ഡിസംബറിൽ 85 ലക്ഷം ഉപയോക്താക്കളുമായി റിലയന്‍സ് ജിയോ മുന്നിൽ

ഡിസംബറില്‍ 85.6 ലക്ഷം ഉപയോക്താക്കളെയാണ് റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത്, ഇതോടെ ജിയോ ഉപയോക്താക്കളുടെ എണ്ണം 28.01 കോടിയിലെത്തി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ കാണുവാനായി സാധിക്കുന്നത്.


റിലയന്‍സ് ജിയോ ഉപയോക്താക്കളുടെ എണ്ണത്തില്‍ വൻ കുതിച്ചു കയറ്റമാണ് ഈയിടെയായി ഉണ്ടായിരിക്കുന്നത്. അനവധി ഓഫറുകൾ നൽകിവരുന്ന റിലയൻസ് ജിയോയ്ക്ക് ഇതൊരു മുന്നേറ്റമാണ്. അനവധി ഉപയോക്തക്കൾ ജിയോ അവരുടെ പ്രധാന വാർത്താവിനിമയ നെറ്വർക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.

Advertisement

അതേസമയം വോഡഫോണ്‍ ഐഡിയയുടെയും ഭാരതി എയര്‍ടെല്‍ ഉപയോക്താക്കളുടേയും എണ്ണത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ടെലികോം ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച ഡിസംബര്‍ മാസത്തെ കണക്കുകള്‍ പുറത്തുവിട്ടത്. ജിയോ ഉപയോഗിക്കുന്നവരുടെ എന്നതിൽ വലിയ വർധനവാണ് ടെലികോമിന്റെ റിപ്പോർട്ടിൽ നിന്നും കാണുവാൻ സാധിക്കുന്നത്.

Advertisement

ചെന്നൈയിൽ നിന്നും രാജസ്ഥാനിലേക്ക് ഫുഡ് ഡെലിവറി നടത്തി സ്വിഗ്ഗി

വാർത്താവിനിമയ നെറ്വർക്കുകൾ

ഡിസംബറില്‍ 85.6 ലക്ഷം ഉപയോക്താക്കളെയാണ് റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത്, ഇതോടെ ജിയോ ഉപയോക്താക്കളുടെ എണ്ണം 28.01 കോടിയിലെത്തി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ കാണുവാനായി സാധിക്കുന്നത്. ആകെ ജി.എസ്.എം, സി.ഡി.എം.എ എല്‍.ടി.ഇ ഉപയോക്താക്കളുടെ എണ്ണം 2018 നവംബറിലുണ്ടായിരുന്ന 117.17 കോടിയില്‍ നിന്നും 2018 ഡിസംബറില്‍ 117.6 കോടിയിലേക്ക് ഉയര്‍ന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

വോഡഫോണ്‍ ഐഡിയ്ക്ക് 23.32 ലക്ഷം ഉപയോക്താക്കളുടെ കുറവാണ് കാണിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയ്ക്ക് ആകെ 41.87 കോടി ഉപയോക്താക്കളാണുള്ളത്. എയര്‍ടെലിന്റെ ആകെ ഉപയോക്താക്കളുടെ എണ്ണം 34.03 കോടിയാണ്. 15.01 ലക്ഷം ഉപയോക്താക്കളെയാണ് ഡിസംബറില്‍ എയര്‍ടെലിന് മാത്രമായി നഷ്ടമായത്.

ടെലികോമുകൾ

വയര്‍ലെസ് സബ്‌സ്‌ക്രിപ്ഷനുകളുടെ കാര്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊഴികെ ഗുണകരമായ വളര്‍ച്ചയാണുണ്ടായതെന്നും ട്രായിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജിയോയുടെ കാര്യത്തിൽ ഇത് വളരെ ഗുണകരമായ ഒരു അവസ്ഥയാണ് കാണിക്കുന്നത്.

ഉപയോക്താക്കളുമായി റിലയന്‍സ് ജിയോ മുന്നിൽ

ടെലികോം രംഗത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ജിയോ കോടിക്കണക്കിന് ഉപയോക്താക്കളെ നേടിയെടുത്തത്. കൂടാതെ വ്യത്യസ്തമായ ഓഫറുകൾ കാഴ്ച്ച വയ്ക്കുന്നതും ജിയോ ഉപയോക്താക്കളുടെ എണ്ണം കൂട്ടുവാൻ കാരണമായി.

Best Mobiles in India

English Summary

Vodafone Idea, the largest telecom operator in terms of subscribers, lost around 23.32 lakh subscriptions and its base by December-end stood at 41.87 crore. The total subscriber base of Airtel was 34.03 crore, down 15.01 lakh from November, the data showed.