കുംഭമേളയ്ക്ക് പോകുന്നവര്‍ക്കായി ജിയോയുടെ അത്യാധുനിക സംവിധാനങ്ങളോടെ കുംഭ ജിയോ ഫോണ്‍


പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒരു ഹൈന്ദവ തീര്‍ത്ഥാടക സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നീവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു.

2019 ജനുവരി 14 മുതല്‍ മാര്‍ച്ച് 4 വരെയാണ് കുംഭമേള നടക്കുന്നത്. 192 രാജ്യങ്ങളില്‍ നിന്നുമുളളവരാണ് ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കുന്നത്. ഇപ്പോഴിത ഈ കുംഭമേളയ്ക്ക് പോകുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി ജിയോ പുതിയൊരു ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 'കുംഭ ജിയോഫോണ്‍' എന്നാണ് ഇതിനു പേരു നല്‍കിയിരിക്കുന്നത്.

കുംഭമേളയ്ക്ക് പോകുന്ന വിശ്വാസികള്‍ക്കായി പ്രത്യേകമായി ഒട്ടനവധി സംവിധാനങ്ങളും ഈ ഫോണില്‍ ജിയോ ഒരുക്കിയിട്ടുണ്ട്. ഈ ഫോണില്‍ 4ജി നെറ്റ്‌വര്‍ക്കാണ്. ഈ നെറ്റ്‌വര്‍ക്കിലൂടെ കുംഭമേളയെ കുറിച്ചുളള വിശദാംശങ്ങള്‍, ലൈവ് യാത്ര നിര്‍ദ്ദേശങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, കുംഭമേള നടക്കുന്ന പ്രദേശത്തിന്റെ റൂട്ട്മാപ്പ് എന്നിവ ലഭിക്കുന്നു.

കുംഭ ജിയോ ഫോണിന്റെ സൗകര്യങ്ങള്‍...

കുംഭയെ കുറിച്ചുളള സേവന വിവരങ്ങള്‍

. കുംഭമേളയെ കുറിച്ചുളള എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു.

. പ്രത്യേക ട്രയിനുകള്‍, ബസ്സുകള്‍ എന്നിവയെ കുറിച്ചുളള തത്സമയ യാത്ര വിവരങ്ങള്‍ ലഭിക്കുന്നു.

. ടിക്കറ്റ് ബുക്ക് ചെയ്യാം അതു പോലെ അപ്‌ഡേറ്റുകളും ലഭിക്കും.

. Yatri ashray സ്‌റ്റേഷനുകളില്‍

. അടിയന്തരം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍

. ഏരിയ റൂട്ടുകളും മാപ്പുകളും

. റെയില്‍വേ ക്യാമ്പ് മേള

പ്രീയപ്പെട്ടവരെ ബന്ധിപ്പിക്കാന്‍

. ഫാമിവി ലൊക്കേറ്റര്‍: എപ്പോഴും നിങ്ങളുടെ പ്രീയപ്പെട്ടവരെ ബന്ധിപ്പിക്കാന്‍ സാധിക്കും.

. കോയ പായ : നിങ്ങളുടെ കുടുംബാങ്ങളേയോ സുഹൃത്തുക്കളേയോ കാണാതായാല്‍ കണ്ടെത്താന്‍ കഴിയും.

കുംഭ ഡിവോഷണല്‍

. കുഭ ദര്‍ശന്‍: മുന്‍കാല ശേഖരണത്തോടൊപ്പം പ്രത്യേക കുംഭ ഇവന്റുകളും പ്രോഗ്രാമുകളും ജിയോ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നു.

. കുംഭ റേഡിയോ: ഭക്തിഗാനങ്ങളിലേക്കും സ്തുതികളിലേക്കും നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാം.

ന്യൂസ് അലേര്‍ട്ടുകള്‍

കുംഭയിലെ പ്രത്യേക അലേര്‍ട്ടുകളും പ്രഖ്യാപനങ്ങളും,

Reliance Jio Infocomm Limited: CIN U72900GJ2007PLC105869,

Registered Office: Office-101, Saffron, Nr.Centre Point, Panchwati 5 Rasta,

Ambawadi, Ahmedabad-380006, Gujarat, India,

Tel no: 079-35600100, www.jio.com

കുംഭ ഫോണ്‍ മറ്റു ഓഫറുകള്‍

. ഫ്രീ വോയിസ് കോള്‍: ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ഫ്രീ വോയിസ് എസ്റ്റിഡി/ ലോക്കല്‍/റോമിംഗ് കോളുകള്‍ ചെയ്യാം.

. അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്

. ആപ്ലിക്കേഷനുകള്‍: ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ മ്യൂസിക്, ജിയോ ഗെയിമുകള്‍, ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, യൂട്യൂബ്, ഗൂഗിള്‍ മാപ്‌സ്. ഒപ്പം ഗൂഗിള്‍ വോയിസ് അസിസ്റ്റന്റും ഈ ഫോണിലുണ്ട്.

Most Read Articles
Best Mobiles in India
Read More About: reliance jio jiophone news

Have a great day!
Read more...

English Summary

Reliance Launches Kumbh JioPhone For Kumbh Festival