32 പേർക്ക് ഒരേസമയം ഉപയോഗിക്കാവുന്ന 150Mbps വേഗതയുള്ള ജിയോഫൈ; പുതിയ ഓഫർ അറിയാം


റിലയന്‍സ് ജിയോ പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. പുതിയ ജിയോഫൈ 4ജി എല്‍ടിഇ ഡിവൈസിനോടൊപ്പം റിലയന്‍സ് ജിയോ പുതിയ ജിയോഫൈ അവതരിപ്പിച്ചു. പുതിയ ജിയോഫൈയുടെ വില 999 രൂപയാണ്. 'ഡിസൈന്‍ ഇന്‍ ഇന്ത്യ' എന്ന ടാഗിലാണ് ഇത് വില്‍ക്കുന്നത.

Advertisement

JioFi JMR825 എന്ന പുതിയ മോഡല്‍ ഫ്‌ളിപ്കാര്‍ട്ട് വഴി മാത്രമേ വാങ്ങാന്‍ സാധിക്കൂ. ഒരു വര്‍ഷമാണ് ഇതിന്റെ വാറന്റി. 150Mbps ഡൗണ്‍ലോഡ് വേഗതയും 50Mbps അപ്‌ലോഡിങ്ങ് വേഗതയുമാണ്. വൃത്തത്തിലുളള ഡിവൈസ് പവര്‍ ഓണ്‍/ ഓഫ്, WSP ബട്ടണുകള്‍ എന്നിവയും കാണാം.

Advertisement

ബാറ്ററി, 4ജി, വൈഫൈ സിഗ്നല്‍ എന്നിവയ്ക്ക് നോട്ടിഫിക്കേഷന്‍ ലൈറ്റും ഉണ്ട്. 32 പേര്‍ക്ക് ഒരേ സമയം വൈഫൈ ഉപയോഗിക്കാം. അതായത് 31 വൈഫൈയും ഒരു യുഎസ്ബിയുമാണ്. കണക്റ്റു ചെയ്തു കഴിഞ്ഞാല്‍ ഇത് സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോ 4ജി വോയിസ് ആപ്ലിക്കേഷന്‍ വഴി എച്ച്ഡി വോയിസും വീഡിയോ കോളുകളും ചെയ്യാം.

ഒരു ALT3800 പ്രൊസസറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ FDD-ബാന്‍ഡ് 3, ബാന്‍ഡ് 5, TDD-ബാന്‍ഡ് 40 എന്നിവയും പിന്തുണയ്ക്കുന്നു. 64ജിബിയുടെ മൈക്രോ എസ്ഡി കാര്‍ഡും ഇതില്‍ ഉപയോഗിക്കാം. 2300എംഎഎച്ചാണ് ഇതിന്റെ ബാറ്ററി.

ലോകത്തിലെ ഏറ്റവും ചെറിയ പിസി, നിര്‍മ്മാണ ചിലവ് 7 രൂപ!!

Best Mobiles in India

Advertisement

English Summary

Reliance Jio has announced the launch the JioFi 4G LTE hotspot device at a price point of Rs. 999. This device is exclusive to the online retailer Flipkart. The new JioFi 4G LTE hotspot device is touted to be its ability to render download speeds of up to 150Mpbs and upload speeds of up to 50Mbps respectively.