റിലയൻസ് ജിയോ വിവോ ക്രിക്കറ്റ് ഓഫർ: 10,000 രൂപ വരെ ആനുകൂല്യം നേടൂ ഒപ്പം സ്മാർട്ഫോണുകളും

23,990 രൂപ വിലയുള്ള വിവോയുടെ വി15 (6 ജി.ബി റാം) ജിയോ–വിവോ ക്രിക്കറ്റ് ഓഫർ എന്നു പറഞ്ഞാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 10,000 രൂപയുടെ ഇളവിനൊപ്പം 299 രൂപയ്ക്ക് ജിയോ സിം റീചാർജ് ചെയ്താല്‍ 3.3 ടി.ബി, 4G ഡേ


സ്മാർട് ഫോൺ നിർമിതാക്കളായ വിവോയും ടെലികോം കമ്പനി റിലയന്‍സ് ജിയോയും ചേർന്ന് വൻ ഓഫർ വിൽപന നടത്തുന്നു. വിവോയുടെ പുതിയ വിവോ വി15, വി15 പ്രോ ഹാൻഡ്സെറ്റുകളാണ് ജിയോയുടെ വൻ ഓഫറിൽ വിൽക്കുന്നത്. 10,000 രൂപയുടെ ആനുകൂല്യമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം വിവോയുടെ അധിക ഇളവായി 2,000 രൂപയും എസ്.ബി.ഐ കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം ഇളവും ലഭിക്കും. മൊത്തത്തിൽ ഏകദേശം 13,000 രൂപ ഇളവ് ലഭിക്കും.

Advertisement

വിവോ വി15

23,990 രൂപ വിലയുള്ള വിവോയുടെ വി 15 (6 ജി.ബി റാം) ജിയോ-വിവോ ക്രിക്കറ്റ് ഓഫർ എന്നു
പറഞ്ഞാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 10,000 രൂപയുടെ ഇളവിനൊപ്പം 299 രൂപയ്ക്ക് ജിയോ സിം
റീചാർജ് ചെയ്താല്‍ 3.3 ടി.ബി, 4G ഡേറ്റയും ലഭിക്കും.

Advertisement
ജിയോ

10,000 രൂപയിൽ 6,000 രൂപ ക്യാഷ്ബാക്ക് ആയാണ് നൽകുന്നത്. ഈ തുക 'മൈജിയോ' ആപ്പിലേക്കാണ്
പോകുന്നത്. 150 രൂപയുടെ 40 ഡിസ്കൗണ്ട് കൂപ്പണുകളായി ഉപയോഗിക്കാം. ശേഷിക്കുന്ന 4,000 രൂപ കൂപ്പണുകളായാണ് ലഭിക്കുക. ജിയോയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സർവീസുകളിൽ നിന്നു സാധനങ്ങൾ വാങ്ങുമ്പോഴാണ് 4,000 രൂപയിലെ കൂപ്പണുകള്‍ ഉപയോഗിക്കാൻ കഴിയുക.

വിവോ V15 പ്രോ: 32 മെഗാപിക്സൽ പോപ്-അപ് സെല്‍ഫി ക്യാമറ

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവോയുടെ V15 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുറത്തേക്കു
വരുന്ന, 32 മെഗാപിക്സൽ സെല്‍ഫി ക്യാമറയാണ് ഇതിന്റെ പ്രധാന ആകര്‍ഷണിയതകളില്‍ ഒന്ന്.
പിന്നിലാകട്ടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേല്‍നോട്ടമുള്ള ക്യാമറ ത്രയവുമുണ്ട്. പോപ്-അപ് സെല്‍ഫി ക്യാമറ കൊണ്ടുവന്നതിലൂടെ അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്‌പ്ലെയുള്ള സ്‌ക്രീന്‍ നല്‍കാന്‍ വിവോയ്ക്ക് കഴിഞ്ഞു. അഞ്ചാം തലമുറയിലുള്ള ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള, 19.5:9 അനുപാതത്തിലുള്ള ഡിസ്‌പ്ലെയും മറ്റുമടങ്ങുന്ന ഒന്നാണ് ഈ സ്മാർട്ട്ഫോൺ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 675 AIE പ്രൊസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. സ്‌ക്രീനിനുള്ളില്‍ തന്നെ സ്ഥാപിച്ച ഫിംഗര്‍പ്രിന്റ് സെന്‍സറിന് കൂടിയ പിക്‌സല്‍ സാന്ദ്രതയുണ്ട്. അതുകൊണ്ട് അണ്‍ലോക് ചെയ്യല്‍ വളരെ ലളിതമായിരിക്കും. മുൻപ് സാധ്യമല്ലാതിരുന്ന രീതിയില്‍ നൂതനത്വമടങ്ങുന്ന ടെക്‌നോളജിയാണ് ഇതിന്.

പോപ്-അപ് ക്യാമറ

കൂടാതെ, ഫെയസ് അണ്‍ലോക്കും പോപ്-അപ് ക്യാമറയിലൂടെ സാധ്യമാക്കിയിട്ടുണ്ട്. വേഗത്തിലും സുരക്ഷിതമായും ഫോണ്‍ അണ്‍ലോക് ചെയ്യാം. മുന്‍ ക്യാമറയ്ക്ക് പോര്‍ട്രെയ്റ്റ് ലൈറ്റിങ് പോലെയുള്ള മോഡുകളും എ.ഐ ബ്യൂട്ടിഫിക്കേഷനും ഉണ്ട്. സ്‌പെക്ട്രം റിപ്പിള്‍ ഡിസൈന്‍ എന്നാണ് ഫോണിന്റെ നിര്‍മിതിയെ വിവോ വിളിക്കുന്നത്.

