റിലയന്‍സ് റീടെയ്ല്‍ ഇ കൊമേഴ്‌സ് രംഗത്തേക്കും!!!


റീട്ടെയ്ല്‍ വിപണിയില്‍ ശക്തമായി സ്വാധീനമുറപ്പിച്ച റിലയന്‍സ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേക്കും കടക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി ഇ-കൊമേഴ്‌സ് സൈറ്റ് തുടങ്ങുമെന്നാണ് റിലയന്‍സിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് വര്‍ദ്ധിച്ചുവരുന്ന സ്വാധീനമാണ് ഇ-കൊമേഴ്‌സിലേക്കു കടക്കാന്‍ പ്രേരിപ്പിക്കുന്നത്.

Advertisement

റിലയന്‍സിന്റെ ടെക്‌നിക്കല്‍ ടീം ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോവുകയാണെങ്കില്‍ താമസിയാതെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത കമ്പനി പ്രതിനിധി പറഞ്ഞു.

Advertisement

നിലവില്‍ 'മാര്‍കറ്റ് പ്ലേസ് മോഡല്‍' അവംലംബിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. അതായത് നേരിട്ട് ഉത്പന്നങ്ങള്‍ വില്‍ക്കായെത മറ്റു വിതരണക്കാരുടെ ഉത്പന്നങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ആമസോണ്‍ ഉള്‍പ്പെടെ പല മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനികളും അവലംബിക്കുന്നത് ഈ മാര്‍ഗം തന്നെയാണ്.

റിലയന്‍സ് ഈ ഘേലയിലേക്ക് കടക്കുന്നത് ആമസോണും ഇബെയുമുള്‍പ്പെടെയുള്ള ആഗോള ഭീമന്‍മാര്‍ക്കും ലോക്കല്‍ ഇ-കൊമേഴ്‌സ് സംരംഭകര്‍ക്കും ഒരുപോലെ തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. നിലവില്‍ 75 മുതല്‍ 100 വരെ ലോക്കല്‍ ഇ-കൊമേഴ്‌സ് സംരംഭങ്ങളാണ് ഇന്ത്യയിലുള്ളത്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലാണ് റിലയന്‍സ് റീട്ടെയ്ല്‍ ശൃംഘല വരുന്നത്. രാജ്യത്ത് 136 നഗരങ്ങളിലായി 1500 സ്‌റ്റോറുകള്‍ നിലവില്‍ കമ്പനിക്കുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 31 ശതമാനം വളര്‍ച്ചയാണ് റീട്ടെയ്ല്‍ രംഗത്ത് കമ്പനി രേഖപ്പെടുത്തിയത്.

Advertisement
Best Mobiles in India

Advertisement