റിലയന്‍സ് ജിയോ പോസ്റ്റ്‌പെയ്ഡ്, എയര്‍ടെല്‍ ഇന്‍ഫിനിറ്റി, വോഡാഫോണ്‍ റെഡ്: നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും?


രാജ്യത്തെ ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ടായിരുന്നു റിലയന്‍സ് ജിയോയുടെ കടന്നു വരവ്. അതിന്റെ പ്രീപെയ്ഡ് പ്ലാനുകള്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 4ജി ഡാറ്റയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Advertisement

ഇപ്പോള്‍ പോസ്റ്റ്‌പെയ്ഡിലും പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. വിവിധ സൗകര്യങ്ങള്‍ ലഭ്യമാകുന്ന സീറോ ടച്ച് ഫീച്ചറാണ് ജിയോ അവതരിപ്പിച്ചത്. 199 രൂപയാണ് പ്ലാന്‍ വില. നിലവിലെ നമ്പര്‍ മാറാതെ തന്നെ പോസ്റ്റ് പെയ്ഡിലേക്ക് മാറാമെന്നതാണ് ഒരു പ്രത്യേകത. ഈ പ്ലാനില്‍ വോയിസ്/ഡാറ്റ ആനുകൂല്യങ്ങള്‍, കുറഞ്ഞ വിലക്ക് ഐഎസ്ഡി കോളിംഗ്, അന്താരാഷ്ട്ര റോമിംഗ് കോളുകള്‍ എന്നിവ മേയ് 15 മുതല്‍ ലഭ്യമായി തുടങ്ങും.

Advertisement

ഇന്ത്യയിലും വിദേശത്തും കുറഞ്ഞ താരിഫ് പദ്ധതികള്‍ വാഗ്ദാനം ചെയ്തു കൊണ്ട് വീണ്ടും എതിരാളികളെ വെല്ലു വിളിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. ഉയര്‍ന്ന തുക നല്‍കുന്ന പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇതൊരു വലിയ ആശ്വാസമായിരിക്കും. ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനും എയര്‍ടെല്‍, വോഡാഫോള്‍, ഐഡിയ എന്നിവയുമായി ഇവിടെ താരമ്യം ചെയ്യുകയാണ്.

റിലയന്‍സ് ജിയോ സീറോ ടച്ച് പ്ലാന്‍

ജിയോയുടെ ഈ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ വില 199 രൂപയാണ്. ഇതില്‍ 25ജിബി ഡാറ്റ, ഫ്രീ അണ്‍ലിമിറ്റഡ് എസ്എംഎസ്/ വോയിസ് കോള്‍ (ലോക്കല്‍, എസ്റ്റിഡി, റോമിംഗ്) എന്നിവ നല്‍കുന്നു. അധിക തുക അടയ്ക്കാതെ തന്നെ അന്താരാഷ്ട്ര റോമിംഗും ആക്ടിവേറ്റ് ചെയ്യാം. പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ വരിക്കാര്‍ക്ക് മുന്‍കൂട്ടി റീച്ചാര്‍ജ്ജ് ചെയ്യാം. അണ്‍ലിമിറ്റഡ് ക്രഡിറ്റ് ലിമിറ്റും അതിനോടൊപ്പം ജിയോ സ്യൂട്ട് ആപ്ലിക്കേഷനുകളിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.

എയര്‍ടെല്‍ ഇന്‍ഫിനിറ്റി പ്ലാന്‍

എയര്‍ടെല്‍ ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 399 രൂപയാണ് പ്ലാന്‍ വില. ഇതില്‍ 20ജിബി 3ജി/4ജി ഡാറ്റ, അണ്‍ലിമിറ്റഡ് എസ്എംഎസ്, ലോക്കല്‍/ റോമിംഗ് വോയിസ് കോളുകള്‍ എന്നിവ നല്‍കുന്നു. കൂടാതെ WYNK മ്യൂസിക്കിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. 149 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഇന്താരാഷ്ട്ര റോമിംഗ് കോളുകളും ചെയ്യാം.

വോഡാഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

വോഡാഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ വില 399 രൂപയാണ്. ഇതില്‍ നിങ്ങള്‍ക്ക് 20ജിബി ഡാറ്റ, സൗജന്യമായി അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകള്‍ എന്നിവ ലഭിക്കുന്നു. വോഡാഫോണ്‍ പ്ലേയില്‍ 12 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ഉളളതിനാല്‍ മൂവികളും ടിവി ഷോകളും സൗജന്യമായി കാണാന്‍ സാധിക്കും. 149 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അന്താരാഷ്ട്ര റോമിംഗ് കോളുകളും ആക്ടിവേറ്റ് ചെയ്യാം.

ഐഡിയ സെല്ലുലാര്‍

ഐഡിയ സെല്ലുലാറിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 389 രൂപയുടേത്. വോഡാഫോണിനേയും എയര്‍ടെല്ലിനേയും പോലെ ഇതില്‍ 20ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകളും റോമിംഗ് കോളുകളും നല്‍കുന്നു. ഐഎസ്ഡി കോളുകള്‍ ചെയ്യണമെങ്കില്‍ 1000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റു നല്‍കണം. അന്താരാഷ്ട്ര റോമിംഗിനായി 149 രൂപയ്ക്ക് പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്യുകയും 2000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കുകയും വേണം. ഐഡിയ സ്യൂട്ട് ആപ്പ് സബ്‌സ്‌ക്രിപ്ഷനും ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു മിനിറ്റില്‍ 3 ലക്ഷം ടിവികള്‍ ഷവോമി വിറ്റഴിച്ചു, കാരണം ഇത്...!

അഭിപ്രായം

ഈ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളെല്ലാം താരതമ്യം ചെയ്തപ്പോള്‍ പുതിയ കമ്പനിയായ റിലയന്‍സ് ജിയോയാണ് മികച്ച ഓഫറുകള്‍ നല്‍കുന്നതെന്നു മനസ്സിലാക്കാം. ഇന്റര്‍നാഷണല്‍ റോമിംഗിനായി പ്രത്യേകം റീച്ചാര്‍ജ്ജു ചെയ്യേണ്ട ആവശ്യവും ഇതില്‍ പറയുന്നില്ല. കൂടാതെ മറ്റു ഓപ്പറേറ്റര്‍മാര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഡാറ്റയും ഇതില്‍ നല്‍കുന്നു. ഇനി എന്താണ് നിങ്ങളുടെ അഭിപ്രായം? ഏതു തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു?

Best Mobiles in India

English Summary

Reliance Jio Zero Touch plan priced at Rs. 199 was introduced yesterday. Here we have come up with a comparison between Reliance JioPostpaid, Airtel, Vodafone and Idea Cellular plans. On comparing these postpaid plans, we get to know that the latest market entrant - Reliance Jio offers a great benefit.