അശ്ലീല സൈറ്റുകളേക്കാള്‍ സൂക്ഷിക്കേണ്ടത് മതസൈറ്റുകളെ



ഇന്റര്‍നെറ്റിലെ അശ്ലീല വെബ്‌സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നതിനേക്കാള്‍ പ്രശ്‌നം മത സൈറ്റുകളിലെത്തുന്നവര്‍ക്കാണെന്ന് ഒരു പഠനം. ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനിയായ സിമാന്‍ടെകിന്റെ റിപ്പോര്‍ട്ടിലാണ് മത സൈറ്റുകളിലെ ഭീകര വൈറസ് സാന്നിധ്യം വ്യക്തമാക്കുന്നത്. കമ്പനിയുടെ ഇന്റര്‍നെറ്റ് സെക്യൂരിറ്റി ത്രട്ട് എന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഓരോ വിഭാഗം സൈറ്റുകളുടേയും ആക്രമണ സാധ്യത വ്യക്തമാക്കുന്നുണ്ട്.

ഒരു അശ്ലീല സൈറ്റിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വൈറസ് ആക്രമണ സാധ്യതയാണത്രെ തത്വശാസ്ത്ര, മത സൈറ്റുകളിലുള്ളത്. ബ്ലോഗ്/വെബ് കമ്മ്യൂണിക്കേഷന്‍സ് എന്നീ വിഭാഗങ്ങളിലായി വരുന്ന വെബ്‌സൈറ്റുകളില്‍ അപകടകരമായ കോഡുകള്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് സിമാന്‍ടെക് കണ്ടെത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ വരുന്ന സൈറ്റുകളില്‍ 19.8 ശതമാനത്തിലും വൈറസുകളുണ്ട്. ഹോസ്റ്റിംഗ്/പേഴ്‌സണല്‍ ഹോസ്റ്റഡ് സൈറ്റ് വിഭാഗത്തിലെ 15.6 ശതമാനം സൈറ്റുകളും അപകടകരമാണെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്കമാക്കുന്നു. അതേ സമയം മേലെ പറഞ്ഞവയുമായി താരതമ്യം ചെയ്യുമ്പോള്‍ അശ്ലീല/ലൈംഗീക സൈറ്റുകളില്‍ 2.4 ശതമാനത്തില്‍ മാത്രമേ വൈറസ് പ്രശ്‌നങ്ങള്‍ കാണുന്നുള്ളൂ എന്നും റിപ്പോര്‍ട്ട് പറയുന്നു.

Advertisement

ബിസിനസ്/സാമ്പത്തികം (10 ശതമാനം), ഷോപ്പിംഗ് (7.7 ശതമാനം), വിദ്യാഭ്യാസം (6.9 ശതമാനം), ടെക്‌നോളജി കമ്പ്യൂട്ടര്‍ & ഇന്റര്‍നെറ്റ് (6.9 ശതമാനം), വിനോദം/സംഗീതം (3.8 ശതമാനം), ഓട്ടോമോട്ടീവ് (3.8 ശതമാനം), ആരോഗ്യം (2.7 ശതമാനം) എന്നീ വിഭാഗങ്ങളിലെ ആക്രമണ സാധ്യതയും സിമാന്‍ടെക് വ്യക്തമാക്കി.

Best Mobiles in India

Advertisement