സൂപ്പര്‍ അമോലെഡ് പാനല്‍

ഇരട്ട സിം ഉപയോഗിക്കാവുന്ന ഈ ഫോണിന് ആന്‍ഡ്രോയിഡ് 9.0 പൈ കേന്ദ്രമാക്കി നിര്‍മിച്ച
ഫണ്‍ ടച്ച് ഒ.എസ് 9 ആണ് സോഫ്റ്റ്‌വെയര്‍. 6.39-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള
ഡിസ്‌പ്ലെയാണ് വിവോ V15 പ്രോയ്ക്ക് നല്‍കിയിരിക്കുന്നത്. അള്‍ട്രാ ഫുള്‍വ്യൂ ഡിസ്‌പ്ലെ എന്ന് വിവോ വിളിക്കുന്ന സ്‌ക്രീന്‍ സൂപ്പര്‍ അമോലെഡ് പാനലാണ്.

പിന്‍ ക്യാമറ സിസ്റ്റം

പിന്നിലെ പ്രധാന ക്യാമറയ്ക്ക് 48 മെഗാപിക്സൽ പ്രൈമറി ക്വാഡ് പിക്‌സല്‍ സെന്‍സര്‍ ആണുളളത്.(എഫെക്ടീവ് പിക്‌സല്‍സ് 12 എംപി.) f/1.8 അപേച്ചറുള്ള ഈ ക്യാമറ മനോഹരമായ ചിത്രങ്ങളെടുക്കുമെന്നാണ് ധാരണ. രണ്ടാമത്തെ സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറയ്ക്ക് എട്ടു മെഗാപിക്സൽ സെന്‍സറാണുള്ളത്. f/2.2 അപേച്ചറുള്ള ഈ ക്യാമറ കൂടുതല്‍ വിശാലമായ ദൃശ്യങ്ങള്‍ പകര്‍ത്തും. മൂന്നാത്തെ ക്യമറ 5 മെഗാപിക്സലാണ്. ഇത് ഡെപ്ത് വിവരം ശേഖരിക്കാനാണ്. പിന്‍ ക്യാമറ സിസ്റ്റം ഉപയോഗിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ എ.ഐ ബോഡി ഷെയ്പിങ്, എ.ഐ പോര്‍ട്രെയ്റ്റ് ലൈറ്റിങ് തുടങ്ങിയ ഫങ്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഫാസ്റ്റ് ചാര്‍ജിങ്

ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ജൈറോസ്‌കോപ്, പ്രോക്‌സിമറ്റി സെന്‍സര്‍ തുടങ്ങിയവയുടെ സാന്നിധ്യവുമുണ്ട്. 3700 mAh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഡ്യൂവല്‍ എൻജിന്‍ ഫാസ്റ്റ് ചാര്‍ജിങ് ശക്തിയുള്ള ഫോണിന് 0-24 ശതമാനം ചാര്‍ജ് 15 മിനിറ്റിനുള്ളില്‍ ചെയ്യാനാകും. 6 ജി.ബി റാമും, 128 ജി.ബി സംഭരണ ശേഷിയുമുള്ള വേരിയന്റിന്റെ വില 28,990 രൂപയാണ്.

നിര്‍മാണ മികവ്

നിര്‍മാണ മികവ് നോക്കുന്നവര്‍ക്ക് വളരെ ആകര്‍ഷകമാണ് വിവോ V15 പ്രോ. അതേസമയം, പ്രൊസസിങ് ശക്തിയാണ് ഇഷ്ടമെങ്കില്‍ പോക്കൊ F1 പോലെയുള്ള മോഡലുകള്‍ വേണമെങ്കില്‍ പരിഗണിക്കാം.

ഇത്തരം ആനുകൂല്യങ്ങളുടെ വിവരങ്ങൾ താഴെ:

റീചാർജിനുള്ള ക്യാഷ്ബാക്ക് മൂല്യം: 150; വൗച്ചറുടെ എണ്ണം: 40; ആകെ ആനുകൂല്യം: Rs. 6,000

ആനുകൂല്യങ്ങളുടെ വിവരങ്ങൾ

• പേയ്മെന്റ് ക്യാഷ് ബാക്ക് ഫ്ലൈറ്റ് ബുക്കിംഗിൽ 1,000

• പരമാവധി കുറഞ്ഞ രൂപ Rs. 100 ബഹ്റൂസ് ബിരിയാണിയിൽ

• പരമാവധി കുറഞ്ഞ രൂപ Rs. 100 ഫാസോസുകളിൽ
• പരമാവധി കുറഞ്ഞ രൂപ Rs. 150 മിന്ത്രയിൽ
• പരമാവധി കുറഞ്ഞ രൂപ Rs. ഫസ്റ്റ് ക്രൈ. കോമിൽ-ൽ 500
• പരമാവധി കുറഞ്ഞ രൂപ Rs. 1,200 സൂംകാറിൽ
• പരമാവധി ക്യാഷ്ബാക്ക് Rs. ആഭ്യന്തര ഹോട്ടലിലെ ബുക്കിംഗിന് 750 രൂപയും. അന്തർദേശീയ ഹോട്ടൽ ബുക്കിംഗിൽ ക്ലൈസ്റ്റാപ്പ് വാലറ്റിൽ 1,000 രൂപയാണ്.

Best Mobiles in India

English Summary

It’s summer, and cricket season with the IPL 2019 underway. To make the most of this extravaganza, telecom operator Reliance Jio and Chinese smartphone maker Vivo have partnered to offer interesting discounts and benefits to Vivo V15 and V15 Pro buyers. Here’s all you need to know about the offer.