വിപ്ലവം സൃഷ്ടിക്കാന്‍ എത്തുന്നു ജിയോ 5ജി, അറിയേണ്ട പ്രധാന കാര്യങ്ങള്‍..!


ജിയോയുടെ തുടക്കം ഇങ്ങനെയായിരുന്നു. 2016 സെപ്തംബര്‍ 5നാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ടു വര്‍ഷം കൊണ്ട് വിപണി ഒന്നടങ്കം പിടിച്ചടക്കിയ ജിയോയ്ക്ക് മറ്റു കമ്പനികളെ പ്രതിസന്ധിയിലാക്കാന്‍ സാധിച്ചു. വര്‍ഷങ്ങളായി വന്‍ ലാഭം സ്വന്തമാക്കിയിരുന്ന മുന്‍നിര ടെലികോം കമ്പനികള്‍ എല്ലാം തന്നെ വന്‍ നഷ്ടത്തിലാകുകയും ചിലത് അടച്ചു പൂട്ടുകയും ചെയ്തു.

Advertisement

നെറ്റ്‌വര്‍ക്ക് വേഗത്തിന്റെ കാര്യത്തിലും അതു പോലെ വരിക്കാരുടെ എണ്ണത്തിലും മറ്റു സേവനദാദാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ ബഹുദൂരം മുന്നിലാണ്. ഫ്രീ സുനാമിയും അതു പോലെ ഫീച്ചര്‍ ഫോണ്‍ ഓഫറുകളുമാണ് ജിയോയുടെ വളര്‍ച്ച വേഗത്തില്‍ കൂട്ടിയത്. പുതിയ വരിക്കാരുടെ എണ്ണം കൂടാന്‍ മറ്റൊരു കാരണം, മിക്ക സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുമായും ജിയോ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു എന്നതാണ്. ഓരോ സ്മാര്‍ട്ട്‌ഫോണിനോടൊപ്പവും ജിയോ സിം സൗജന്യമായും നല്‍കുന്നുണ്ട്.

Advertisement

ഇപ്പോള്‍ ജിയോയുടെ ഏറ്റവും പുതിയ വാര്‍ത്ത് 'ജിയോ 5ജിയെ' കുറിച്ചാണ്. 2020 പകുതിയോടെ 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് റിലയന്‍സ് ജിയോ.

ജിയോ 5ജി

2019 അവസാനത്തോടെ 4ജിയേക്കാള്‍ 50 മുതല്‍ 60 മടങ്ങു വരെ ഡൗണ്‍ലോഡ് വേഗത ലഭിക്കുന്ന കമ്മ്യൂണിക്കേഷന്‍ ശൃംഖല (എയര്‍ വേവ്‌സ്) അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്‍ടിഇ ശൃംഖല ജിയോക്ക് ഉണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 5ജിയുടെ വളര്‍ച്ചയ്ക്ക് ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് പ്രധാന പങ്കു വഹിക്കുന്നു.

ജിയോയും എയര്‍ടെല്ലും നേര്‍ക്കുനേര്‍

ജിയോയോടൊപ്പം ഭാരതി എയര്‍ടെല്‍ MIMO അതായത് മള്‍ട്ടിപ്പിള്‍-ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍-ഔട്ട്പുട്ടും NFV അതായത് നെറ്റ്‌വര്‍ക്ക് ഫംഗ്ഷന്‍സ് വിര്‍ച്ച്വലൈസേഷനും ചേര്‍ന്നാണ് 5ജി സേവനം ലഭ്യമാക്കാന്‍ പോകുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവയ്ക്ക് രാജ്യങ്ങളില്‍ വിശാലമായ ഫൈബര്‍ ഓപ്പറേറ്റര്‍ നെറ്റ്‌വര്‍ക്ക് ഉണ്ട്.

5ജി ഇക്കോസിസ്റ്റം

5ജി ടെക്‌നോളജി പൂള്‍ സ്വീകരിക്കാന്‍ ഇന്ത്യ ഇനിയും തയ്യാറായിട്ടില്ല. സേവനം ആരംഭിക്കുന്നതിനു മുന്‍പ് കമ്പനി അതിനായി മാറേണ്ടതുണ്ട്. അതായത് 5ജി സ്‌പെക്ട്രം പിന്തുണയ്ക്കുന്ന ഉപകരണങ്ങള്‍ ആദ്യം പുറത്തിറക്കേണ്ടതുണ്ട്. 5ജി പിന്തുണയുളള ഫോണുകള്‍ ഇല്ലാതെ ഈ സേവനം ആരംഭിച്ചിട്ട് യാതൊരു പ്രയോജനവും ഇല്ല.

4ജിയില്‍ നിന്നും 5ജിയിലേക്ക്

3ജിയില്‍ നിന്നും 4ജിയില്‍ എത്തിയതിനേക്കാള്‍ വേഗത്തില്‍ 4ജിയില്‍ നിന്നും 5ജിയിലേക്ക് മാറാന്‍ കഴിയുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രമുഖ ചിപ്‌സെറ്റ് നിര്‍മ്മാതാക്കളായ ക്വല്‍കോം, തായ്‌വാനിലെ ടെക് എന്നിവയാണ് 5ജിയിലേക്ക് ആവശ്യമായ മോഡം വികസിപ്പിക്കുന്നത്. പുതിയ ടെക്‌നോളജിയില്‍ മാറാനിരിക്കുന്ന ജിയോയെ ഉപയോക്താക്കള്‍ സ്വീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

ഗൂഗിൾ ക്രോം ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!


Best Mobiles in India

English Summary

Reliance Jio Will Launch 5G In 2020, Need To Know Everything