റിലയന്‍സ് ജിയോ, എയര്‍ടെല്‍: 2ജിബി ഡാറ്റ പ്ലാനുകളില്‍ യുദ്ധം


രാജ്യത്തെ ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് എത്തിയ റിലയന്‍സ് ജിയോയുടെ പ്രധാന എതിരാളി എയര്‍ടെല്‍ തന്നെയാണ്. പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിനു പുറമെ നിലവിലെ പ്ലാനുകളും ഇവര്‍ പുതുക്കുന്നുമുണ്ട്.

Advertisement

എയര്‍ടെല്ലിന്റെ 509 രൂപ പ്ലാനും 448 രൂപ പ്ലാനുമാണ് പുതുക്കിയിരിക്കുന്നത്. അതു പോലെ വോഡാഫോണിന്റെ 458 രൂപ പ്ലാനും 509 രൂപ പ്ലാനും പുതുക്കിയിരിക്കുന്നു. കൂടാതെ ജിയോയുടെ 1ജിബി ഡാറ്റ പ്ലാന്‍ വിലകളും വെട്ടിക്കുറച്ചു. ജിയോയുടെ 1ജിബി ഡാറ്റ പ്ലാന്‍ ഇപ്പോള്‍ തുടങ്ങുന്നത് 149 രൂപ മുതലാണ്.

Advertisement

എയര്‍ടെല്ലും ജിയോയും നല്‍കുന്ന 2ജിബി പ്ലാനുകള്‍ താരതമ്യം ചെയ്യാം.

റിലയന്‍സ് ജിയോ പ്രീപെയ്ഡ് പ്ലാന്‍

റിലയന്‍സ് ജിയോയുടെ 799 രൂപ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡാറ്റയ്ക്കു മുകളില്‍ ലഭിക്കും.

ഡാറ്റ: 3ജിബി 4ജി ഡാറ്റ പ്രതിദിനം

വോയിസ് കോള്‍: എസ്റ്റിഡി/ ലോക്കല്‍ അണ്‍ലിമിറ്റഡ് കോള്‍

എസ്എംഎസ്: അണ്‍ലിമിറ്റഡ്

വാലിഡിറ്റി: 28 ദിവസം

പ്രതിമാസം ആകെ ലഭിക്കുന്ന ഡാറ്റ: 84ജിബി

റിലയന്‍സ് ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

പോസ്റ്റ്‌പെയ്ഡ് സ്‌കീമിലും ഓഫറുകള്‍ ഒന്നു തന്നെയായിരിക്കും. എന്നാല്‍ ഉപഭോക്താവിന് 950 രൂപ സെക്ക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കിയിരിക്കണം. ഇനി നിങ്ങള്‍ 799 രൂപ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഈ ഓഫറുകള്‍ ലഭിക്കും.

ഡാറ്റ: 3ജിബി 4ജി ഡാറ്റ പ്രതിദിനം

വോയിസ് കോള്‍: ലോക്കല്‍, എസ്റ്റിഡി, റോമിംഗ് അണ്‍ലിമിറ്റഡ് കോള്‍

എസ്എംഎസ്: അണ്‍ലിമിറ്റഡ്

വാലിഡിറ്റി: 28 ദിവസം

പ്രതിമാസം ആകെ ലഭിക്കുന്ന ഡാറ്റ: 84ജിബി

എന്നാല്‍ എയര്‍ടെല്ലില്‍ 2ജിബി ഡാറ്റയിലധികം നല്‍കണമെങ്കില്‍ 549 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കും.

അത്യുഗ്രന്‍ ഡാറ്റ/കോള്‍ ഓഫറുമായി ജിയോ വീണ്ടും, കുറഞ്ഞ വിലയില്‍ ആവോളം ആസ്വദിക്കാം

ഡാറ്റ: 3ജിബി 4ജി ഡാറ്റ പ്രതിദിനം

വോയിഡ് കോള്‍: അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി / റോമിംഗ്

എസ്എംഎസ്: പ്രതിദിനം 100

വാലിഡിറ്റി: 28 ദിവസം

3ജിബി ഡാറ്റയില്‍ 500എംബി അധിക ഡാറ്റ നല്‍കുന്ന പ്ലാനുമുണ്ട്, ആ പ്ലാന്‍ വില 799 രൂപയാണ്. ഇതില്‍ നിങ്ങള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കുന്നു.

ഡാറ്റ: 3.5ജിബി 4ജി ഡാറ്റ പ്രതിദിനം

വോയിസ് കോള്‍: അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ്

എസ്എംഎസ്: പ്രതിദിനം 100

വാലിഡിറ്റി: 28 ദിവസം

Best Mobiles in India

English Summary

Access to Internet reached nook and corner all over India with the birth of Mukesh Ambani's ambitious project Reliance Jio. Today, we have compared the plan of both Airtel and Reliance Jio that offer more than 2GB 4G data per day.