ഇനി റെയില്‍വേയിലും റിലയന്‍സ് ജിയോ..കാരണം ഇത്...!


ജനുവരി ഒന്നു മുതല്‍ ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ക്കുളള ടെലികോം സേവനങ്ങള്‍ റിലയന്‍സ് ജിയോ നല്‍കും. ആറു വര്‍ഷമായി ഉപയോഗിച്ചു വരുന്ന എയര്‍ടെല്ലിന്റെ സേവനം നിര്‍ത്തലാക്കിയാണ് ജിയോ സേവനം നടപ്പിലാക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആളുകള്‍ക്ക് കണക്ഷനുകള്‍ നല്‍കാന്‍ സാധിക്കും എന്ന കാരണം കൊണ്ടാണ് റെയില്‍വേ ജിയോ സേവനങ്ങളിലേക്ക് മാറാന്‍ തീരുമാനിച്ചത്.

ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് സ്‌കീമില്‍ (CUG) രാജ്യത്തെമ്പാടുമുളള ജീവനക്കാരുടെ 1.96 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ക്കായി എയര്‍ടെല്‍ സേവനമാണ് റെയില്‍വേ ഉപയോഗിക്കുന്നത്. ഒരു പ്രത്യേക സംഘം ആളുകള്‍ക്കിടയില്‍ സൗജന്യമായി ഫോണ്‍ വിളിക്കാനും സ്വീകരിക്കാനും സാധിക്കും വിധം മൊബൈല്‍ ഓപ്പറേറ്റര്‍ നല്‍കുന്ന അനുബന്ധ സേവനമാണ് ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്. എയര്‍ടെല്‍ സേവന കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും.

റിലയന്‍സ് ജിയോ നാലു പാക്കേജുകളിലായാണ് റെയില്‍വേക്ക് സേവനങ്ങള്‍ നല്‍കുന്നത്. അതായത് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് 125 രൂപയുടെ പായ്ക്കില്‍ 60ജിബി ഡേറ്റ നല്‍കും. ജോയിന്റ് സെക്രട്ടറി തലത്തിലുളള ഉദ്യോഗസ്ഥര്‍ക്ക് 99 രൂപ പായ്ക്കില്‍ 40ജിബി ഡേറ്റ നല്‍കും. ഗ്രൂപ്പ് സി ജീവനക്കാര്‍ക്ക് 67 രൂപ പായ്ക്കില്‍ 30ജിബി ഡേറ്റ നല്‍കും. ഇതു കൂടാതെ എസ്എംഎസിനായി 49 രൂപയുടെ പ്രതിമാസ പ്ലാനും റിലയര്‍സ് ജിയോ നല്‍കും.

എന്നാല്‍ സാധാരണ ഉപയോക്താക്കള്‍ക്ക് 199 രൂപയ്ക്ക് 25ജിബി ഡേറ്റ പ്ലാനാണ് ജിയോ നല്‍കിയിട്ടുളളത്. പ്ലാനുകള്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ജിബിക്ക് 20 രൂപയുടെ ടോപ്പ് അപ്പ് സൗകര്യവും നല്‍കുന്നു. എന്നാല്‍ റെയില്‍വേ ജീവനക്കാര്‍ക്ക് പത്ത് രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി അധിക ഡേറ്റ ലഭിക്കും. റെയില്‍വേ ജീവനക്കാര്‍ സിയുജി സ്‌കീമിന് പുറത്തുളളവരെ വിളിക്കുമ്പോള്‍ എയര്‍ടെല്‍ പ്രത്യേക തുക ഈടാക്കുന്നുണ്ട്. എന്നാല്‍ ജിയോ പ്രത്യേക തുക ഈടാക്കുന്നില്ല. കൂടാതെ എയര്‍ടെല്‍ നല്‍കി വരുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലുളള 4ജി ഡേറ്റ സേവനമാണ് ജിയോ നല്‍കാന്‍ പോകുന്നത്.

നഷ്ടപ്പെട്ട സ്മാർട്ട്ഫോൺ അതിവേഗം കണ്ടെത്താൻ ഗൂഗിളിൻറെ ഇൻഡോർ മാപ്പ് സംവിധാനം

Most Read Articles
Best Mobiles in India
Read More About: reliance jio news technology

Have a great day!
Read more...

English Summary

Reliance Jio will be the telecom service provider for Railways from January 1