834 രൂപക്ക് റെഡ്മി 5.. ഒപ്പം 100 ജിബി 4ജി ഡാറ്റയും..!!


ഇത് ഓഫറുകളുടെ കാലമാണ്. മല്സരം മുറുകുമ്പോൾ, അത് കമ്പനികൾ തമ്മിലാവട്ടെ, വിൽപനക്കാർ തമ്മിലാവട്ടെ, മെച്ചം കിട്ടുന്നത് വാങ്ങുന്നയാൾക്ക് തന്നെയാണ്. ഈയടുത്ത് ഫ്ലിപ്കാർട്ട് റെഡ്മി നോട്ട് 5, നോട്ട് 5 പ്രൊ എന്നിവ 999 രൂപക്ക് വാങ്ങാൻ അവസരമൊരുക്കിയപ്പോൾ റെഡ്മി 5 ആമസോൺ നൽകുന്നത് 834 രൂപയ്ക്കാണ്.

Advertisement

ആമസോൺ 834 റെഡ്മി 5 ഓഫർ

7999 രൂപ വില വരുന്ന 16ജിബി മോഡലിന് എക്സ്ചേഞ്ച് ഓഫർ വഴിയാണ് ആമസോൺ ഈയൊരു വിലയിൽ ലഭ്യമാക്കുന്നത്. കുഴപ്പങ്ങളൊന്നും ഇല്ലാത്ത വർക്കിംഗ് അവസ്ഥയിൽ ഉള്ള ഫോണുകൾ എക്സ്ചേഞ്ച് ചെയ്യാനായി കൊടുക്കാം. ഈ ഓഫർ പ്രകാരം 100 ജിബി ഡാറ്റ റെഡ്മി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന 'ജിയോ റെഡ്മി ഓഫർ' ആണ്.

Advertisement
ഫ്ലിപ്കാർട്ടിന്റെ 999 രൂപ ഓഫർ

ഇതിന് സമാനമായ ഓഫറുകൾ ഫ്ലിപ്കാർട്ടും ഇറക്കിയിരുന്നു. 999 രൂപക്ക് എക്സ്ചേഞ്ച് സൗകര്യത്തോടെയാണ് ഈ രണ്ടു മോഡലുകൾ സ്വന്തമാക്കാൻ സാധിക്കുക. അതിനായി ഈ രണ്ടു മോഡലുക്കുമൊത്ത നിങ്ങളുടെ നിലവിലുള്ള ഉപയോഗപ്രദമായ കുഴപ്പങ്ങൾ ഇല്ലാത്ത ഫോണുകൾ ഫിള്പ്കാർട്ട് വഴി എക്സ്ചേഞ്ച് ചെയ്യാം. പരമാവധി ലഭിക്കുക 999 രൂപ വരെ നിങ്ങൾ ഈ രണ്ടു ഫോണുകൾ വാങ്ങാൻ അടച്ചാൽ മതി എന്ന ഓഫർ ആണ്.

എക്സ്ചേഞ്ച് ആണെങ്കിലും ഓഫറുകൾ കൊള്ളാം

റെഡ്മി നോട്ട് 5ന്റെ 32 ജിബി മോഡലിന് 9999 രൂപയും 64 ജിബി മോഡലിന് 11999 രൂപയുമാണ് നിലവിൽ വിലയുള്ളത്. റെഡ്മി നോട്ട് 5 പ്രൊ ആണെങ്കിൽ 14999 മുതലാണ് വില തുടങ്ങുന്നത്. ഈ രണ്ടു മോഡലുകൾക്കുമായി ഫ്ലിപ്കാർട്ട് ഒരുക്കുന്ന ഈ ഓഫർ പരമാവധി ആളുകൾ പ്രയോജനപ്പെടുത്തും എന്ന് തീർച്ചയായും പ്രതീക്ഷിക്കാം. ഒപ്പമെത്തുന്ന ആമസോണിന്റെ റെഡ്മി ഓഫറിലും നിരവധി പേർ ഫോൺ മാറ്റിയെടുക്കാൻ സാധ്യതയുണ്ട്.

ഇപ്പോൾ വാങ്ങാം

കാരണം നിലവിൽ അത്യാവശ്യം നല്ലൊരു ഫോൺ കയ്യിലുള്ള എന്നാൽ റെഡ്മി 5, റെഡ്മി നോട്ട് 5 അല്ലെങ്കിൽ നോട്ട് 5 പ്രൊ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും സംബന്ധിച്ചെടുത്തോളം ഇതൊരു മികച്ച അവസരമാണ്. റെഡ്മി 5, റെഡ്മി നോട്ട് 5, നോട്ട് 5 പ്രൊ എന്നീ മോഡലുകൾ സെക്കന്റുകൾക്കകം ലക്ഷക്കണക്കിന് ഫോണുകളായിരുന്നു ഓരോ തവണയും വിറ്റൊഴിഞ്ഞിരുന്നത്. ഇപ്പോഴും ഈ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

