500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍!


പുതുപുത്തന്‍ ഓഫറുകളും നിരക്കിലെ ഇളവുകളും തന്നെയാണ് ഉപയോക്താക്കള്‍ക്ക് ജിയോ പ്രിയങ്കരമാകാന്‍ കാരണം. ഐപിഎല്‍ സീസണിലെ ജിയോയുടെ തന്ത്രങ്ങള്‍ കുറച്ചൊന്നുമല്ല നേട്ടങ്ങള്‍ കൊയ്തത്. ആ ഒരൊറ്റ ഐപിഎല്‍ സീസണ്‍ കൊണ്ട് ജിയോ നേടിയത് 94 ലക്ഷം പുതിയ വിക്കാരെയാണ്.

Advertisement

പോസ്റ്റോഫീസുമായി ചേർന്ന്

എന്നാല്‍ ഇപ്പോള്‍ വീണ്ടും റിലയന്‍സ് ബിഗ്ടിവിയില്‍ പുതിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ. ഇത്തവണ പോസ്റ്റ് ഓഫീസുകളുമായി ചേര്‍ന്നാണ് ബിഗ്ടിവിയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 50,000 പോസ്‌റ്റോഫീസുമായി ചേര്‍ന്നിരിക്കുന്നത് ജിയോ. പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് ജിയോ നല്‍കിയിരിക്കുന്ന ഓഫറുകള്‍ ഇങ്ങനെയാണ്. ഫ്രീ എച്ച്ഡി എച്ച്ഇവിസി സെറ്റ് ടോപ്പ് ബോക്‌സുകള്‍ 500 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് വഴി ബുക്ക് ചെയ്യാം.

Advertisement
എന്നുമുതൽ? എവിടെയെല്ലാം?

ജൂണ്‍ 20 മുതല്‍ ബുക്കിംഗ് ആരംഭിക്കും. ആദ്യം ബുക്കിംഗ് തുടങ്ങുന്നത് രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരഖണ്ഡ്, ആന്‍ഡ്രാപ്രദേശ്, കര്‍ണ്ണാടക, അരുണാചല്‍ പ്രദേശ്, അസാം, മണിപ്പൂര്‍, മേഘാലയ, മസോറാം, സിക്കിം എന്നീവിടങ്ങളിലാണ്. 500 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് പെയ്ഡ് ചാനലുകള്‍ ഉള്‍പ്പെടെ 500 ചാനലുകള്‍ ലഭിക്കും. അഞ്ചു വര്‍ഷത്തേക്ക് സാധാരണ ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നും ബിഗ്ടിവി ഓഫര്‍ ചെയ്യുന്നു. രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ ബിഗ്ടിവി എത്തുക്കുന്നതിനാണ് പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

നേരത്തെ സംഭവിച്ചത്!

കഴിഞ്ഞ മാര്‍ച്ചിലാണ് ബിഗ്ടിവിയുടെ ഓഫര്‍ ആദ്യമായി പ്രഖ്യാപിച്ചത്. 2499 രൂപയ്ക്ക് പേ ചാനലുകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം ചാനലുകളാണ് ജിയോ ബിഗ് ടിവി ഓഫര്‍ ചെയ്തിരുന്നത്. ഇതില്‍ HVEC സെറ്റ് ടോപ് ബോക്‌സ് വാങ്ങുന്ന ഉപോക്താക്കള്‍ക്ക് പേ ചാനലുകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം എച്ച്ഡി ചാനലുകള്‍ ഒരു വല്‍ഷം ഫ്രീയായി നല്‍കുമെന്നും തുടര്‍ന്ന് പേ ചാനലുകള്‍ ലഭിക്കാന്‍ പ്രതിമാസം 300 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യണമെന്നും കമ്പനി പറഞ്ഞിരുന്നു.

