100 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ഇവയൊക്കെയാണ്..!


2016ല്‍ ആണ് റിലയന്‍സ് ജിയോ ടെലികോം വിപണിയില്‍ എത്തിയത്. അന്നു മുതല്‍ ഇന്നു വരെ വന്‍ മത്സരമാണ് ടെലികോം വിപണിയില്‍. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ എല്ലാ കമ്പനികളും അതിന്റെ താരിഫ് പ്ലാനുകള്‍ പുനര്‍നിര്‍മ്മിച്ചു. ഇത് വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളായി നമുക്ക് കരുതാരം.

ഏറ്റവും അടുത്തായി എയര്‍ടെല്‍, വോഡാഫോണ്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികള്‍ അവരുടെ പ്ലാനുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. നമുക്കു നോക്കാം ഇവയില്‍ ആരാണ് 100 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാന്‍ നല്‍കിയിരിക്കുന്നതെന്ന്.

റിലയന്‍സ് ജിയോ 98 രൂപ പ്ലാന്‍

റിലയന്‍സ് ജിയോക്ക് 100 രൂപയ്ക്കു താഴെ വില വരുന്ന പല പ്രീപെയ്ഡ് പദ്ധതികളും ഉണ്ട്. അതില്‍ ഏറ്റവും പ്രധാനമുളളത് 98 രൂപയുടേതാണ്. ഈ പ്ലാനില്‍ 2ജിബി 4ജി ഡേറ്റ, FUP ലിമിറ്റ് ഇല്ലാതെ അണ്‍ലിമിറ്റഡ് കോള്‍, 300 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ വരിക്കാര്‍ക്ക് സൗജന്യമായി ജിയോ സ്യൂട്ട് ആപ്ലിക്കേഷനും സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുന്നു.

വോഡാഫോണ്‍ 99 രൂപ പ്ലാന്‍

വോഡാഫോണ്‍ അടുത്തിടെ മികച്ച പദ്ധതികളാണ് അവതരിപ്പിച്ചത്. 100 രൂപയ്ക്കുളളിലെ പ്ലാനുകളില്‍ 99 രൂപ പ്ലാനാണ് ഏറ്റവും മികച്ചത്. ഈ പ്ലാനില്‍ പ്രതിദിനം 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റുമാണ് സൗജന്യ കോള്‍ നല്‍കുന്നത്. എന്നാല്‍ ഈ പ്ലാനില്‍ ഡേറ്റയും എസ്എംഎസും നല്‍കുന്നില്ല. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

എയര്‍ടെല്‍ 99 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 99 രൂപ പ്രീപെയ്ഡ് പ്ലാനിലും മുകളില്‍ പറഞ്ഞ ജിയോ പ്ലാനിനെ പോലെ സമാനമായ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഇതില്‍ മൊത്തത്തില്‍ 2ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ചില സര്‍ക്കിളുകളിലെ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് 2ജിബി ഡേറ്റയെങ്കില്‍ മറ്റു ചില സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് 1ജിബി ഡേറ്റയാണ് ലഭിക്കുന്നത്.

ബിഎസ്എന്‍എല്‍ 99 രൂപ പ്ലാന്‍

ഉപയോക്താക്കളെ നിലനിര്‍ത്താനായി ബിഎസ്എന്‍എല്ലും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയാണ്. ബിഎസ്എന്‍എല്‍ന്റെ 99 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ മാത്രമാണ് നല്‍കുന്നത്. ഡേറ്റയും അതു പോലെ എസ്എംഎസും ഈ പ്ലാനില്‍ ബാധകമല്ല. ഡല്‍ഹി, മുംബൈ ഒഴികെയുളള എല്ലാ വരിക്കാര്‍ക്കും ഈ പ്ലാന്‍ ലഭ്യമാണ്. പ്ലാന്‍ വാലിഡിറ്റി 26 ദിവസമാണ്.

വിജയി ആര്?

ഞങ്ങളുടെ അഭിപ്രായത്തില്‍ ഈ പ്ലാനുകള്‍ എല്ലാം താരതമ്യം ചെയ്തപ്പോള്‍ ജിയോയുടെ 99 രൂപ പ്ലാനാണ് ഏറ്റവും മികച്ചത്. ഇതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കുന്നു.

മടക്കിക്കൊണ്ടു നടക്കാവുന്ന സാംസങ്ങ് ഗ്യാലക്‌സി എക്‌സ് എത്തുന്നു..!

Most Read Articles
Best Mobiles in India
Read More About: airtel bsnl jio vodafone

Have a great day!
Read more...

English Summary

Reliance Jio vs Vodafone vs Airtel vs BSNL: Best prepaid plans under Rs. 100 compared