റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു


ഇന്ത്യയില്‍ ഏറ്റവും വലിയ നാലാമത്തെ ടെലികോം കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. കമ്പനിയുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. നിലവില്‍ 15,000 ജീവനക്കാരുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ 37 ശതമാനം ജീവനക്കാരെ കുറയ്ക്കാനാണ് പദ്ധതിയിടുന്നത്.

Advertisement

കമ്പനിയുടെ കോള്‍ സെന്റര്‍, ഷെയേര്‍ഡ് സര്‍വീസസ് ഓപ്പറേഷന്‍സ് എന്നിവ ഔട് സോഴ്‌സ് ചെയ്യുന്നതാണ് ജീവനക്കാരെ കുറയ്ക്കാന്‍ കാരണം. ഔട്‌സോഴ്‌സിംഗിനായി രണ്ട് തേര്‍ഡ്പാര്‍ടി സര്‍വീസ് പ്രൊവൈഡര്‍മാരുമായി 700 കോടി രൂപയുടെ കരാര്‍ റിലയന്‍സ് അടുത്തുതന്നെ ഒപ്പുവയ്ക്കും.

Advertisement

അതേസമയം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാത്ത രീതിയിലാണ് ഔട്‌സോഴ്‌സിംഗ് നടത്തുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ കോള്‍സെന്ററിലും ഷെയേര്‍ഡ് സര്‍വീസസ് ടീമിലുമുള്ള 6000 ത്തോളം പേരെ, ഔട്‌സോഴ്‌സ് ചെയ്യുന്ന രണ്ട് കമ്പനികളില്‍ ജീവനക്കാരായി നിയമിക്കും.

ബി.പി.ഒ, ഷെയേര്‍ട് സര്‍വീസ് ബിസിനസ് എന്നിവ കമ്പനിക്ക് കാര്യമായ വരുമാനം നേടിത്തരാത്ത സാഹചര്യത്തിലാണ് ഇവ ഔട്‌സോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഒരുവര്‍ഷം 200 കോടി രൂപ ശമ്പളയിനത്തില്‍ മാത്രം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ലാഭമുണ്ടാകും.

അനില്‍ ധീരുബായി അംബാനി ഗ്രൂപ്പിനു കീഴില്‍ വരുന്ന സ്ഥാപനമാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്.

Advertisement
Best Mobiles in India

Advertisement