നിരക്കുകൾ

കുറഞ്ഞ തുകയ്ക്ക് അഞ്ചു വര്‍ഷത്തേക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ബുക്ക് ചെയ്തത്. എന്നാല്‍ വെബ്‌സൈറ്റു വഴി ബുക്ക് ചെയ്തവര്‍ക്കൊന്നും സെറ്റ്‌ടോപ്പ് ബോക്‌സോ സര്‍വ്വീസോ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. നേരത്തെ സെറ്റ്‌ടോപ്പ് ബോക്‌സില്‍ സിഗ്നല്‍ കിട്ടിയിരുന്നതും നിലക്കുകയായിരുന്നു. ബിഗ്ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മറ്റു പലയിടത്തും ഇതിനെ കുറിച്ച് പരാതികള്‍ വന്നിരുന്നു. ഇതിനായി ക്ഷമ ചോദിച്ചു കൊണ്ട് കമ്പനി പലര്‍ക്കും മറുപടിയും നല്‍കിയിരുന്നു. പേ-ചാനലുകളും മറ്റു ചാനലുകളും ചോദിച്ച് വിളിക്കുന്നവരോട് എല്ലാം ഒരാഴ്ചയ്ക്കുളളില്‍ ശരിയാകും, ടെക്‌നിക്കല്‍ ടീം ഇതിനുളള വര്‍ക്കിലാണ് എന്നായിരുന്നു കസ്റ്റമര്‍ കെയറില്‍ നിന്നുമുളള മറുപടി.

OTG കേബിൾ കൊണ്ട് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള 10 ഉപയോഗങ്ങൾ

1 ഒരു ആൻഡ്രോയിഡ് മറ്റൊന്നുമായി ചാർജ് ചെയ്യാൻ

രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കും അങ്ങോട്ടും ഇങ്ങോട്ടുമായി പരസ്പരം ചാർജ്ജ് ചെയ്യൽ സാധ്യമാക്കുന്ന മാർഗ്ഗമാണിത്. ഇതിനായി ഓടിജി കേബിൾ ഉയഅയോഗിക്കാം

2 പോർട്ടബിൾ ഹാർഡ് ഡ്രൈവ് കണക്ട് ചെയ്യുന്നതിന്

OTG കേബിളിന്റെ സഹായത്തോടെ നിങ്ങൾക്ക് പോർട്ടബിൾ ഹാർഡ് ഡിസ്ക് അല്ലെങ്കിൽ ബാഹ്യ സ്റ്റോറേജ് ഫോണുമായി കണക്റ്റ് ചെയ്യാം. കേബിൾ ഉപയോഗിച്ച് ഫോണിൽ നിന്നും ബാഹ്യ സ്റ്റോറേജിലേക്ക് ഫയലുകൾ കൈമാറ്റം ചെയ്യാവുന്നതുമാണ്.

3 ഗെയിം കൺട്രോളറെ കണക്ട് ചെയ്യുന്നതിന്

OTG കേബിൾ വഴി നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണം ഒരു ഗെയിം കണ്ട്രോളറുമായി ബന്ധിപ്പിക്കാൻ സാധ്യമാകും. ഇന്ന് ഇറങ്ങുന്ന പല ആൻഡ്രോയിഡ് ഗെയിമുകളും ഇത്തരത്തിലുള്ള ഗെയിംപാഡിനെ പിന്തുണയ്ക്കുന്നുമുണ്ട്.

4 USB ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലേക്ക് ഒരു യുഎസ്ബി അധിഷ്ഠിത എൽഇഡി ലൈറ്റ് കണക്റ്റുചെയ്യാനാകും. ഇനി ഫോണിന് ഫ്രണ്ട് ഫ്ലാഷ് ഫീച്ചർ ഇല്ലെങ്കിലും രാത്രിയിൽ ചിത്രങ്ങൾ എടുക്കുന്നതിന് ഈ എൽഇഡി വെളിച്ചം ഉപയോഗിക്കാം.

5 LAN കേബിളിനെ ബന്ധിപ്പിക്കുന്നതിന്

നിങ്ങളുടെ മൊബൈലിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നേരിട്ട് ആസ്വദിക്കാവുന്ന ഒരു സൗകര്യമാണ് ഇത്. ഇതിനായി ഒരുവശം LAN കേബിൾ പിൻ പിന്തുണയ്ക്കുന്ന OTG കേബിൾ വാങ്ങണം. ശേഷം കണക്റ്റ് ചെയ്ത് ഉപയോഗിച്ചു തുടങ്ങാം.

