ജിയോ 2 ജിബി ഫ്രീ ഡേറ്റ പാക്കിന്റെ വാലിഡിറ്റി പിന്നെയും വര്‍ദ്ധിപ്പിച്ചു!


റിലയന്‍സ് ജിയോയുടെ ഡിജിറ്റല്‍ പാക്കിനെ കുറിച്ച് ഏവര്‍ക്കും അറിയാമല്ലോ? ഈ ഡേറ്റ പാക്കില്‍ പ്രതിദിനം 2ജിബി അധിക ഡേറ്റയാണ് ജിയോ നല്‍കുന്നത്. ഓഫര്‍ അവതരിപ്പിച്ച സമയത്ത് വാലിഡിറ്റി ഓഗസ്റ്റ് 6 വരെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പായ്ക്കിന്റെ കാലാവധി ഓഗസ്റ്റ് 14 വരെ നീട്ടിയിട്ടുണ്ട്.

Advertisement

ഒരു ടോപ്പ്-അപ്പ് എന്ന രീതിയിലാണ് പുതിയ ജിയോ ഡിജിറ്റല്‍ പാക്ക്, അതായത് നിങ്ങള്‍ നിലവില്‍ റീച്ചാര്‍ജ്ജ് ചെയ്തിട്ടുളള പ്ലാനിലേക്ക് ടോപ്പ്-അപ്പ് ആയി ചേര്‍ക്കാം. അതിലൂടെ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, സബ്‌സ്‌ക്രൈബ് ചെയ്തു ബന്ധപ്പെട്ട ഡേറ്റ, എസ്എംഎസ്, 2ജിബി അധിക ഡേറ്റ എന്നിവ ലഭിക്കും.

Advertisement

ഓഫര്‍ ലഭ്യമാകുന്നത്

മൈജിയോ ആപ്പ് വഴി തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. ഈ ഓഫറില്‍ ഉപയോക്താക്കളെ എങ്ങനെയാണ് തിരഞ്ഞെടുത്തതിനെ കുറിച്ച് ഒന്നും തന്നെ വ്യക്തമല്ല.

താത്പര്യമുളള ഉപയോക്താക്കള്‍ക്ക് മൈജിയോ ആപ്പ് സന്ദര്‍ശിച്ച് 'My Plans' എന്ന വിഭാഗത്തിന്റെ കീഴില്‍ കാണുന്ന ടോപ്പ്-അപ്പ് പ്ലാന്‍ തിരഞ്ഞെടുക്കാം.

റിലയന്‍സ് ജിയോ 549 രൂപ പ്ലാന്‍

ജിയോ 549 രൂപ പ്ലാനില്‍ വരിക്കാര്‍ക്ക് ആറു മാസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ഡേറ്റ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നു. കൂടാതെ മണ്‍സൂണ്‍ ഹങ്കാമ ഓഫറുളള ജിയോ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 101 രൂപ വിലയുളള പ്രത്യേക എക്‌സ്‌ച്ചേഞ്ച് ബോണസ് ഉളള 6ജിബി ഡേറ്റ വ്വൗച്ചറും ലഭിക്കും. അങ്ങനെ ആറു മാസത്തിനുളളില്‍ 90 ജിബി ഡേറ്റയാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഈ ഓഫര്‍ ലഭിക്കാനായി മണ്‍സൂണ്‍ ഹങ്കാമ ഓഫര്‍ തിരഞ്ഞെടുത്ത്, ഫീച്ചര്‍ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്തതിനു ശേഷം 549 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുക.

രജിസ്‌ട്രേഷനുകള്‍ ഉടന്‍ ആരംഭിക്കും

41-ാംമത്തെ വാര്‍ഷിക പൊതു യോഗത്തിലാണ് റിലയന്‍സ് ജിയോ, ജിയോ ഫോണ്‍ 2ഉും അതു പോലെ ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനവും പ്രഖ്യാപിച്ചത്. സവിശേഷതയുടെ കാര്യത്തില്‍ ജിയോഫോണ്‍ 2 മുന്‍തലമുറ മോഡലിനു സമാനമാണ്. QWERTY കീബോര്‍ഡും 4-വേ നാവിഗേഷനും ഉളളതിനാല്‍ ഡിസൈനില്‍ കുറച്ചു വ്യത്യാസമുണ്ട്.

ഇന്ത്യ കാത്തിരുന്ന അടുത്ത ജിയോ വിപ്ലവം എത്തുന്നു! ഒരു ജിബിക്ക് 2 രൂപ മതിയാകും ഇനി!

മൈജിയോ ആപ്പ് വഴിയും ജിയോ.കോം വെബ്‌സൈറ്റ് വഴിയും ഓഗസ്റ്റ് 15 മുതല്‍ ജിയോഫോണ്‍ 2ന്റേയും ജിഗാഫൈബറിന്റേയും രജിസ്‌ട്രേഷനുകള്‍ ആരംഭിക്കും. ജിയോഫോണ്‍ 2ന്റെ വില 2,999 രൂപയാണ്. ജിഗാഫൈബര്‍ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നത് പ്രതിമാസം 500 രൂപയാകുമെന്നു പ്രതീക്ഷിക്കുന്നു.

Best Mobiles in India

English Summary

Reliance Jio extends validity of digital pack offering 2GB data per day for free