ജിയോ ഫോണിലേക്ക് കൂടുതല്‍ ഗെയിമുകള്‍ എത്തുന്നു...


ജിയോ ഫോണില്‍ വീണ്ടും ഓഫറുമായി എത്തുന്നു. ഇത്തവണ ഗെയിമുകള്‍ക്കാണ് അവസരം ഒരുക്കിയിരിക്കുന്നത്. അതായത് റിലയന്‍സ് ജിയോ ജിയോഗെയിം സ്‌റ്റോറിലും ജിയോഫോണിലും HTML5 ഗെയിമുകള്‍ക്കു വേണ്ടി മൊബൈല്‍ കണ്ടന്റ് റീട്ടെയിലര്‍, മൊബൈല്‍ സ്ട്രീംസ് എന്നിവയുമായി പങ്കാളിയായി. ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍, ജിയോഫോണ്‍ കൂടാതെ അടുത്തിടെ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ഗെയിംസ് സ്‌റ്റോര്‍ എന്നിവയ്ക്കായി HTML5 ഗെയിമുകളുടെ ഉയര്‍ന്ന നിലവാരം തിരഞ്ഞെടുക്കുന്നതിനുളള നിരവധി ഡെവലപ്പര്‍മാരുമായി മൊബൈല്‍ സ്ട്രീമുകള്‍ പ്രവര്‍ത്തിക്കുന്നു.

മൊബൈല്‍ സ്ട്രീമുകളുടെ മികച്ച വില്‍പനക്കാര്‍ ഉള്‍പ്പെടുന്ന കളര്‍പിന്‍, ഗെറ്റ്10, നിയോണ്‍ ബൈക്കര്‍ എന്നിവയാണ് ജിയോഗെയിസ് സ്‌റ്റോറില്‍ ലഭ്യമായ ടൈറ്റിലുകള്‍.

'നിലവില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്നദ്ധരാണ്, ഇന്ത്യന്‍ മൊബൈല്‍ സമ്പദ്ഘടനയില്‍ അവര്‍ വഹിച്ച സ്വാധീനവും മാര്‍ക്കറ്റില്‍ ആരംഭിച്ച ഉത്പന്നങ്ങളും ഞങ്ങളെ വളരെ ഏറെ ആകര്‍ഷിച്ചു. 2019ല്‍ റിലയന്‍സ് ജിയോയുമായി കൂടുതല്‍ ബന്ധം പുലര്‍ത്താനും അതു തുടര്‍ന്നു കൊണ്ടു പോകാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, എന്ന് സൈമണ്‍ ബക്കിംങ്ഹാം, മൊബൈല്‍ സ്ട്രീമിന്റെ സിഇഒ പറഞ്ഞത്.

പരസ്യപ്രചരണങ്ങളിലൂടെ അവരുടെ ഗെയിമുകള്‍ ധനസമ്പാദത്തിനായി ഉപയോഗിക്കുന്നുവെന്ന് മൊബൈല്‍ സ്ട്രീമുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയതു മുതല്‍ 200 ദശലക്ഷം പരസ്യങ്ങള്‍ മൂന്നു പേരുകളിലായി വിതരണം ചെയ്തിട്ടുണ്ട്, അവ ജനുവരിയില്‍ അവതരിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

ക്യാമറ ക്വാളിറ്റിയില്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറകളെപ്പോലും വെല്ലുവിളിക്കും ഈ സ്മാര്‍ട്ട്‌ഫോണുകള്‍

Most Read Articles
Best Mobiles in India
Read More About: reliance jio games jiophone

Have a great day!
Read more...

English Summary

Reliance Jio Bringd More Games In JioPhone