1000 രൂപയ്ക്ക് വയർലെസ് എയർഡോട്ടുമായി റെഡ്മി


ഷവോമി ആരാധകർക്കൊരു സന്തോഷവാർത്ത. ബ്ലൂടൂത്ത് 5.0 അധിഷ്ഠിത വയർലെസ് എയർഡോട്ടിനെ വിലക്കുറവിൽ വിപണിയിലെത്തിച്ചിരിക്കുകയാണ് ഷവോമി. ചൈനയിൽ ഇന്നുനടന്ന പ്രത്യേക പുറത്തിറക്കൽ ചടങ്ങിലാണ് റെഡ്മി നോട്ട് 7, 7പ്രോ സ്മാർട്ട്‌ഫോണുകൾക്കൊപ്പം എയർഡോട്ടിനെയും അവതരിപ്പിച്ചത്.

Advertisement

ഏതാനും മാസങ്ങൾക്കു മുൻപ് പുറത്തിറക്കിയ എം.ഐ എയർഡോട്ട് യൂത്ത് എഡിഷൻ വയർലെസ് ഹെഡ്‌സെറ്റിന്റെ പിന്മുറക്കാരനായാണ് പുത്തൻ മോഡലിന്റെ വരവ്. ഇതിനു പുറമേ റെഡ്മിയുടെ പുതിയ ഉത്പന്നമായ ഓട്ടോമാറ്റിക് ടോപ് ലോഡിംഗ് വാഷിംഗ് മെഷീനെയും കന്നി അവതരിപ്പിച്ചു.

Advertisement

എയർഡോട്ട് സവിശേഷതകൾ

വെറും 4.1 ഗ്രാം മാത്രം ഭാരമുള്ളതാണ് പുതിയ റെഡ്മി എയർഡോട്ടുകൾ. സംഗീതം ആസ്വദിക്കാൻ ഒരൊറ്റ ബട്ടൺ അമർത്തിയാൽ മതി. വോയിസ് അസിസ്റ്റൻസിനായി ഡബിൾ ടാപ്പ് ചെയ്താൽ മതിയാകും. ബ്ലൂടൂത്ത് 5.0 വേർഷൻ അധിഷ്ഠിതമായാണ് എയർഡോട്ടിന്റെ പ്രവർത്തനം.

ചിപ്പ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു

ബ്ലൂടൂത്ത് കണക്ടീവിറ്റിക്കായി RTL8763BFR ചിപ്പ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. 7.2 മില്ലി മീറ്റർ ഡൈനാമിക് ഡ്രൈവർ യൂണിറ്റ് വോയിസ് അസിസ്റ്റൻസിന് സഹായിക്കുന്നുണ്ട്. 62X40X27.2 മില്ലിമീറ്ററാണ് കെയിസിന്റെ ഡൈമൻഷൻ. ഭാരമാകട്ടെ 35.4 ഗ്രാമും.

40 മില്ലി ആംപയറിന്റെ ബാറ്ററി

40 മില്ലി ആംപയറിന്റെ ബാറ്ററിയാണ് എയർഡോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ മൂന്നു മണിക്കൂറിന്റെ ബാറ്ററി ബാക്കപ്പ് ഇതിൽ ലഭിക്കുന്നു. ചാർജിംഗ് കെയിസിൽ ഉപയോഗിച്ചിരിക്കുന്നതാകട്ടെ 300 മില്ലി ആംപയറിന്റെ ബാറ്ററിയാണ്. 12 മണിക്കൂർ ബാക്കപ്പ് കെയിസിൽ ലഭിക്കും.

വിലയും വിപണിയും

99.9 യുവാനാണ് ചൈനീസ് വിപണിയിൽ പുത്തൻ എയർഡോട്ടിന്റെ വില. ഇന്ത്യൻ വില കണക്കാക്കിയാൽ ഏകദേശം 1,000 രൂപ. ഏപ്രിൽ 19 മുതൽ ചൈനീസ് വിപണിയിൽ മോഡൽ ലഭ്യമായിത്തുടങ്ങും. ഇന്ത്യൻ വിപണിയിൽ എയർഡോട്ടുകൾ എന്നെത്തുമെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇതാ പുതിയ ഐഫോൺ കീബോർഡ് ട്രിക്ക്, നിങ്ങൾക്ക് ഇനി ഏതു ഭാഷയിലും തിളങ്ങാം

Best Mobiles in India

English Summary

Redmi AirDots wireless Bluetooth 5.0 headset launched for Rs. 1,000