായി. ഒരു ദിവസത്തിനുള്ളിൽ തന്നെ, ചുവന്ന ഐഫോൺ 7, 7 പ്ലസ് എന്നീ മോഡലുകൾ ആപ്പിൾ നിർത്തുകയും ചെയ്തു.

Advertisement

മാർച്ചിലാണ് ആപ്പിൾ ഐഫോൺ 7, 7 പ്ലസ് എന്നീ മോഡലുകളുടെ ചുവപ്പ് നിറം വിപണിയിലിറക്കിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ഐഫോൺ 7, 7 പ്ലസ് എന്നീ മോഡലുകൾ ഇറക്കി ആറ് മാസത്തിനു ശേഷമാണ് ചുവന്ന മോഡൽ ഇറക്കിയത്‌.

Advertisement

റെഡ് എന്ന സംഘടനയും ആപ്പിളും തമ്മിലുള്ള 10 വർഷത്തെ പങ്കാളിത്തം ആഘോഷിക്കുവാനാണ് ചുവന്ന മോഡൽ ഇറക്കിയത്. ആഫ്രിക്കയിലെ എയ്ഡ്സ് നിർമ്മാർജന പരിപാടികൾക്കായുള്ള ധനശേഖരണം കൂടി ഈ ലക്ഷ്യത്തിനു പിന്നിൽ ഉണ്ട്. ഇതിലേക്ക് ആപ്പിൾ ഈ ചുവന്ന നിറത്തിലുള്ള ഫോണുകൾ വിറ്റു കിട്ടുന്ന ലാഭത്തിന്റെ വിഹിതം സംഭാവന ചെയ്യുന്നുണ്ട്.

എന്നാൽ, ഇപ്പോൾ ആപ്പിൾ പ്രഖ്യാപിച്ചത്, ചുവന്ന ഐഫോൺ7, 7 പ്ലസ് എന്നിവ നിർത്തലാക്കുന്നു എന്നതാണ്. ചുവന്ന ഐഫോണിന്റെ പുതിയ സ്റ്റോക്കുകൾ കമ്പനി വിൽപനക്കായി ഇറക്കുന്നതല്ല.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന പുതിയ സവിശേഷതകളുമായി വാട്ട്‌സാപ്പ് വീണ്ടും!

എന്നാൽ, നിലവിലെ സ്റ്റോക്ക് തീരുന്നത് വരെ ആമസോൺ, ബെസ്റ്റ് ബൈ പോലെയുള്ള ഓൺലൈൻ കച്ചവട സൈറ്റുകളിൽ ഇത് ലഭ്യമായിരിക്കും. അതിനാൽ, ഐഫോൺ 7, 7 പ്ലസ് എന്നിവയുടെ ചുവന്ന പതിപ്പ് വേണമെന്നുള്ളവർ സ്റ്റോക്ക് തീരുന്നതിനു മുൻപായി വേഗം ഓർഡർ ചെയ്യുക.

Advertisement

എന്നാൽ, ഗോൾഡ്, സിൽവർ, ജെറ്റ് ബ്ലാക്ക്, റോസ് ഗോൾഡ്, മാറ്റ് ബ്ലാക്ക് എന്നീ നിങ്ങളിൽ പെട്ട പഴയ മോഡൽ ഐഫോണുകൾ ആപ്പിൾ വിൽപ്പന തുടരുമെന്ന് അറിയിച്ചിട്ടുമുണ്ട്. ചുവന്ന പതിപ്പിനോടൊപ്പം 256 ജി.ബി പതിപ്പും ആപ്പിൾ പിൻവലിച്ചിട്ടുണ്ട്. ഇനി മുതൽ 32 ജി.ബി, 128 ജി.ബി പതിപ്പുകളിൽ മാത്രമേ ഐഫോൺ 7, 7 പ്ലസ് എന്നീ മോഡലുകൾ ലഭ്യമായിരിക്കുകയുള്ളു.

Best Mobiles in India

Advertisement

English Summary

Apple has discontinued the Red color variant of the iPhone 7 and 7 Plus and the same will no more be listed for sale.