റിലയന്‍സ്‌ ജിയോ ആര്‍കോമിന്റെ മൊബൈല്‍ ബിസിനസ്സ്‌ ആസ്‌തികള്‍ ഏറ്റെടുക്കും


മുകേഷ്‌ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ്‌ ജിയോ സഹോദരനായ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സിന്റെ മൊബൈല്‍ ബിസിനസ്സ്‌ ആസ്‌തികള്‍ ഏറ്റെടുക്കുന്നു.ആര്‍കോമിന്റെ സ്‌പെക്ട്രം, മൊബൈല്‍ ടവറുകള്‍, ഒപ്പ്റ്റിക്കൽ ഫൈബര്‍ നെറ്റ്‌വര്‍ക്‌ ഉള്‍പ്പടെയുള്ള ആസ്‌തികളാണ്‌ ഏറ്റെടുക്കുന്നത്‌.

Advertisement


" റിലയന്‍സ്‌ കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍ദ്ദിഷ്ട ആസ്‌തികള്‍ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ ഉപകമ്പനിയായ റിലയന്‍സ്‌ ജിയോ കാറില്‍ ഒപ്പു വച്ചു" റിലയന്‍സ്‌ ജിയോ പ്രസ്‌താവനയില്‍ പറഞ്ഞു. 45,000 കോടി രൂപയിലേറെ കടബാധ്യത ഉള്ള ആര്‍കോമിന്‌ ഈ ഇടപാട്‌ ആശ്വാസകരമാകും.

ആര്‍കോമിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ടവറുകള്‍, ഒപ്‌റ്റിക്‌ ഫൈബര്‍ കേബിള്‍ നെറ്റ്‌വര്‍ക്ക്‌ (ഒഎഫ്‌സി), സ്‌പെക്ട്രം, മീഡിയ കണ്‍വേര്‍ജെന്‍സ്‌ നോഡ്‌സ്‌ ( എംസിഎന്‍) എന്നീ നാല്‌ വിഭാഗങ്ങളിലെ ആസ്‌തികള്‍ റിലയന്‍സ്‌ ജിയോ അല്ലെങ്കില്‍ കമ്പനി നിയോഗിക്കുന്നവര്‍ ഏറ്റെടുക്കും.

Advertisement

" വയര്‍ലെസ്സ്‌, ഫൈബര്‍ ടു ഹോം ആന്‍ഡ്‌ എന്റര്‍പ്രൈസ്‌ സേവനങ്ങള്‍ വന്‍ രീതിയില്‍ ലഭ്യമാക്കുന്നതിന്‌ റിലയന്‍സ്‌ ജിയോയ്‌ക്ക്‌ ഈ ആസ്‌തികള്‍ വളരെ പ്രധാനമാകും എന്നാണ്‌ പ്രതീക്ഷ" കമ്പനി പ്രസ്‌താവനയില്‍ പറഞ്ഞു. മുന്‍ ബാധ്യതകള്‍ ഒഴികെയാണ്‌ റിലയന്‍സ്‌ ജിയോ എല്ലാ ആസ്‌തികളും ഏറ്റെടുക്കുന്നത്‌.

ഷവോമി ഫോണിന്റെ റിപ്പയര്‍ സ്റ്റാറ്റസ് എങ്ങനെ ഓണ്‍ലൈനിലൂടെ അറിയാം?

സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും വായ്‌പ സ്ഥാപനങ്ങളുടെയും അനുമതി ലഭ്യമാകുന്നതിന്‌ അനുസരിച്ചായിരിക്കും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക.

വിദഗ്‌ധരടങ്ങിയ സ്വതന്ത്ര സമതിയായിരിക്കും ആര്‍കോമിന്റെ ആസ്‌തി ഏറ്റെടുക്കുന്നതിനുള്ള റിലയന്‍സ്‌ ജിയോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

രണ്ട്‌ ഘട്ടങ്ങളിലായുള്ള ബിഡ്ഡിങ്ങില്‍ വിജിയിക്കുന്നവരായിരിക്കും ഇത്‌. എസ്‌ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്‌ ലിമിറ്റഡ്‌ നിയമിച്ച ആര്‍കോമിന്റെ വായ്‌പസ്ഥാപനങ്ങളായിരിക്കും ആര്‍കോം ആസ്‌തികള്‍ക്ക്‌ വേണ്ടിയുള്ള ഫണ്ട്‌ കണ്ടെത്തുന്ന നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുക എന്ന്‌ കമ്പനി പ്രസ്‌താവനയില്‍ പറഞ്ഞു.

Advertisement

ഇരുകമ്പനികളും ഇടപാട്‌ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌ വെളിപ്പെടുത്തും.

ഗോള്‍ഡ്‌മാന്‍ സാച്‌സ്‌, സിറ്റിഗ്രൂപ്പ്‌ ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ്‌ , ജെഎംഫിനാന്‍ഷ്യല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ഡേവിസ്‌ പോള്‍ക്‌ & വാര്‍ഡ്വെല്‍ എല്‍എല്‍പി , സിറില്‍ അമര്‍ചന്ദ്‌ മംഗള്‍ദാസ്‌, ഖെയ്‌താന്‍ & കമ്പനി , ഏണസ്റ്റ്‌ & യങ്‌ എന്നിവരാണ്‌ ഇടപാടിന്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌.

Best Mobiles in India

Advertisement

English Summary

Mukesh Ambani-led Reliance Jio will acquire mobile business assets including spectrum, mobile towers and optical fiber network of Reliance Communications-- owned by his younger brother Anil Ambani.