5,300 രൂപ വരെയുള്ള ആനുകൂല്യങ്ങൾ അവതരിപ്പിച്ച് റിലയൻസ് ജിയോ റിയൽമി യൂത്ത് ഓഫർ


റിലൈൻസ് ജിയോ എന്നും പുതുപുത്തൻ ഓഫറുകളാണ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, മറ്റൊരു ഓഫറുമായി റിലയൻസ് ജിയോ എത്തിയിരിക്കുന്നു.

റിയൽമി ഫോൺ ഉപയോഗിക്കുന്ന ജിയോ ഉപയോക്താക്കൾക്കായി ജിയോ റിയൽമി യൂത്ത് പുത്തൻ ഓഫറുമായി റിലയൻസ് ജിയോ രംഗത്ത്. റിയൽമി ഫോൺ വാങ്ങുന്ന ജിയോ ഉപയോക്താക്കൾക്ക് 5,300 രൂപ വരെയുളള ഓഫറുകളാണ് ജിയോ ഇന്ന് നൽകുവനായി പോകുന്നത്.

മൈ ജിയോ ആപ്പ്

എല്ലാ റിയൽമി സ്മാർട്ഫോൺ ഉപയോക്താക്കൾക്കും ജിയോ റിയൽമി യൂത്ത് ഓഫർ ലഭ്യമാണ്. ഈ ഓഫറിൽ റിയൽമി ഫോൺ വാങ്ങുന്ന ജിയോ ഉപയോക്താക്കൾക്ക് 100 രൂപയുടെ 18 ഡിസ്കൗണ്ട് കൂപ്പണുകൾ മൈ ജിയോ ആപ്പ് വഴി ലഭിക്കും.

ഈ ഓഫർ

ഈ ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾ ജിയോയുടെ 299 രൂപയുടെ റീചാർജ് പ്ലാൻ ആക്ടിവേറ്റ് ചെയ്യണം. ഇതിനുപുറമേ ബുക്ക്മൈ ഷോയിലൂടെ രണ്ടു സിനിമാ ടിക്കറ്റുകൾക്ക് 50 ശതമാനം വീതം ഡിസ്കൗണ്ട് ലഭിക്കും. ക്ലിയർട്രിപ്പിലൂടെ 3,250 രൂപ ക്യാഷ്ബാക്കും കിട്ടും.

റിയൽമി 3 പ്രോ

ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിയൽമി തങ്ങളുടെ പുതിയ സ്മാർട്ഫോണായ റിയൽമി 3 പ്രോ അവതരിപ്പിച്ചത്. റിയൽമി 3പ്രോയ്ക്ക് രണ്ടു വേരിയന്റുകളാണുളളത്.

4 ജി.ബിയും 64 ജിബി സ്റ്റോറേജുമുളള വേരിയന്റും 6 ജി.ബി സ്റ്റോറേജും 128 ജി.ബി സ്റ്റോറേജുമുളള വേരിയന്റുമാണ് വിൽപനയ്ക്കെത്തിയത്.

ഈ സ്മാർട്ട്ഫോൺ വേരിയന്റ്

4GB+64GB വേരിയന്റിന് 13,999 രൂപയും 6GB+128 GB വേരിയന്റിന് 16,999 രൂപയുമാണ് വില. ഫോണിന്റെ ആദ്യ വിൽപന ഏപ്രിൽ 29 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലും റീൽമി.കോമിലും തുടങ്ങും. അധികം വൈകാതെ തന്നെ ഓഫ്‌ലൈൻ സ്റ്റോറുകളിലും ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തും.

ജിയോ

ഗ്രേ, ബ്ലൂ, പർപ്പിൾ എന്നീ മൂന്നു നിറങ്ങളാണ് റിയൽമി 3 പ്രോയ്ക്കുളളത്. 6.3 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റേത്. ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്.

റിയൽമി

6 ജി.ബിയാണ് റാം, 16 മെഗാപിക്സലാണ് പ്രൈമറി ക്യാമറ. 5 മെഗാപിക്സലാണ് സെക്കൻഡറി ക്യാമറ. സെൽഫി ക്യാമറ 25 മെഗാപിക്സലാണ്. 128 ജി.ബിയാണ് സ്റ്റോറേജ് കപ്പാസിറ്റി. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് മുഖേന 256 ജി.ബി വരെ വർധിപ്പിക്കാൻ സാധിക്കും.

Most Read Articles
Best Mobiles in India
Read More About: reliance jio offer news

Have a great day!
Read more...

English Summary

Customers will also get a 50 per cent discount up to Rs 100 purchase of two movie tickets on BookMyShow. and also up to Rs. 3,250 cashback on Cleartrip. Jio subscribers can also avail coupon benefits from Ferns and Petals in which they will receive Rs 150 off on Rs 750.