മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് റിലയന്‍സ് ജിയോ: നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍!


ഇന്റര്‍നെറ്റ് ഉപയോഗത്തിന്റേയും അതു വഴി സര്‍വ്വമേഖലകളിലും വരാനിരിക്കുന്ന അതിവേഗത്തിന്റേയും അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ക്കാണ് ഇനി ഇന്ത്യന്‍ മൊബൈല്‍-ഇന്റര്‍നെറ്റ് രംഗം സാക്ഷിയാകുന്നത്.

Advertisement

5000 രൂപയില്‍ താഴെ വില വരുന്ന അടിപൊളി 4ജി സ്മാര്‍ട്ട്‌ഫോണള്‍!

ഇന്ത്യന്‍ മൊബൈല്‍ മേഖലയില്‍ റിലയന്‍സ് ജിയോ 4ജി തരംഗമാവുകയാണ്. ഇന്ത്യന്‍ മൊബൈല്‍ ദാതാക്കള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് വരുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ.

Advertisement

ഫേസ്ബുക്കില്‍ വ്യാജ സുന്ദരികളെ എങ്ങനെ തിരിച്ചറിയാം?

കൂടുതല്‍ അറിയാം സ്ലൈഡറിലൂടെ...

പദ്ധതികള്‍

മൊബൈല്‍ മേഖല ഇന്നു വരെ കാണാത്തത്ര ബൃഹത്തായ പദ്ധതികളാണ് റിലയന്‍സ് ജിയോ 4ജി നല്‍കുന്നത്. അതായത് ജിയോ 4ജി പ്രിവ്യൂ ഓഫറില്‍ 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി സര്‍വ്വീസുകളും എസ്എംഎസ്സുമാണ്. അഞ്ചു ലക്ഷം ആക്ടിവേഷന്‍ ഔട്ട്‌ലെറ്റുകളും 10 ലക്ഷം റീച്ചാര്‍ജ്ജ് ഔട്ട്‌ലെറ്റുകളുമാണ് വരും മാസങ്ങളില്‍ ജിയോ നല്‍കുന്നത്. ഈ ഔട്ട്‌ലെറ്റുകള്‍ എല്ലാം തന്നെ തത്സമയം ഇന്ത്യമെമ്പാടുമുളള 1,072 ജിയോ ഓഫീസുകളില്‍ ബന്ധപ്പെടുത്തിയിരിക്കും.

മറ്റു കമ്പനികള്‍ ഡാറ്റ നിരക്കുകള്‍ കുറച്ചു

4ജി വ്യാപകമാകുന്നതിനു മുന്നോടിയായി ഇന്ത്യന്‍ മൊബൈല്‍ രംഗത്ത് കനത്ത മത്സരമാണ് കളമൊരുങ്ങുന്നത്. കാരണം അത്രയ്ക്ക് ആകര്‍ഷണമായ രീതിയിലാണ് ഇന്റര്‍നെറ്റ് ഡാറ്റ ചാര്‍ജ്ജും കോള്‍ നിരക്കുകളും ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇതു കാരണം എയര്‍ടെല്ലും വോഡാഫോണും ഐഡിയയുമൊക്കെ തങ്ങളുടെ ഡാറ്റാ പ്ലാനില്‍ മികച്ച ഓഫറുകളാണ് നന്‍കിയിരിക്കുന്നത്.

എയര്‍ടെല്‍

എയര്‍ടെല്‍ പ്ലാന്‍ നിരക്കുകള്‍ കുറയ്ക്കാനും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാനും തീരുമാനിച്ചു. അതായത് 1,199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ഫ്രീ എസ്എംഎസ്, 1ജിബി 4ജിബി ഡാറ്റ എന്നിങ്ങനെ പല ഓഫറുകളും നല്‍കുന്നുണ്ട്.

വോഡാഫോണ്‍ ഓഫര്‍

വോഡാഫോണിന്റെ പ്രീപെയ്ഡ് പ്ലാനില്‍ 67% ന്റെ അധിക ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കുടാതെ ഡിലൈറ്റ് എന്ന ഓഫര്‍ പ്രകാരം സംസാരത്തിനിടയില്‍ കോള്‍ കട്ടാവുകയാണെങ്കില്‍ 10 മിനിറ്റ് അധികം സംസാരിക്കാന്‍ സാധിക്കും.

ഐഡിയ

1 ജിബിയ്ക്കു താഴെയുളള ഡാറ്റ പാക്കുകളില്‍ ഐഡിയയും കൂടുതല്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് കണക്കുകള്‍- ജിയോയുടെ ലക്ഷ്യം

നിലവില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ജനസംഖ്യയുടെ 15 ശതമാനം മാത്രമാണ്. അമേരിക്കയില്‍ ഇത് 75% മാണ്. എന്നാല്‍ ഇത് ഇന്ത്യയില്‍ ഒരു വര്‍ഷം കൊണ്ട് 70% ആക്കി ഉയര്‍ത്താനാണ് ജിയോ ലക്ഷ്യമിടുന്നത്.

സൗജന്യമായി റിലയന്‍സ് ജിയോ എങ്ങനെ എടുക്കാം?

1. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 'My JioApp' നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.

2. അതിനു ശേഷം 'My Jio' ആപ്ലിക്കേഷന്‍ ഉള്‍പ്പെട്ടിരിക്കുന്ന ജിയോ ആപ്സ്സ് ഇന്‍സ്റ്റോള്‍ ചെയ്യുക.

3. വൈ-ഫൈ ഡാറ്റ കണക്ഷന്‍ ടേണ്‍ ഓഫ് ചെയ്യുക.

4. ഇനി 'My Jio App'ക്ലോസ് ചെയ്യുക.

5. വീണ്ടും വൈ-ഫൈ ഡാറ്റ കണക്ഷന്‍ ഓണ്‍ ചെയ്യുക.

6. ഇനി നിങ്ങള്‍ 'My Jio App' തുറക്കുമ്പോള്‍ 'Get Jio Sim'എന്ന ഓപ്ഷന്‍ കാണാവുന്നതാണ്.

7. ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് സന്ദേശം പാലിക്കാവുന്നതാണ്.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഹുവായി P9 സാംസങ്ങ് ഗാലക്‌സി 7നുമായി ഏറ്റുമുട്ടുന്നു!

2016ലെ പുതിയ വാട്ട്‌സാപ്പ് ട്രിക്സ്സുകള്‍ ശ്രദ്ധിക്കൂ....

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്


ഗിസ്‌ബോട്ട് മലയാളം

നിങ്ങള്‍ കണ്ടിരിക്കേണ്ട ഫോട്ടോഷോപ്പ് മണ്ടത്തരങ്ങള്‍!

Best Mobiles in India

English Summary

For those of you are still unaware of the Reliance Jio 4G Preview offer, it gives you unlimited access to Jio's 4G services for 90 days from the activation of the SIM.