ലോകത്തിലെ ആദ്യത്തെ ഹോളോഗ്രാഫിക് സ്മാര്‍ട്ട്‌ഫോണ്‍ വൈകാതെ തന്നെ എത്തും


ഹോളോഗ്രാഫിക് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരും ഒന്നു ഞെട്ടും. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ക്യാമറ നിര്‍മ്മാതാക്കളായ റെഡ് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. 'ഹൈഡ്രജന്‍ വണ്‍' എന്നാണ് ഫോണിന്റെ പേര്.

Advertisement

ഈ ഫോണ്‍ ഐഫോണിനൊരു എതിരാളി ആകുമോ എന്നും സംശയമാണ്. 2005ല്‍ ജിം ജാനഡ് പെട്ടന്നു സ്ഥാപിച്ചതാണ് റെഡ് മൂവി ക്യാമറ നിര്‍മ്മാണ കമ്പനി. പതിറ്റാണ്ടുകളായി സിനിമ ക്യാമറ നിര്‍മ്മിച്ച കമ്പനികളെ പിന്തളളി മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച കമ്പനിയാണ് റെഡ്. ക്യാമറ കമ്പനികളിലെ ആപ്പിള്‍ എന്നാണ് ചിലര്‍ റെഡ് കമ്പനിയെ വിശേഷിപ്പിക്കുന്നത്.

Advertisement

ഈ ഒരു സാഹചര്യത്തില്‍ റെഡ് ഒരു സ്മാര്‍ട്ട്‌ഫോണുമായി എത്തുമെന്നു പറയുമ്പോള്‍ ടെക് ലോകം നിശബ്ദമായെങ്കില്‍ അതില്‍ അതിശയിക്കാനില്ല. ഈ സ്മാര്‍ട്ട്‌ഫോണില്‍ എല്ലാം ഉണ്ട് എന്നാണ് റെഡ് പറയുന്നത്. അതായത് ഹോളോഗ്രാഫിക് മള്‍ട്ടി വ്യൂ, 2ഡി, 3ഡി, AR, VR,MR അങ്ങനെ എല്ലാം. കൂടാതെ ഫോട്ടോ എടുക്കുന്ന രീതിയും എന്നന്നേക്കുമായി മാറുമെന്നും റെഡ് പറയുന്നു.

എന്നാല്‍ ഈ ഫോണ്‍ 2018ല്‍ ആദ്യം എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറ്റവും ഒടുവിലെത്തിയ റിപ്പോര്‍ട്ടു പ്രകാരം ഈ ഫോണ്‍ എത്താന്‍ ഇനിയും വൈകുമെന്നാണ്. റെഡിന്റെ സ്ഥാപകനായ ജിം ജാനാര്‍ഡ് പറയുന്നത് വൈകുന്നതിന് രണ്ടു കാരണങ്ങളാണ്.

Advertisement

ഡാറ്റ വിപ്ലവത്തിന് ശേഷം 199 രൂപയുടെ അൺലിമിറ്റഡ് പോസ്റ്റ്പെയ്ഡ് പ്ലാനുമായി വീണ്ടും ഞെട്ടിക്കാൻ ജിയോ

ഒന്നാമതായി യുഎസ് കാരിയര്‍ സര്‍ട്ടിഫിക്കേഷന്‍ നേടി എടുക്കുന്നതില്‍ താമസം എടുക്കും. എല്ലാവര്‍ക്കും ഒരേ സമയം ഫോണ്‍ എത്തിക്കാനാണ് റെഡ് ആഗ്രഹിക്കുന്നത്. രണ്ടാമതായി ഫോണ്‍ നിര്‍മ്മാണത്തിന്റെ സമയത്ത് ചില മെച്ചപ്പെടുത്തലുകളും ഉണ്ടായിരിക്കും. അതിനും അധിക സമയം ആവശ്യമാണ്.

നഗ്നനേത്രങ്ങള്‍ക്കായി ദൃശ്യമാകുന്ന 3ഡി ഇഫക്ടുകള്‍ ഉപയോഗിച്ച ഒരു ഹോളോഗ്രാഫിക് ഡിസ്‌പ്ലേയാണ് ഫോണിന്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഹൈഡ്രജന്‍ വണ്‍ ഫോണിന്റെ മുന്നിലും പിന്നിലുമായി 3ഡി ക്യാമറകള്‍ റെഡ് ചേര്‍ത്തു. ഇത് നിങ്ങളുടെ വീഡിയോകള്‍ H4V (ഹൈഡ്രജന്‍ 4-വ്യൂ) എന്നു വിളിക്കുന്ന ഒരു ഹോളോഗ്രാഫിക് ഫോര്‍മാറ്റിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്നു.

Advertisement

എന്നിരുന്നാലും ഈ ഫോണിന്റെ നടപടിക്രമങ്ങള്‍ വളരെ പതുക്കെയാണ്. ഇതുവരെ എത്തിയിരുന്ന സ്മാര്‍ട്ട്‌ഫോണിനെ അപേക്ഷിച്ച് ഫിംവയര്‍/ സോഫ്റ്റ്വയര്‍ എന്നിവയ്ക്ക് കൂടുതല്‍ അപ്‌ഡേറ്റും ഉണ്ടാകുമെന്നും കമ്പനി പറയുന്നു.

Best Mobiles in India

English Summary

Red Delays Hydrogen One Smartphone, Here Is The Reasons