Jio Recharge Plans: ജിയോ റിച്ചാർജ്ജുകൾക്ക് ഇനി പുതിയ നിരക്കുകൾ; പ്ലാനുകൾ അവതരിപ്പിച്ചു


റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി പുതിയ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കുള്ള 199 രൂപയുടെ പ്ലാനിൽ തുടങ്ങി ഒരു വർഷത്തേക്കുള്ള 2,199 രൂപയുടെ പ്ലാൻ വരെയുള്ള ഓൾ ഇൻ വൺ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകൾക്കൊപ്പം സൗജന്യ ഓഫ്-നെറ്റ് കോളുകളും ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. പുതിയ പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസം, 56 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെയുള്ള കാലയളവുകളിലേക്കാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ പ്ലാനുകൾ ഡിസംബർ 6 മുതൽ പ്രാബല്യത്തിൽ വരും.

Advertisement

ആനുകൂല്യങ്ങളും വാലിഡിറ്റിയും

പുതുതായി അവതരിപ്പിച്ച പ്ലാനുകളിൽ ഏറ്റവും വിലകുറഞ്ഞ പ്ലാൻ 199 രൂപയുടെ പ്ലാനാണ്. ദിവസവും 1.5 ജിബി ഡാറ്റ, ജിയോ നെറ്റ്വർക്കിലേക്ക് സൗജന്യമായി അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കുകളിലേക്ക് 28 ദിവസത്തേക്ക് 1,000 മിനിറ്റ് കോൾ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 249 രൂപയുടെയും 349 രൂപയുടെയും പ്ലാനുകൾ യഥാക്രമം 2 ജിബി, 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾക്കും 28 ദിവസമാണ് കാലാവധി.

Advertisement

പുതിയ പ്ലാനുകളിൽ രണ്ട് മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളും ജിയോ പുറത്തിറക്കിയിട്ടുണ്ട്. 399 രൂപയുടെയും 444 രൂപയുടയും പ്ലാനുകളാണ് കമ്പനി രണ്ട് മാസത്തേക്കുള്ള പ്ലാനായി അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് യഥാക്രമം ദിവസേന 1.5 ജിബി, 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണിവ. പരിധിയില്ലാത്ത ജിയോ-ടു-ജിയോ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 2000 മിനുറ്റ് സൗജന്യ കോളുകളും ഈ രണ്ട് പ്ലാനുകളിലൂടെയും കമ്പനി നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോ 1,776 രൂപയുടെ ഓൾ-ഇൻ-വൺ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

മൂന്ന് മാസത്തെ വാലിഡിറ്റി ആവശ്യമുള്ളവർക്കായി കമ്പനി അവതരിപ്പിച്ചത് പ്രധാനമായും 2 പ്ലാനുകളാണ്. 555 രൂപ, 599 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്. 555 രൂപ പ്ലാനിലൂടെ ദിവസേന 1.5ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭ്യമാകുക. 599 രൂപയുടെ പ്ലാനിൽ ഉപയോക്താവിന് ദിവസേന 2 ജിബി ഡാറ്റ ലഭിക്കും. ജിയോ നെറ്റ്വർക്കിലേക്ക് സൗജന്യ കോളുകൾ നൽകുന്നതിനൊപ്പം 3000 മിനുറ്റ് മറ്റ് നെറ്റ്വർക്കിലേക്ക് സൗജന്യ കോളുകളും കമ്പനി നൽകുന്നുണ്ട്.

ഓൾ ഇൻ വൺ പ്ലാനുകളിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു പ്ലാൻ 1 വർഷത്തേക്കുള്ള പ്ലാനാണ്. 2,199 രൂപ നിരക്കിലാണ് ഈ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിരക്ക് കാണുമ്പോൾ കൂടുതലാണെന്ന് തോന്നുമെങ്കിലും മറ്റ് പ്ലാനുകളുടെ വാലിഡിറ്റിയും ഓഫറുകളും പരിശോധിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യാവുന്ന ഒരു പ്ലാനാണ് ഇത്. എല്ലാ ദിവസവും 1.5 ജിബി ഡാറ്റയാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ അൺലിമിറ്റഡ് ജിയോ-ടു-ജിയോ കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് 12,000 മിനിറ്റ് കോളുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ഇവ കൂടാതെ കുറഞ്ഞ വിലയിൽ മൂന്ന് പുതിയ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 129 രൂപ, 329 രൂപ, 1,299 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ വരുന്നത്. 129 പ്ലാൻ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റയും 1,000 മിനിറ്റ് ഓഫ്-നെറ്റ് കോളുകളും ലഭ്യമാക്കും. 329 രൂപയുടെ പ്ലാൻ 6 ജിബി ഡാറ്റയും മറ്റ് നെറ്റ്‌വർക്കുകൾക്ക് 3,000 മിനിറ്റ് കോളുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. 1,299 രൂപയുടെ പ്ലാൻ 24 ജിബി ഡാറ്റയും വർഷത്തിൽ 12,000 എഫ്യുപി മിനിറ്റുകളും നൽകുന്നു. ഇത് കൂടാതെ ജിയോ ക്ലൗഡ്, ജിയോ ഹെൽത്ത് ക്ലബ്, ജിയോ സിനിമ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി എന്നിവയിലേക്കുള്ള ആക്സസസും പല പ്ലാനുകളിലും കമ്പനി നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: എയർടെൽ, റീലയൻസ് ജിയോ എന്നിവയുടെ പ്രീപെയ്‌ഡ്‌ പ്ലാനുകൾ: മികച്ചത് ഏത് ?

Best Mobiles in India

English Summary

Reliance Jio has finally announced new tariffs plans for its customers. The 'All in One' plans start at Rs. 199 for a month and go up to Rs. 2,199 a year. It includes free off-net calls, as well. The new plans are valid for 28 days, 56 days, 84 days, and 365 days. These plans will be effective from December 6. So, here are the details of the newly launched plans.