6 രണ്ടു ഫോണുകൾ തമ്മിൽ കോണ്ടാക്ട്സ്, മെസ്സേജുകൾ എന്നിവ കൈമാറുന്നതിന്

സാംസങ് ഫോൺ ആണെങ്കിൽ അതിലെ SmartSwitch അപ്ലിക്കേഷൻ സഹായത്തോടെ ഒരു ഫോണിൽ നിന്നും മറ്റൊന്നിലേക്ക് കോൾ ഹിസ്റ്ററി, എസ്എംഎസ്, കോൺടാക്റ്റുകൾ എന്നിവയെല്ലാം തന്നെ OTG കേബിൾ സഹായത്തോടെ മാറ്റാൻ സാധിക്കും.

7 കീബോർഡും മൌസും ബന്ധിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് ചെയ്യാവുന്ന മറ്റൊരു പ്രധാന സൗകര്യം. നിങ്ങളുടെ ആൻഡ്രോയ്ഡ് ഉപകരണത്തിലേക്ക് യുഎസ്ബി മൗസും കീബോർഡും എല്ലാം തന്നെ കണക്റ്റുചെയ്യാനാകും എന്നത് തന്നെ. കൂടുതൽ ബ്രൗസിംഗ് എല്ലാം തന്നെ നടത്തുന്നവർക്കോ അധികമായി ടൈപ്പ് ചെയ്യേണ്ടവർക്കോ എല്ലാം തന്നെ ഇത് ഏറെ ഉപകാരപ്രദമായ ഒന്നാണ്.

8 ക്യാമറ ബന്ധിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് ക്യാമറ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ കണക്ട് ചെയ്യാം. ഇനി എപ്പോഴും കമ്പ്യൂട്ടർ വഴി നിങ്ങളുടെ ക്യാമറ കണക്ട് ചെയ്യേണ്ട ആവശ്യം വരില്ല. ആവശ്യമുള്ള ചിത്രങ്ങൾ കാണാനും നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ ഉപകാരപ്രദവുമാകും.

9 പ്രിന്റ് ചെയ്യാൻ.

OTG കേബിളിന്റെ സഹായത്തോടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങളുടെ പ്രിന്റർ കണക്റ്റ് ചെയ്യുക. ശേഷം printshare എന്ന ആപ്പിൾ ഡൗണ്ലോഡ് ചെയ്ത് ആവശ്യമായ ഡ്രൈവറുകൾ ആപ്പ് തന്നെ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യും. ശേഷം നിങ്ങൾക്ക് പ്രിന്റ് ചെയ്ത് തുടങ്ങാം.

10 യുഎസ്ബി ഫാൻ കണക്റ്റുചെയ്യുന്നതിന്

നേരത്തെ എൽഇഡി ലൈറ്റ് കണക്റ്റ് ചെയ്യുന്നത് പറഞ്ഞില്ലേ. അതുപോലെയുള്ള മറ്റൊരു സൗകര്യമാണിത്. OTG കേബിൾ ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണിൽ യുഎസ്ബി ഫാനും കണക്റ്റുചെയ്യാം. നല്ല ചൂടിലാണ് ഫോൺ എങ്കിൽ ഒന്ന് തണുപ്പിക്കാൻ ഇത് സഹായകമാകും.

OTP ആർക്കും പറഞ്ഞുകൊടുക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്.. അതിനി ബാങ്ക് ആയാൽ പോലും!

ബാങ്കുകൾ എല്ലാം തന്നെ തങ്ങളുടെ ഉപഭോക്താക്കളെ ഏറെ വിലക്കുന്ന ഒരു കാര്യമാണ് ഒട്ടിപി നമ്പർ വേറെ ആർക്കും പങ്കുവെക്കരുത് എന്നത്. കസ്റ്റമർ കെയറിലേക്ക് വിളിക്കുമ്പോഴും ബാങ്കിൽ ചെന്നാലും തുടങ്ങി എല്ലാ സ്ഥലത്തും നമുക്ക് ഈ നിർദേശം കാണാം. ബാങ്കുകൾക്ക് പുറമെ ബാങ്കിങ്ങ് ആപ്പുകളും മറ്റു പണമിടപാട് വെബ്സൈറ്റുകളും ആപ്പുകളും എല്ലാം തന്നെ ഈ നിർദേശം നമുക്ക് മുന്നിൽ വെക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം മറികടന്നുകൊണ്ട് നമ്മളെ പറ്റിക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. അത്തരക്കാരുടെ കെണിയിൽ കുടുങ്ങിയ ഒരു സ്ത്രീയുടെ അനുഭവമാണ് ഇവിടെ പറയാൻ പോകുന്നത്.

