റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നിവ ഇപ്പോൾ 999 രൂപക്ക് വാങ്ങാം


റെഡ്മി നോട്ട് 5 പ്രൊ, റെഡ്മി നോട്ട് 5 എന്നീ ഫോണുകളെ പോലെ ഈ അടുത്ത കാലത്തൊന്നും ഇത്രയധികം റെക്കോർഡ് വില്പന നടത്തിയ ഫോൺ വേറെയുണ്ടാവില്ല. അതിനി ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിലെ മറ്റു ഏതു കമ്പനികളുടെ ഫോണുകൾ ആയാലും വേണ്ടിയില്ല, ഇനി ഷവോമിയുടെ തന്നെ മറ്റു ഫോണുകൾ ആയാലും വേണ്ടിയില്ല.

Advertisement

അത്തരത്തിൽ ഇന്ത്യയിൽ ഏറെ ഹിറ്റ് ആയ ഈ രണ്ടു ഫോണുകൾ 999 രൂപക്ക് വാങ്ങാൻ അവസരമൊരുക്കുകയാണ് ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ടിൽ നിലവിൽ തന്നെ ഈ രണ്ടു മോഡലുകൾ വാങ്ങുമ്പോൾ ഓഫറുകളുണ്ട്. അവയ്ക്ക് പുറമെയാണ് ഈ 999 ഓഫർ കൂടെ.

Advertisement

999 രൂപക്ക് എക്സ്ചേഞ്ച് സൗകര്യത്തോടെയാണ് ഈ രണ്ടു മോഡലുകൾ സ്വന്തമാക്കാൻ സാധിക്കുക. അതിനായി ഈ രണ്ടു മോഡലുക്കുമൊത്ത നിങ്ങളുടെ നിലവിലുള്ള ഉപയോഗപ്രദമായ കുഴപ്പങ്ങൾ ഇല്ലാത്ത ഫോണുകൾ ഫിള്പ്കാർട്ട് വഴി എക്സ്ചേഞ്ച് ചെയ്യാം. പരമാവധി ലഭിക്കുക 999 രൂപ വരെ നിങ്ങൾ ഈ രണ്ടു ഫോണുകൾ വാങ്ങാൻ അടച്ചാൽ മതി എന്ന ഓഫർ ആണ്.

റെഡ്മി നോട്ട് 5ന്റെ 32 ജിബി മോഡലിന് 9999 രൂപയും 64 ജിബി മോഡലിന് 11999 രൂപയുമാണ് നിലവിൽ വിലയുള്ളത്. റെഡ്മി നോട്ട് 5 പ്രൊ ആണെങ്കിൽ 14999 മുതലാണ് വില തുടങ്ങുന്നത്. ഈ രണ്ടു മോഡലുകൾക്കുമായി ഫ്ലിപ്കാർട്ട് ഒരുക്കുന്ന ഈ ഓഫർ പരമാവധി ആളുകൾ പ്രയോജനപ്പെടുത്തും എന്ന് തീർച്ചയായും പ്രതീക്ഷിക്കാം.

Advertisement

ഇംഗ്ലീഷ് എളുപ്പത്തില്‍ പഠിക്കാന്‍ സഹായിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പുകൾ

കാരണം നിലവിൽ അത്യാവശ്യം നല്ലൊരു ഫോൺ കയ്യിലുള്ള എന്നാൽ റെഡ്മി നോട്ട് 5 അല്ലെങ്കിൽ നോട്ട് 5 പ്രൊ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും സംബന്ധിച്ചെടുത്തോളം ഇതൊരു മികച്ച അവസരമാണ്. റെഡ്മി നോട്ട് 5, നോട്ട് 5 പ്രൊ എന്നീ മോഡലുകൾ സെക്കന്റുകൾക്കകം ലക്ഷക്കണക്കിന് ഫോണുകളായിരുന്നു ഓരോ തവണയും ഫ്ലിപ്കാർട്ട് വഴി വിട്ടൊഴിഞ്ഞിരുന്നത്. ഇപ്പോഴും ഈ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

Best Mobiles in India

Advertisement

English Summary

Redmi Note 5 and Note 5 Pro Rs 999 Exchange Offer