16,999 രൂപയുടെ നോക്കിയ 6.1 വെറും 3799 രൂപക്ക്; പക്ഷെ എയർടെൽ വരിക്കാർക്ക് മാത്രം

നോക്കിയ ഫോണുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർടെൽ. നോക്കിയ 6.1 2018 മോഡൽ എയർടെൽ വഴി വാങ്ങുമ്പോഴാണ് ഈ ഓഫറുകൾ ലഭ്യമാകുക. 16999 രൂപ വില വരുന്ന നോകിയയുടെ 2018 മോഡൽ നോക്കിയ 6.1 എയർടെൽ പോസ്ടപൈഡ് കണക്ഷനോടെയാണ് ഈ പ്ലാനുകൾ ലഭ്യമാകുക.

എന്താണ് ഓഫർ?

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വഴിയാണ് ഈ ഓഫറുകൾ ലഭ്യമാകുക. സാംസങ്ങ് ഗാലക്‌സി എസ് 9, ഗാലക്‌സി എസ് 9 പ്ലസ്, ഐഫോൺ എക്സ്, ഐഫോൺ 8 തുടങ്ങി ഒരുപിടി ഫോണുകൾ ക്ക് ഈ ഓഫർ ലഭ്യമാണ്. ഈ കൂട്ടത്തിൽ ഏറ്റവും പുതുതായി ചേർത്തിയിരിക്കുന്ന മോഡൽ ആണ് നോക്കിയ. എയർടെല്ലിന്റെ ഒന്ന് / രണ്ട്/ വർഷത്തേക്കുള്ള ഓരോ മോഡലിനും അനുസരിച്ചുള്ള പോസ്റ്റ് പൈഡ് പ്ലാൻ തിരഞ്ഞെടുത്ത് ആദ്യമടക്കേണ്ട ചെറിയ തുക അടച്ചു ഫോൺ സ്വന്തമാക്കാം.

എത്ര അടയ്ക്കണം?

നോക്കിയ 6നെ സംബന്ധിച്ചെടുത്തോളം ആദ്യം അടക്കേണ്ട തുക 3799 രൂപയാണ്. ഒപ്പം 1499 രൂപയുടെ എയർടെൽ പ്ലാൻ 12 മാസം ഉപയോഗിക്കുകയും വേണം. പ്ലാൻ പ്രകാരം നിങ്ങൾക്ക് ഒരു മാസം 30 ജിബി ഡാറ്റ, 2018 ഡിസംബർ 31 വരെ സൗജന്യ എയർടെൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ റോമിംഗ്, പരിധികളില്ലാത്ത കോളുകൾ എന്നിവയെല്ലാം ലഭിക്കും.

ചെയേണ്ടത്

ഇതിനായി ചെയ്യേണ്ടത് ആദ്യം എയർടെൽ വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ നിങ്ങൾക്കിഷ്ടമുള്ള ഫോൺ തിരഞ്ഞെടുക്കുക. അതിൽ ക്ലിക്ക് ചെയ്ത് ഓഫറുകളും മുൻകൂട്ടി അടയ്‌ക്കേണ്ട തുകയും മനസ്സിലാക്കുക. ശേഷം മൊബൈൽ നമ്പർ ഓടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യാൻ പറയും. അത് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വിവരങ്ങൾ കൊടുത്ത് ലോൺ അപ്രൂവൽ വാങ്ങിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഫോൺ ഉടൻ തന്നെ വീട്ടിലേക്ക് ഡെലിവറി ചെയ്ത് തരും. അതല്ല, എയർടെൽ സ്റ്റോർ വഴിയും ഈ ഓഫർ ചെയ്യാവുന്നതാണ്.

ഓഫർ ലഭ്യമായ മറ്റു ഫോണുകളും വിലകളും

സാംസങ്ങ് ഗാലക്‌സി എസ് 9 - ഓഫർ വില 9,900 (യഥാർത്ഥ വില 57,900)
സാംസങ്ങ് ഗാലക്‌സി എസ് 9 പ്ലസ് - ഓഫർ വില 9,900 (യഥാർത്ഥ വില 64,900)
സാംസങ്ങ് ഗാലക്‌സി എസ് 9 256ജിബി - ഓഫർ വില 9,900 (യഥാർത്ഥ വില 65,900)
ഐഫോൺ 8 - ഓഫർ വില 10,500 (യഥാർത്ഥ വില 58,500)
ഐഫോൺ 7 - ഓഫർ വില 11,900 (യഥാർത്ഥ വില 47,900)
ഐഫോൺ 8 256ജിബി - ഓഫർ വില 22,500 (യഥാർത്ഥ വില 70,500)
ഐഫോൺ എക്സ് - ഓഫർ വില 36,000 (യഥാർത്ഥ വില 84,000)

Best Mobiles in India

English Summary

Redmi 5 Rs 834 Amazon Exchange Offer.