വീണ്ടും ജിയോ പെരുമഴ: റീച്ചാര്‍ജ്ജ് ഓഫറിനോടൊപ്പം ക്യാഷ്ബാക്ക് ഓഫറും


വീണ്ടും പുതിയ ഓഫറുമായി ജിയോ രംഗത്ത്. ടെലികോം മേഖലയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ജിയോ ആദിപത്യം സ്ഥാപിച്ചത്. ഐപിഎല്‍ സീസണ്‍ മുതലാക്കി കൂടുതല്‍ ഉപയോക്താക്കളെ നേടാനുളള ജിയോയുടെ തന്ത്രം ഫലിച്ചു എന്നു തന്നെ പറയാം. അതായത് മാര്‍ച്ചിലെ കണക്കു പ്രകാരം 94 ലക്ഷം പുതിയ വരിക്കാരെയാണ് ജിയോ നേടിയിരിക്കുന്നത്.

ഇപ്പോള്‍ ജിയോയുടെ പുതിയ ഓഫര്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കു വേണ്ടിയാണ്. ഡിജിറ്റല്‍ പേയ്‌മെന്റ് പോര്‍ട്ടലായ ഫോണ്‍ പേയുമായി സഹകരിച്ച് 'ഹോളിഡേ ഹംഗാമ' എന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫര്‍ പ്രകാരം 399 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 100 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് 399 രൂപ പ്ലാന്‍ നിങ്ങള്‍ക്ക് 299 രൂപയ്ക്കു ലഭിക്കുമെന്നു സാരം.

ഈ 100 രൂപയില്‍ 50 രൂപ മൈജിയോ ആപ്പ് വഴിയും ബാക്കി 50 രൂപ ഫോണ്‍ പേ വഴിയുമാണ്. മൈജിയോ ആപ്പു വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. 399 രൂപ റീച്ചാര്‍ജ്ജ് പ്ലാനില്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ 1.5 ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ആകെ 126ജിബി ഡേറ്റ ഈ പ്ലാനില്‍ നിങ്ങള്‍ക്കു ലഭിക്കും.

നിങ്ങളുടെ ഫോണിലെ അക്ഷരങ്ങൾ വലുപ്പമുള്ളത് ആക്കുന്നത് എങ്ങനെ?

ഈ ഓഫര്‍ എങ്ങനെ നേടാമെന്നു നോക്കാം.

സ്‌റ്റെപ്പ് 1: ആദ്യം മൈജിയോ ആപ്പ് ലോഗിന്‍ ചെയ്ത് റീച്ചാര്‍ജ്ജ് ടാബില്‍ ടാപ്പ് ചെയ്യുക.

സ്‌റ്റെപ്പ് 2: ഇനി 'Buy' എന്ന ബട്ടണില്‍ ടാപ്പു ചെയ്താല്‍ ആപ്പ് നിങ്ങളെ പേയ്‌മെന്റ് പേജിലേക്ക് കൊണ്ടു പോകും. അപ്പോള്‍ തന്നെ 50 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിച്ചു കഴിഞ്ഞു എന്നു മനസ്സിലാക്കുക.

സ്‌റ്റെപ്പ് 3: അവിടെ പേയ്‌മെന്റ് ഓപ്ഷനില്‍ നിന്നും ഫോണ്‍പി വാലറ്റ് തിഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4: അതിനു ശേഷം നിങ്ങളുടെ ഫോണ്‍പി അക്കൗണ്ടില്‍ പ്രവേശിച്ച് നിങ്ങളുടെ ഫോണ്‍ നമ്പരും OTPയും സ്ഥിരീകരിക്കുക.

സ്‌റ്റെപ്പ് 5: ഇനി ഫോണ്‍പി വാലറ്റ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. അപ്പോള്‍ നിങ്ങളുടെ ഫോണ്‍പി അക്കൗണ്ടില്‍ 50 രൂപ ക്യാഷ്ബാക്ക് ലഭിച്ചു എന്നു മനസ്സിലാക്കാം.

Most Read Articles
Best Mobiles in India
Read More About: jio telecom news technology

Have a great day!
Read more...

English Summary

Reliance Jio Launches Holiday Hungama Offer With Rs 100 Discount