സംഭവം മുംബൈയിൽ

മുംബൈയിലെ നേവി മുംബൈയിൽ താമസിക്കുന്ന തസ്‌നീൻ മുജാക്കർ എന്ന സ്ത്രീയുടെ ബാങ്ക് അകൗണ്ടിൽ നിന്നുമാണ് 7 ലക്ഷത്തോളം രൂപ അപഹരിക്കപ്പെട്ടത്. ബാങ്കിൽ നിന്നും വിളിക്കുകയാണ് എന്ന രീതിയിൽ കോൾ ചെയ്ത മോഷ്ടാവ് ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ആയിട്ടുണ്ട് അത് മാറ്റുവാനായി OTP നമ്പർ പറഞ്ഞുകൊടുക്കണമെന്ന് വിളിച്ചറിയിക്കുകയായിരുന്നു.

ബാങ്കിൽ നിന്നും എന്ന് പറഞ്ഞുള്ള ഫോൺ കോൾ

ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ആയിട്ടുണ്ട് അത് മാറ്റുവാനായി OTP നമ്പർ പറഞ്ഞുകൊടുക്കണമെന്ന നിർദേശം കേട്ടതോടെ കൂടുതൽ ഒന്നും ആലോചിക്കാതെ സ്ത്രീ നമ്പർ പറഞ്ഞു കൊടുക്കുകയായിരുന്നു. അങ്ങനെ ഒരാഴ്ചക്കുള്ളിൽ പല തവണയായി 7 ലക്ഷം രൂപയ്ക്ക് അടുത്ത് ഇവരുടെ അക്കൗണ്ടിൽ നിന്നും മോഷ്ടാവ് അപഹരിക്കുകയായിരുന്നു. തസ്നീനിന്റെ അകൗണ്ടിൽ ഉണ്ടായിരുന്നത് 7.20 ലക്ഷം രൂപയായിരുന്നു.

നഷ്ടമായത് മൊത്തം 6,98,973 രൂപ

28 തവണയായി ഒട്ടിപി നൽകിയത് വഴി സ്ത്രീക് മൊത്തം നഷ്ടമായത് 6,98,973 രൂപയാണ്. ഇവിടെ മോഷ്ടാവ് ചോദിച്ചതിനെ തുടർന്ന് കാർഡിൽ ഉള്ള 16 അക്ക നമ്പർ, സിവിവി നമ്പർ, കാർഡിലെ പേര് തുടങ്ങി എല്ലാ വിവരങ്ങളും തസ്‌നീൻ മോഷ്ടാവ് ചോദിച്ചയുടൻ നൽകുകയായിരുന്നു. ഏതായാലും പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നമ്മളും ശ്രദ്ധിക്കേണ്ട കാര്യം

OTP നമ്പർ ചോദിച്ചുകൊണ്ട് നിങ്ങളെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും വിളിക്കില്ല എന്ന കാര്യം ആദ്യമേ മനസ്സിൽ വെക്കുക. ബാങ്ക് ഉദ്യോഗസ്ഥൻ എന്നല്ല ഒരു സ്ഥാപനവും നിങ്ങളുടെ OTP ചോദിക്കില്ല. ചോദിക്കാൻ പാടുമില്ല. എല്ലാ ബാങ്കുകളും തന്നെ ഈ കാര്യത്തിൽ ഉപഭോക്താക്കളെ ബോധവാന്മാരാക്കാറുണ്ട്. അതിനാൽ ആരെങ്കിലും OTP, കാർഡിൽ ഉള്ള 16 അക്ക നമ്പർ, സിവിവി നമ്പർ, കാർഡിലെ പേര് തുടങ്ങിയ വിവരങ്ങൾ ചോദിച്ചു നിങ്ങളെ വിളിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക. സൂക്ഷിക്കുക. സൂക്ഷിച്ചാൽ നിങ്ങൾക്കും നിങ്ങളുടെ പണത്തിനും നല്ലത്.

Best Mobiles in India

English Summary

Reliance Big TV Ropes in 50,000 Post Offices for Set-Top Box Bookings