ജിയോ ഫെസ്റ്റീവ് ഓഫര്‍ തുടരുന്നു: വേഗമാകട്ടേ!


ഓരോ ഉത്സവ സമയങ്ങളിലും അനേകം ഓഫറുകളാണ് ടെലികോം കമ്പനികളും മൊബൈല്‍ കമ്പനികളും നല്‍കുന്നത്. ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ ഡാറ്റ ഓഫറുകള്‍ ആദ്യം കൊണ്ടു വന്നത് ജിയോ ആണ്.അതിനു ശേഷമാണ് പല കമ്പനികളും ഇങ്ങനെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ കൊണ്ടു വരാന്‍ തുടങ്ങിയത്.

Advertisement

സാംസങ്ങ് ഗാലക്സി നോട്ട് 8ന്റെ പ്രധാന എതിരാളികൾ!

ജിയോ ഏറ്റവും ഒടുവില്‍ കൊണ്ടു വന്ന ഓഫര്‍ ആണ് ജിയോഫൈ ഓഫര്‍. ജിയോഫൈ വിപണിയില്‍ എത്തിയത് 1999 രൂപയ്ക്കാണ്. എന്നാല്‍ ഈ ഉത്സവ സമയത്ത് 1000 രൂപ കുറച്ച് 999 രൂപയ്ക്ക് ജിയോഫൈ നല്‍കുന്നുണ്ട്. സെപ്തംബര്‍ 20നാണ് ഈ ഓഫര്‍ ആരംഭിച്ചത്. റിലയല്‍സ് ജിയോയുടെ ഔദ്യോഗക വെബ്‌സൈറ്റില്‍ നിന്നും ജിയോഫൈ നിങ്ങള്‍ക്കു വാങ്ങാം.

Advertisement

പുതിയ ഐഒഎസ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശദ്ധിക്കുക!

നിങ്ങള്‍ അറിയേണ്ട ജിയോഫൈയുടെ പ്രധാന സവിശേഷതകള്‍...

1. ജിയോഫൈയുടെ ഡൗണ്‍ലോഡ് സ്പീഡ് 150Mbps വരേയും എന്നാല്‍ അപ്‌ലോഡ് സ്പീഡ് 50Mbpsഉും ആണ്.

2. ഉപഭോക്താക്കള്‍ക്ക് 4ജി വോള്‍ട്ട് സ്മാര്‍ട്ട്‌ഫോണ്‍ സേവനം 2ജി/3ജി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാം.

3. വീഡിയോ, എച്ച്ഡി വോയിസ് കോള്‍, എസ്എംഎസ്, വീഡിയോ കോണ്‍ഫറന്‍സ് എന്നിവ ജിയോ 4ജി വോയിസ് ആപ്പിലൂടെ ജിയോ വെബ്‌സൈറ്റ് വഴി ലഭിക്കുന്നു.

4. ജിയോ പറയുന്നത് ജിയോഫൈ 10 വൈഫൈ പ്രവര്‍ത്തനക്ഷമമായ ഉപകരണങ്ങളില്‍ ഉപയോഗിക്കാം എന്നാണ്, അതായത് സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്ലറ്റ്‌സ്, സ്മാര്‍ട്ട് ടിവി എന്നിങ്ങനെ. ബില്‍റ്റ്-ഇന്‍ റീച്ചാര്‍ജ്ജ് ചെയ്യാവുന്ന റീച്ചാര്‍ജ്ജബിള്‍ ബാറ്ററിയുമായാണ് ജിയോഫൈ എത്തുന്നത്.

Advertisement

5. അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന 2300എംഎഐച്ച് ബാറ്ററിയാണ് ജിയോഫൈയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

Advertisement

English Summary

Reliance Jio has extended its festive season offer for the sale of its 4G wi-fi device JioFi.