ജിയോലിങ്ക് ഉപയോക്താക്കള്‍ക്കായി കിടിലന്‍ ഓഫറുകൾ


ടെലികോം വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. ഡബിള്‍ ധമാക്ക എന്ന ഓഫറിനു പിന്നാലെയാണ് ഇത്. അതില്‍ തിരഞ്ഞെടുത്ത പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 1.5ജിബി അധിക ഡേറ്റയാണ് വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ ജിയോലിങ്ക് ഉപയോക്താക്കളെ ലക്ഷ്യം വച്ച് പുതിയ ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്.

ഹൈ-സ്പീഡില്‍ ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്ന ഇന്‍ഡോര്‍ 4ജി വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സേവനമാണ് ജിയോലിങ്ക്. ജിയോ അവതരിപ്പിച്ച മൂന്നു ജിയോലിങ്ക് പ്ലാനുകളാണ് 699 രൂപ, 2099 രൂപ, 4199 രൂപ. ഈ ഡേറ്റ പ്ലാനുകളുടെ ആനുകൂല്യങ്ങള്‍ ഇവിടെ നോക്കാം.

ജിയോലിങ്ക് 699 രൂപ പ്ലാന്‍

ജിയോയുടെ 699 രൂപ പ്ലാനില്‍ 5ജിബി ഡേറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. ദിവസേനയുളള ലിമിറ്റ് കഴിഞ്ഞാല്‍ 64Kbps സ്പീഡായിരിക്കും. നിലവില്‍ ഈ പ്ലാനില്‍ 16ജിബി അധിക ഡേറ്റയും നല്‍കുന്നുണ്ട്. അങ്ങനെ ഉപയോക്താക്കള്‍ക്ക് ഒരു മാസം 156ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. കോളുകളും എസ്എംഎസും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നില്ല. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. എന്നാല്‍ ഇതില്‍ ജിയോ ആപ്ലിക്കേഷന്‍ സൗജന്യ സബ്‌സ്‌ക്രീപ്ഷന്‍ ഉണ്ട്.

ജിയോലിങ്ക് 2,099 രൂപ പ്ലാന്‍

ഈ പ്ലാനില്‍ ജിയോ നല്‍കുന്നത് ഹൈ സ്പീഡ് 5ജിബി ഡേറ്റ പ്രതിദിനമാണ്. ദിവസേനയുളള പരിധി കഴിഞ്ഞാല്‍ 64Kbps ആയി ഡേറ്റ സ്പീഡ് കുറയും. ഈ പ്ലാനിലും സൗജന്യ കോളോ അതു പോലെ എസ്എംഎസോ ഇല്ല. കൂടാതെ ഇതില്‍ 48ജിബി അധിക ഡേറ്റയും നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ 538ജിബി ഡേറ്റയാണ് ലഭിക്കുന്നത്. സൗജന്യമായി ജിയോ ആപ്പ് സ്ബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നുണ്ട്. പ്ലാന്‍ വാലിഡിറ്റി 98 ദിവസമാണ്.

ജിയോലിങ്ക് 4199 രൂപ പ്ലാന്‍

ഈ പ്ലാനിലും 5ജിബി ഹൈസ്പീഡ് ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. പ്രതിദിന ഡേറ്റ പരിധി കഴിഞ്ഞാല്‍ 64Kbps ഡേറ്റ സ്പീഡാണ് ലഭിക്കുന്നത്. 96ജിബി അധിക ഡേറ്റ ഈ പ്ലാനില്‍ നല്‍കുന്നുണ്ട്. അങ്ങനെ മൊത്തത്തില്‍ 1076ജിബി ഡേറ്റ നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ ഇതിനോടൊപ്പം സൗജന്യമായി ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷനും ഉണ്ട്. ഈ പ്ലാനിലും സൗജന്യ കോളോ അതു പോലെ എസ്എംഎസോ ഇല്ല. പ്ലാന്‍ വാലിഡിറ്റി 196 ദിവസമാണ്.

ചില കോടിക്കണക്കുകൾ; മുകേഷ് അംബാനി ലോക കോടീശ്വരന്മാരിൽ പതിനഞ്ചാമത്! ആസ്തി 2.75 ലക്ഷം കോടി!

നിങ്ങള്‍ ഒരു ജിയോലിങ്ക് ഉപയോക്താവാണോ? അങ്ങനെയെങ്കില്‍ ജിയോ അവതരിപ്പിച്ച പുതിയ പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? കമന്റ്‌സ് സെക്ഷന്‍ വഴി നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക.

Most Read Articles
Best Mobiles in India
Read More About: jio news technology

Have a great day!
Read more...

English Summary

Reliance Jio rolls out 3 data plans for JioLink users