ജിയോ തിരുത്തിയ പ്ലാനുകള്‍: വാലിഡിറ്റി കുറച്ചു, വില കൂട്ടി!


ടെലികോം വിപണിയിയെ മാറ്റിമറിച്ച റിലയന്‍സ് ജിയോ ഇപ്പോള്‍ പ്രധാനപ്പെട്ട എല്ലാ പ്ലാനുകളും പുതുക്കി. ഈ പുതുക്കിയ പ്ലാനുകളുടെ വാലിഡിറ്റി കുറയുകയും ചെയ്തു.

Advertisement

15,000 രൂപയ്ക്കു താഴെയുളള ഏതു ഫോണ്‍ നിങ്ങള്‍ തിരഞ്ഞെടുക്കും?

റിലയന്‍സ് ജിയോയുടെ ഏറ്റവും ജനപ്രീയ പ്ലാന്‍ ആയ 399 രൂപയുടെ പ്ലാന്‍ ആണ് വില വര്‍ദ്ധിപ്പിച്ചത്. ഇതു കൂടാതെ കമ്പനി അതിന്റെ ചില പദ്ധതികള്‍ക്കും ആനുകൂല്യം നല്‍കിയിട്ടുണ്ട്.

Advertisement

ജിയോയുടെ പുതുക്കിയ പ്ലാനുകള്‍ ഏതൊക്കെ എന്നു നോക്കാം...

399 രൂപ പ്ലാന്‍

399 രൂപയുടെ പ്ലാന്‍ വാലിഡിറ്റി ആദ്യം 84 ദിവസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്ലാന്‍ വാലിഡിറ്റി 84 ദിവസത്തില്‍ നിന്നും 70 ദിവസമാക്കി കുറച്ചു. മറ്റു ആനുകൂല്യങ്ങള്‍ എല്ലാം തന്നെ ഒരു പോലെയാണ്. പ്രതിദിനം എഫ്യുപി ലിമിറ്റ് 1ജിബിയും.

459 രൂപ പ്ലാന്‍

ഈ പുതിയ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്. 399 രൂപയുടെ അതേ ഡാറ്റ തന്നെയാണ് ഈ പ്ലാനിലും. 84ജിബി ഡാറ്റയാണ് ഈ പ്ലാനില്‍, അതായത് പ്രതി ദിനം 1ജബി ഡാറ്റ. പ്രതി ദിനം എഫ്യുപി ലിമിറ്റ് 1ജിബിയാണ്.

509 രൂപ പ്ലാന്‍

509 രൂപയുടെ പ്ലാന്‍ വാലിഡിറ്റി 56 ദിവസത്തില്‍ നിന്നും 49 ദിവസമാക്കി കുറച്ചു. അതു പോലെ തന്നെ ഡാറ്റയും 112 ജിബിയില്‍ നിന്നും 98ജിബി വരെ ആക്കിയിട്ടുണ്ട്. പ്രതി ദിനം എഫ്യുപി ലിമിറ്റ് 2ജിബി.

999 രൂപ പ്ലാന്‍

ഈ പ്ലാനില്‍ ആദ്യം 90 ജിബി ഡാറ്റയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതു കുറച്ച് 60ജിബി ഡാറ്റയാക്കിയിട്ടുണ്ട്. ഈ പ്ലാനില്‍ എഫ്യുപി ലിമിറ്റ് ഇല്ല.

1999 രൂപ പ്ലാന്‍

ഈ പുതിയ പ്ലാനിന്റെ വാലിഡിറ്റി 180 ദിവസമാണ്. 125ജിബി ഡാറ്റ എഫ്യുപി ലിമിറ്റ് ഇല്ലാതെ നല്‍കുന്നു.

ഈ പുതിയ പ്ലാനിന്റെ വാലിഡിറ്റി 180 ദിവസമാണ്. 125ജിബി ഡാറ്റ എഫ്യുപി ലിമിറ്റ് ഇല്ലാതെ നല്‍കുന്നു.

210 ദിവസത്തില്‍ നിന്നും ഈ പ്ലാന്‍ വാലിഡിറ്റി 360 ദിവസമായി കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഡാറ്റ ഓഫറകള്‍ 380 ജിബിയില്‍ നിന്നും 350 ജിബിയാക്കി കുറച്ചു.

Best Mobiles in India

English Summary

Reliance Jio increased prices of its 'most popular' Rs 399 plan. Other than this, the company also reduced benefits being offered under some of its plans as well as launched few new plans.