ജിയോയുടെ കുഞ്ഞുഫോണിൽ വാട്സാപ്പ്?


ജിയോയുടെ കുഞ്ഞുഫോണായ ജിയോ ഫോൺ ഇറങ്ങിയത് മുതൽ അത് വാങ്ങാൻ ആളുകളുടെ തിക്കും തിരക്കുമായിരുന്നു. 4ജി പിന്തുണയോട് കൂടിയ ഒരു ബഡ്ജറ്റ് ഫീച്ചർ ഫോൺ. ഏതൊരാളെ സംബന്ധിച്ചെടുത്തോളവും കൊണ്ടുനടക്കാനുള്ള സൗകര്യവും 4ജി വോൾട്ടീ ലഭ്യമാണെന്ന പ്രത്യേകതയും ഈ ഫോണിലേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്. ഇപ്പോഴിതാ ഈ ഫോണിലേക്ക് വട്സാപ്പും എത്തുകയാണ്.

Advertisement

ഉടൻ തന്നെ ജിയോ ഫോണിലേക്ക് വാട്സാപ്പ് എത്തുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നുണ്ട്. ജിയോഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ KaiOS വാട്സാപ്പ് പിന്തുണയ്ക്കാത്തതായിരുന്നു. വാട്സാപ്പ് പിന്തുണയ്‌ക്കേണ്ടതിനാവശ്യമായ അത്യാവശ്യം കാര്യങ്ങൾ ഇല്ലാത്തത് കൊണ്ടോ, അതോ ഈ OSന് വേണ്ടിയുള്ള വാട്സാപ്പ് ലഭ്യമല്ലാത്തത് കൊണ്ടോ ആയിരുന്നു ഇത്രയും നാൾ വാട്സാപ്പ് ജിയോഫോണിൽ ലഭ്യമല്ലാതിരുന്നത്.

Advertisement

എന്നാൽ ജിയോ തങ്ങളുടെ കുഞ്ഞൻ ഫോണിൽ വാട്സാപ്പ് പിന്തുണയ്പ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ഉടൻ തന്നെ വിജയകരമാകുമെന്നാണ് വാർത്തകൾ പറയുന്നത്. KaiOSനെ പിന്തുണയ്ക്കുന്ന വാട്സാപ്പ് വേർഷൻ വൈകാതെ തന്നെ കമ്പനി ഇറക്കിയേക്കും.

2017ൽ ഇറങ്ങിയ ജിയോ ഫോൺ ഏത് അർത്ഥത്തിലും ആളുകൾക്ക് സ്വീകാര്യമായ ഒന്നായിരുന്നു. ഒട്ടനവധി പ്രത്യേകതകളും ഫോണിനുണ്ടായിരുന്നു. എന്നിരുന്നാലും വാട്സാപ്പ് പിന്തുണ ഇല്ല എന്ന പോര്യ്മ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനു പരിഹാരവുമായി ഉടൻ തന്നെ വാട്സാപ്പ് ഈ ഫോണിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

2018ലെ ഏറ്റവും വില കുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ ഏതാണെന്നറിയോ?

Best Mobiles in India

Advertisement

English Summary

WhatsApp is likely prepping an app for the KaiOS, which powers the JioPhone.