ജിയോ ഇന്ററാക്ട്: സെലിബ്രിറ്റി താരങ്ങളുമായി ലൈവ് വീഡിയോ കോള്‍ ചെയ്യാം..!


റിലയന്‍സ് ജിയോ വീണ്ടുമൊരു സേവനവുമായി എത്തുന്നു. അതായത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അധിഷ്ഠിത ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് വീഡിയോ പ്ലാറ്റ്‌ഫോമായ 'ജിയോ ഇന്ററാക്ട്' അവതരിപ്പിച്ചു.

Advertisement

വീഡിയോ കോള്‍ സെന്ററുകള്‍, വീഡിയോ കാറ്റലോഗ്, വിര്‍ച്ച്വല്‍ ഷോറൂമുകള്‍, വീഡിയോ ഇ-കൊമേഴ്‌സ് തുടങ്ങിയ കിടിലന്‍ ഫീച്ചറുകളാണ് ഇതിലുളളത്. ചിത്രങ്ങളുടെ പ്രമോഷന്‍, ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് എന്നിവയുടെ ശ്രദ്ധാ കേന്ദ്രമായി ജിയോ ഇന്ററാക്ട് മാറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Advertisement

പ്ലാറ്റ്‌ഫോമിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത്, സെലിബ്രിറ്റി താരങ്ങളുമായുളള ലൈവ് വീഡിയോ കോള്‍ ആണ്. അമിതാബ് ബച്ചന്റെ കോമഡി നാടകമായ 102 നോട്ടൗട്ട് ആയിരിക്കും പ്ലാറ്റ്‌ഫോമിലെ ആദ്യ ഷോ. ഷോക്കിടെ ബച്ചനുമായി ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകളും നടത്താം. സിനിമ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഉപയോക്താക്കള്‍ക്ക് വീഡിയോ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനും കഴിയും.

ജിയോയുടെ 186 മില്ല്യന്‍ ഉപഭോയോക്താക്കളുടേയും 150 മില്ല്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടേയുമിടയില്‍ മൂവി പ്രമോഷന്‍, ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് എന്നിവയ്ക്കു പ്രചാരം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.

ആഴ്ചകള്‍ക്കുളളില്‍ തന്നെ രാജ്യത്തുടനീളം വീഡിയോ കോള്‍ സെന്ററുകള്‍ വീഡിയോ കാറ്റലോഗ്, വെര്‍ച്ച്വല്‍ ഷോറൂമുകള്‍ എന്നിവയും ആരംഭിക്കും. മൈജിയോ ആപ്പ് വഴി ജിയോ ഇന്ററാക്ട് ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്താണ് ജിയോയുടെ ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.

Advertisement

ആമസോണിന്റെ ഈ പദ്ധതി നിങ്ങള്‍ വിശ്വസിക്കുമോ?

Best Mobiles in India

Advertisement

English Summary

Reliance Jio Launches AI-Based Brand Engagement Video Platform Jio Interact